Get Updates
Get notified of breaking news, exclusive insights, and must-see stories!

'പട്ടിണി കിടന്ന് മരിച്ചാലും സാംസ്കാരിക അപചയത്തിന് വിധേയരാകില്ലെന്ന് പ്രഖ്യാപിച്ചവർ';അശോകൻ ചരുവിൽ

തിരുവനന്തപുരം: സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കൊണ്ട് സെഷൻസ് കോടതി ജഡ്ജി നടത്തിയ പാരമർശം പോലെ തന്നെ നടുക്കമുണ്ടാക്കുന്നതാണ് പരാമർശത്തിന് ആധാരമായ ഫോട്ടോഗ്രാഫ് പ്രതിഭാഗത്തു നിന്ന് ഹാജരാക്കപ്പെട്ടുവെന്നതെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ. 'പ്രതി ഇവിടെ വ്യക്തിയല്ല, ഒരു പ്രസ്ഥാനമാണ്. മുൻപ് പല പേരുകളിൽ അറിയപ്പെട്ട അതിൻ്റെ പേര് ഇപ്പോൾ "നൈതിക വേദി"യെന്നോ പാഠഭേദം ടീം എന്നോ ആണ്. എഴുപതുകളുടെ മുന്നേറ്റം എന്നു സ്വയം വിശേഷിപ്പിക്കപ്പെട്ട അവർ തങ്ങൾ പട്ടിണി കിടന്ന് മരിച്ചേക്കാം പക്ഷേ സാംസ്കാരികമായ അപചയത്തിന് ഒരിക്കലും വിധേയമാവുകയില്ല എന്ന് പ്രഖ്യാപിച്ചവരാണ്.അങ്ങനെയൊരു കൂട്ടമാണ് അതിജീവിതയുടെ "പ്രലോഭനീയമായ" ഫോട്ടോഗ്രാഫ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്', അശേകൻ ചരുവിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഭാവന ഈസ് ബാക്ക്...സാരിയിൽ അപ്പപ്പ എന്തൊരു ലുക്ക്, ';വൈറൽ ഫോട്ടോസ്

1

കോടതിയിൽ സമർപ്പിക്കപ്പെട്ട ഒരു ഫോട്ടോഗ്രാഫ് .സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയിൽ കോഴിക്കോട് സെഷൻസ് ജഡ്ജി ശ്രി.എസ്.കൃഷ്ണകുമാർ നടത്തിയ പരാമർശം ലോകത്ത് നടക്കുന്ന സ്ത്രീ മുന്നേറ്റങ്ങൾക്കുനേരെയുള്ള അവഹേളനമാണ് എന്നതിൽ സംശയമില്ല. എന്നാൽ അതിനൊപ്പം തന്നെ നടുക്കമുണ്ടാക്കുന്ന സംഗതിയാണ് ഈ പരാമർശത്തിന് ആധാരമായ ഒരു ഫോട്ടോഗ്രാഫ് പ്രതിഭാഗത്തു നിന്ന് ഹാജരാക്കപ്പെട്ടു എന്നത്.

2

സാധാരണഗതിയിൽ കുറ്റവാളികൾ രക്ഷപ്പെടാൻ വേണ്ടി എല്ലാ മാർഗ്ഗവും തേടും. പക്ഷേ ഇവിടെ കോടതിയുടെ മുന്നിലെത്തിയത് സാധാരണ മട്ടിലുള്ള ഒരു കുറ്റാരോപിതനല്ല. കോടതിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "സാമൂഹ്യ പരിഷ്ക്കർത്താവും", "നവോത്ഥാന നായകനും", "ദളിത് സംരക്ഷകനു"മാണ്. മാത്രമല്ല; പ്രതി ഇവിടെ വ്യക്തിയല്ല, ഒരു പ്രസ്ഥാനമാണ്. മുൻപ് പല പേരുകളിൽ അറിയപ്പെട്ട അതിൻ്റെ പേര് ഇപ്പോൾ "നൈതിക വേദി"യെന്നോ പാഠഭേദം ടീം എന്നോ ആണ്.

3

അറുപതുകളിൽ രൂപപ്പെട്ടു വന്ന നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റേയും കേരളത്തിൻ്റെ സവിശേഷമായ "ആധുനികത"യുടേയുടെ സമന്വയത്തിൽ രൂപംകൊണ്ട ഒരു പ്രസ്ഥാനത്തിൻ്റെ അവശേഷിപ്പണത്. ഗാന്ധിയന്മാരേക്കാൾ ധാർമ്മികതയും സോഷ്യലിസ്റ്റുകാരേക്കാൾ നൈതികതയും കമ്യൂണിസ്റ്റുകാരേക്കാൾ ത്യാഗസന്നദ്ധതയും അവകാശപ്പെട്ടു വന്നവരാണ്. യഥാർത്ഥ വിപ്ലവകാരികൾ, സ്ത്രീ- ദളിത്- ന്യൂനപക്ഷവാദികൾ തങ്ങളാണെന്നും അവർ അവകാശപെട്ടിരുന്നു.

4

എഴുപതുകളുടെ മുന്നേറ്റം എന്നു സ്വയം വിശേഷിപ്പിക്കപ്പെട്ട അവർ തങ്ങൾ പട്ടിണി കിടന്ന് മരിച്ചേക്കാം; പക്ഷേ സാംസ്കാരികമായ അപചയത്തിന് ഒരിക്കലും വിധേയമാവുകയില്ല എന്നും പ്രഖ്യാപിച്ചു.അങ്ങനെയൊരു കൂട്ടമാണ് അതിജീവിതയുടെ "പ്രലോഭനീയമായ" ഫോട്ടോഗ്രാഫ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇത് സിവിക്കിൻ്റെ വ്യക്തിപരമായ ജീർണ്ണതയായി കാണാനാവില്ല. ഈ നടപടിയെ പാഠഭേദം ടീമും സഹയാത്രികരും നിരന്തരമായി ന്യായീകരിച്ചു കൊണ്ടിരിക്കുന്നു.

5

സമൂഹമാധ്യമങ്ങളിലൂടെ പരാതിക്കാരികളെ അപമാനിച്ചുകൊണ്ടിരിക്കുന്നു.
കോടതിയുടെ പരാമർശത്തെ ഉയർന്ന കോടതിയിൽ ചോദ്യം ചെയ്യാം. പക്ഷേ മനുഷ്യരുടെ പ്രതീക്ഷക്കും അവലംബത്തിനും മേൽ ഏതു കോടതിയാണുള്ളത്?
എഴുപതുകളിൽ തന്നെ ലോകത്തിലേക്ക് കണ്ണു തുറന്ന എന്നെ സംബന്ധിച്ചേടത്തോളം ഇത് അത്യന്തം നടുക്കവും വ്യസനവുമുണ്ടാക്കുന്ന സംഗതിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+