കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്നവർ വീടുകളിൽ ക്വാറന്റീൻ, ബന്ധുവീടുകൾ സന്ദർശിക്കരുത്

Google Oneindia Malayalam News

തിരുവനന്തപുരം: ഓണത്തിന് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ടോ എന്ന് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്തല ജാഗ്രത സമിതികള്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. പുറത്ത് നിന്ന് എത്തുന്നവര്‍ ബന്ധുവീടുകളില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിലുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

onam

പുറത്തുനിന്ന് എത്തുന്നവര്‍കൊവിഡ് പരിശോധന നടത്തുന്നുണ്ടെന്നും നിശ്ചിതസമയം കഴിഞ്ഞാല്‍ തിരിച്ചുപോകുന്നുണ്ടോ എന്ന് ഉറപ്പാക്കണം. കുട്ടികള്‍, 60 വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷിയുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീനില്‍ കഴിയുന്ന ആരെങ്കിലും ജീവിതശൈലി രോഗമുള്ളവരാണെങ്കില്‍ ആരോഗ്യ, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് മരുന്നെത്തിക്കണം. അവരുടെ വീട്ട് മുറ്റത്തെത്തിയോ ഫോണില്‍ ബന്ധപ്പെട്ടോ കാര്യങ്ങള്‍ അന്വേഷിക്കണം. കൊവിഡിനെ പേടിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റീനില്‍ കഴിയുന്നവരെ ശ്രദ്ധിക്കാതിരിക്കാന്‍ പാടില്ല.

അതേസമയം, വാര്‍ഡതല സമിതികളുടെ പ്രവര്‍ത്തനം കുറഞ്ഞതായി മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ നല്ല ഭക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പൊലീസിനെ നിയോഗിച്ച് കൊവിഡിനെ നിയന്ത്രിക്കാമെന്ന നീക്കം ഫലം ചെയ്യാത്തതിനെ തുടര്‍ന്നാണ് വീണ്ടും ആരോഗ്യവകുപ്പിന് നല്‍കിയതിനെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്.

അതേസമയം, കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. നമ്മുടെ നാടും നഗരവുമൊന്നും കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും വേണമോ കോവിഡ് പകരുമെന്ന അവസ്ഥയാണ്. സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. 'ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്' എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണം.

എല്ലാവരും മാസ്‌കുകള്‍ കൃത്യമായി ധരിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയും ഗ്യാപ്പിട്ട് സാമൂഹിക അകലം പാലിക്കുകയും വേണം. കടകളിലും മാര്‍ക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുത്. കടകളില്‍ സാനിറ്റൈസറോ കൈ കഴുകാനുള്ള സൗകര്യമോ ഒരുക്കണം. സാമൂഹിക അകലം ഉറപ്പാക്കാന്‍ കടക്കാരും ജാഗ്രത പുലര്‍ത്തണം. സാധനം വാങ്ങി വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി; അഭിനയിക്കുമ്പോള്‍ മാസ്‌ക് ധരിക്കണോ? വിശദാംശങ്ങള്‍...സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി; അഭിനയിക്കുമ്പോള്‍ മാസ്‌ക് ധരിക്കണോ? വിശദാംശങ്ങള്‍...

തൃശൂരിലെ ജ്വല്ലറി മോഷണത്തിൽ ട്വിസ്റ്റ്; സ്വർണം നഷ്ടപ്പെട്ടിട്ടില്ല, ഇൻഷൂറൻസ് തുക തട്ടാനെന്ന് സംശയം?തൃശൂരിലെ ജ്വല്ലറി മോഷണത്തിൽ ട്വിസ്റ്റ്; സ്വർണം നഷ്ടപ്പെട്ടിട്ടില്ല, ഇൻഷൂറൻസ് തുക തട്ടാനെന്ന് സംശയം?

English summary
Those coming from outside the state for Onam should go to home quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X