കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നത് ഏത് ഉന്നതനായാലും പിടിച്ച് അകത്ത് ഇടണം; ഷിബു ബേബി ജോൺ

Google Oneindia Malayalam News

തിരുവനന്തപുരം; നര്‍കോട്ടിക് വിവാദത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. കേരളത്തിലെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നത് ഏത് ഉന്നതനായാലും പിടിച്ച് അകത്തിടണമെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.മന:പൂർവമായ കലാപശ്രമങ്ങളെ ചെറുക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനും സംസ്ഥാന സർക്കാരിനുമുണ്ട്.അത്തരക്കാരെ അറസ്റ്റ് ചെയ്താണ് മുഖ്യമന്ത്രി ചങ്കൂറ്റം തെളിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഷിബു ബേബി ജോണിന്റെ വാക്കുകളിലേക്ക്

Shibu Baby John

കേരളം ഇതെങ്ങോട്ട്...കേരളത്തിൽ വർഗീയധ്രുവീകരണത്തിന് ഇടയാക്കുന്ന സമീപകാല സംഭവവികാസങ്ങൾ വളരെ ദൗർഭാഗ്യകരമാണ്. ഒരു മതിലിൻ്റെ മാത്രം വ്യത്യാസത്തിൽ ക്ഷേത്രവും പള്ളിയും മോസ്കുമെല്ലാം സ്ഥിതിചെയ്യുന്ന കേരളം എല്ലാക്കാലത്തും മതസാഹോദര്യത്തിൻ്റെ കാര്യത്തിൽ രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. എന്നാൽ ആ മതേതരബോധം തകർക്കുന്ന നിലയിലേക്ക് ഉത്തരവാദിത്തപ്പെട്ടവർ മൽസരിക്കുന്നത് ആശങ്കയും ദുഃഖവും ഉണ്ടാക്കുന്നതാണ്.

ഈ സാഹചര്യം വിഭജനം സൃഷ്ടിക്കാൻ ചിലർ സാമൂഹ്യമാധ്യമങ്ങളെയും ഉപയോഗിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മന:പൂർവമായ കലാപശ്രമങ്ങളെ ചെറുക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനും സംസ്ഥാന സർക്കാരിനുമുണ്ട്. ഇവിടെയൊരു സർക്കാരുണ്ടെങ്കിൽ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവരെ, അവരേത് ഉന്നതനായാലും, ഏത് ഭാഗത്ത് നിന്നായാലും അവരെ പിടിച്ച് അകത്തിടാൻ തയ്യാറാകണം. അങ്ങനെ വേണം ചങ്കൂറ്റമുണ്ടെന്ന് തെളിയിക്കാൻ. അല്ലാതെ അണികളെ കൊണ്ട് ഇരട്ടച്ചങ്കനെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇടിപ്പിച്ചല്ല, ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം രണ്ട് സമുദായങ്ങൾ തമ്മിൽ മുൻപെങ്ങും ഇല്ലാത്ത പോലെ സംഘർഷത്തിലേർപ്പെട്ട്
കേരളത്തിന്റെ സോഷ്യൽ ഫാബ്രിക് ഇങ്ങനെ വലിച്ചു കീറുമ്പോൾ സർക്കാർ നോക്കുത്തിയായി നിൽക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കുറ്റപ്പെടുത്തി. വ്യാജ ഐ.ഡി. കളിലൂടെ രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ്. പൊതുജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. പകരം അവർ തമ്മിലടിച്ചോട്ടെ എന്ന നിലയിൽ സർക്കാർ നോക്കിയിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍

അതേസമയം ഇപ്പോഴത്തെ സാമൂഹിക സാഹചര്യം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തയ്യാറകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തമ്മിലടിച്ച് വഷളാകട്ടെയെന്ന സംഘപരിവാറിന്റെ ചിന്ത തന്നെയാണോ സംസ്ഥാന സർക്കാരിനുള്ളതെന്ന് സതീശൻ ചോദിച്ചു. വ്യാജ അക്കൗണ്ടുകളിലൂടെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ എന്തുകൊണ്ടാണ് സർക്കാർ നടപടി സ്വീകരിക്കാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.

Recommended Video

cmsvideo
Pinarayi Vijayan about Pala Bishop's Narco Jihad statement

English summary
Those who try to hurt religious harmony should be put under bar irrespective of their status; Shibu Baby John
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X