Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുഡീഷ്യറി പദവിയിലിരിക്കുന്നവർ വനിത കമ്മീഷനിലേക്ക് വരണം: കെ കെ രമ എംഎൽഎ

വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ്റെ രാജിയെ സ്വാഗതം ചെയ്യുന്നതായി ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. വിവാദങ്ങൾക്കൊടുവിൽ സിപിഎം ഇങ്ങനെയൊരു നിലപാടെടുത്തതിനെ അംഗീകരിക്കുന്നു. അർദ്ധ ജുഡീഷ്യൽ സ്ഥാപനമായ വനിതാകമ്മീഷനിൽ ജുഡീഷ്യറി പദവി കൈകാര്യം ചെയ്യുന്നവർ അധ്യക്ഷരാകണമെന്ന് കെ കെ രമ പറഞ്ഞു.തിരുവനന്തപുരം 'വൺ ഇന്ത്യ മലയാളത്തോട് ' സംസാരിക്കുകയായിരുന്നു കെ കെ രമ.

ഇന്ധന വില വർധനവിന് എതിരെ റോഡിൽ അടുപ്പ് കൂട്ടി പ്രതിഷേധം- ചിത്രങ്ങൾ

കൊടിയുടെ നിറം നോക്കി പ്രവർത്തിക്കുന്നത് ശരിയാണോ?

കൊടിയുടെ നിറം നോക്കി പ്രവർത്തിക്കുന്നത് ശരിയാണോ?

വനിതാ കമ്മീഷൻ ഒരു സ്വതന്ത്ര ഏജൻസിയാണ്.രാഷ്ട്രീയപാർട്ടികളുടെ കൊടിയുടെ നിറം നോക്കാതെയാണ് കമ്മീഷൻ പ്രവർത്തിക്കേണ്ടത്. ഇതൊരു വ്യക്തിയുടെ മാത്രം വിഷയമല്ല.എം സി ജോസഫൈൻ പാർട്ടി അംഗമായതിനാൽ സുപ്രധാനമായ പല തീരുമാനങ്ങളെടുക്കുന്നതിൽ പോലും സിപിഎമ്മിൻ്റെ നിർദ്ദേശം തേടേണ്ടിവരുന്നു. ഇതാണ് അവർക്ക് വിലങ്ങുതടിയാകുന്നത്.

പാര്‍ട്ടിയാണ് കോടതിയും പൊലീസും!

പാര്‍ട്ടിയാണ് കോടതിയും പൊലീസും!

പാര്‍ട്ടിയാണ് കോടതിയും പൊലീസും എന്ന് പറയുന്ന ഒരു പരാമര്‍ശം ജോസഫൈനില്‍ നിന്നുണ്ടായത് പാര്‍ട്ടിയുടെ ചട്ടങ്ങള്‍ക്ക് കീഴില്‍ നില്‍ക്കുന്നത് കൊണ്ടാണെന്ന് പറയാതെ വയ്യ. കേരള സമൂഹം ഇത് ഒരുപാട് ചർച്ച ചെയ്തതാണ്. വനിതാ കമ്മീഷന്‍ അടക്കമുള്ള എല്ലാ കമ്മീഷനുകളും സര്‍ക്കാരിന് അതീതമായി നില്‍ക്കാന്‍ കഴിയുന്ന ഒരു സ്വതന്ത്ര ഇടമായി മാറണം.

ജുഡീഷ്യറി പദവിയിലിരിക്കുന്നവർ കമ്മീഷനിലേക്ക് വരണ്ടേ?

ജുഡീഷ്യറി പദവിയിലിരിക്കുന്നവർ കമ്മീഷനിലേക്ക് വരണ്ടേ?

അർദ്ധ ജുഡീഷ്യൽ സ്ഥാപനമാണ് സംസ്ഥാന വനിതാ കമ്മീഷൻ. പാർട്ടി അംഗമല്ല ഇവിടെ പ്രവർത്തിക്കേണ്ടത്.മറിച്ച്, ജുഡീഷ്യറി പദവിയിൽ ഇരിക്കുന്നവർ ഇതുപോലുള്ള സുപ്രധാന ചുമതലകളിൽ വരേണ്ടത് അത്യാവശ്യമാണ്. എന്നാൽ മാത്രമേ വനിതാ കമ്മീഷനിലേക്ക് വിളിക്കുന്നവർക്ക് നീതി ഉണ്ടാകൂ..

ജോസഫൈൻ്റെ പെരുമാറ്റം ധാർഷ്ഠ്യത്തോടെയാണോ?

ജോസഫൈൻ്റെ പെരുമാറ്റം ധാർഷ്ഠ്യത്തോടെയാണോ?

ജോസഫൈൻ്റെ പെരുമാറ്റം ശരിയല്ല. അങ്ങേയറ്റം അസഹിഷ്ണുതയോടെയും ധാർഷ്ഠ്യത്തോടെയുമാണ് അവർ പെരുമാറുന്നത്. ഇങ്ങനെയുള്ള ഒരാൾ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത് പോലും ഔചിത്യമല്ല. സ്ത്രീകളുടെ പരാതി ക്ഷമയോടെ കേട്ട് അത് പരിഹരിക്കാൻ കഴിയുമെങ്കിൽ വേഗത്തിൽ നടപടി കൈക്കൊള്ളുകയാണ് കമ്മീഷൻ ചെയ്യേണ്ടത്.

 സ്ത്രീകളെ ചേർത്തു പിടിക്കേണ്ടവർ തന്നെ അതിന് വിരുദ്ധമാകുമ്പോൾ?

സ്ത്രീകളെ ചേർത്തു പിടിക്കേണ്ടവർ തന്നെ അതിന് വിരുദ്ധമാകുമ്പോൾ?

ഒരു പക്ഷേ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ പൊലീസ് സ്റ്റേഷനിലേക്ക് പോലും വിളിക്കാതെയാകും വനിത കമ്മീഷനിലേക്ക് വിളിച്ച് കാര്യങ്ങൾ തുറന്ന് പറയാൻ ആഗ്രഹിക്കുന്നത്.സ്ത്രീകളെ ചേർത്തുപിടിക്കേണ്ടവർ ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നത് ഒട്ടും അംഗീകരിക്കാൻ കഴിയില്ല. കമ്മീഷനിലെ അന്വേഷണങ്ങൾ പ്രഹസനമെന്ന് പറയാതെ വയ്യ.കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നവർക്ക് ജോസഫൈൻ ഒരു പാഠമാണ് - കെ കെ രമ പ്രതികരിച്ചു.

ബിക്കിനി ലുക്കില്‍ പൂളില്‍ തിളങ്ങി മൗനി റോയ്; സെക്‌സിയായിട്ടുണ്ടെന്ന് ആരാധകര്‍

Recommended Video

cmsvideo
    m c Josephine trolled by old social media post | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+