തൃശൂരിലെ ബിജെപി വിജയത്തിന് പ്രവർത്തിച്ചവർ ചെയ്തത് ശരിയോന്ന് ഇനിയെങ്കിലും ചിന്തിക്കണം; മുഖ്യമന്ത്രി
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പിക്ക് ലഭിച്ചത് ഗൗരവപൂര്‍വം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി ജെ പിയുടെ വിജയിത്തിന് സഹായിച്ചവർ ഇനിയെങ്കിലും ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണം ഇത്തരം വിഭാഗങ്ങളുടെ മേധാവികളുമായി ബി ജെ പി നേതാക്കള്‍ ചര്‍ച്ച ചെയ്തു. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ നിലപാടെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി ജെ പി വിരുദ്ധ കൂട്ടായ്മ ശക്തപ്പടണമെന്ന നിലപാട് ഇടതുപക്ഷം തുടക്കത്തിൽ തന്നെ നിലപാട് സ്വീകരിച്ചിരുന്നു. ജനങ്ങളുടെ രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള കരുതലിന്റെ വിധിയാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ഉണ്ടായത്.രണ്ട് പ്രധാന പാർട്ടികളുടെ പാർട്ടികളുടെ പിന്തുണയെ ആശ്രയിച്ചാണ് എൻ ഡി എ അധികാരത്തിലിരിക്കുന്നത്. ജനവിധിയിൽ കാണാൻ കഴിയുന്ന വസ്തുത പ്രാദേശിക കക്ഷികള്‍ക്ക് പ്രധാന പങ്കുണ്ട് എന്നതാണ്.രാജയപ്പെടുത്താന്‍ കഴിയാത്ത ശക്തിയല്ല ബി ജെ പി എന്ന് തെളിഞ്ഞു. കോണ്‍ഗ്രസുമായി മാത്രം ഏറ്റുമുട്ടിയ സ്ഥലങ്ങളില്‍ ബി ജെ പി നേട്ടമുണ്ടാക്കി.

കേരളത്തിൽ ബി ജെ പിക്ക് ഒരു പാർലമെന്റ് സീറ്റ് നേടാൻ സാധിച്ചത് ഗൗരവത്തോടെ പരിശോധിക്കണം. അതിനിടയാക്കിയ ഒട്ടേറെ ഘടകങ്ങൾ ഉണ്ട്. ബി ജെ പിയെ തിരഞ്ഞെടുപ്പ് വിജയത്തിനായി സഹായിച്ച ശക്തികൾ നല്ല രീതിയിൽ ചിന്തിക്കണം, സ്വീകരിച്ച നിലപാട് ശരിയായോ എന്ന്. ബി ജെ പിക്ക് ബി ജെ പിയുടേതായ പിന്തുണ മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ ആ പിന്തുണയല്ല വിജയത്തിലേക്ക് എത്തിച്ചത്.
ബി ജെ പി ഉന്നതർ മാത്രമല്ല ഭരണത്തലത്തിലുള്ള ഉന്നതർ ചില വിഭാഗങ്ങളുടെ ഉന്നതരുമായി ചർച്ച നടത്തിയെന്നത് രഹസ്യമായ കാര്യമല്ല. ആ ചർച്ചയിലൂടെ നേരത്തേ തന്നെ പരസ്പര ധാരണ ഉണ്ടാക്കി. ഈ പരസ്പര ധാരണയുടെ ഭാഗമായി തിരഞ്ഞെടുപ്പിൽ നിലപാടുകൾ സ്വീകരിക്കപ്പെട്ടല്ലോ. ഇനിയെങ്കിലും ചെയ്തത് ശരിയായോ എന്ന് അവർ ചിന്തിക്കണം.
ഇടതുപക്ഷത്തോട് വിരോധം ഉള്ളത് കൊണ്ടല്ല ജനം യു ഡി എഫിന് വോട്ട് ചെയ്തത്. എൽ ഡി എഫിനോടുള്ള മമത ജനം പുലർത്തിപ്പോരുക തന്നെ ചെയ്യുന്നുണ്ട്. പക്ഷെ ലോക്സഭ തിരഞ്ഞെടുപ്പ് വരുമ്പോൾ ഇത്തരമൊരു നില പൊതുവിൽ നമ്മുടെ കേരളം സ്വീകരിച്ച് പോരുന്നുണ്ട്.
എന്താണ് ജമാഅത്തെ ഇസ്ലാമി എന്നും എന്താണ് എസ് ഡി പി ഐ എന്നും കോണ്‍ഗ്രസിന് അറിയാം. മുസ്ലിംലീഗ് വാശിയോടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ലീഗിന്റെ മുഖം ജാമത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐയുടേതുമായി മാറി. വിജയത്തില്‍ യു ഡി എഫിന് ആഹ്ലാദിക്കാന്‍ വകയില്ല. നാല് വോട്ടിന് വേണ്ടി കൂട്ട് കൂടാന്‍ പറ്റാത്തവരുമായി കൂട്ടു കൂടുന്നവരായി ലീഗ് മാറിയന്നും മുഖ്യമന്ത്രി ആരോപിച്ചു.












Click it and Unblock the Notifications