കയ്യേറ്റക്കാരനായ തോമസ് ചാണ്ടി എംഎല്‍എ സ്ഥാനം കൂടി രാജി വെക്കണമെന്ന് കുമ്മനം രാജശേഖരന്‍

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: കയ്യേറ്റക്കാരനായ തോമസ് ചാണ്ടി എംഎല്‍എ സ്ഥാനം കൂടി രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മന്ത്രി സ്ഥാനം രാജിവെച്ചതു കൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ല. ഘടകക്ഷിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഭരണം നഷ്ടമാകുമെന്ന അവസ്ഥ ഉണ്ടായപ്പോഴാണ് തീരുമാനം മാറ്റാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നാണ് തോമസ് ചാണ്ടി പറഞ്ഞത്.

ദിലീപിനെ ചോദ്യം ചെയ്തതിന് പിന്നിൽ മറ്റൊരു ലക്ഷ്യം.. ചാണ്ടിയും സോളാറും പ്രശ്നം.. പുതിയ ആരോപണം

കൂട്ടുത്തരവാദിത്തം ഇല്ലാതായ മന്ത്രിസഭയ്ക്ക് ഒരു നിമിഷം പോലും ഭരണത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശമില്ലെന്നും കുമ്മനം പറഞ്ഞു. കുറ്റക്കാരനായ വ്യക്തിക്ക് മുന്നില്‍ ഒരു മുഖ്യമന്ത്രി ഓച്ഛാനിച്ച് നില്‍ക്കുന്ന കാഴ്ച ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന തോമസ് ചാണ്ടിയുടെ വെളിപ്പെടുത്തല്‍ ഇതിന്റെ തെളിവാണ്. ഇത്ര ദുര്‍ബലനായ മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് ഇതാദ്യമാണ്.

kummanam

സുപ്രീംകോടതിയെ സമീപിച്ച് എത്രയും പെട്ടെന്ന് തിരികെ വരാന്‍ മുഖ്യമന്ത്രി തോമസ് ചാണ്ടിയെ ആശീര്‍വദിക്കുകയും ചെയതു. തോമസ്ചാണ്ടി മുഖ്യമന്ത്രിക്ക് എത്ര പ്രിയപ്പെട്ടവനാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ബിജെപി ഉള്‍പ്പടെയുള്ള കക്ഷികള്‍ നടത്തിയ പോരാട്ടത്തിന്റെ ഉജ്ജ്വല വിജയമാണിത്. പണം കൊണ്ട് ആരെയും വിലയക്ക് വാങ്ങാമെന്ന ഹുങ്കിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണിതെന്നും കുമ്മനം പറഞ്ഞു.

കണ്ടുപഠിക്കണം ഈ റിപ്പോർട്ടറെ... തോമസ് ചാണ്ടിയുടെ നട്ടെല്ലൊടിച്ച പഴയ എസ്എഫ്‌ഐക്കാരൻ

സമാന്തര യോഗം ചേര്‍ന്നതോടെ മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന് സിപിഐ പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജി വെക്കണം. അധികാരത്തിനു വേണ്ടി ഇനിയും കടിച്ചു തൂങ്ങുന്ന പിണറായി വിജയന്‍ ജനാധിപത്യ കേരളത്തിന് തന്നെ അപമാനമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

English summary
thomas chandy should resign mla post also. chief minister pinarayi vijayan tries to protect thomas chandy. says bjp state president kummanam rajashekaran.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്