തൊഴിലുറപ്പ് തൊഴിലാളികള്‍ വടിവാളുകള്‍ കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

വടകര: ആയുധ വേട്ടക്കായുള്ള പോലീസ് റൈയിഡ് മേഖലയില്‍ പ്രഹസനമാകുന്നു വെന്ന ആക്ഷേപം ഉയരുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ വടിവാളുകള്‍ കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചു. ഒഞ്ചിയം പഞ്ചായത്തിലെ തട്ടോളിക്കരയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

മന്ത്രിക്കസേര വിടാതെ തോമസ് ചാണ്ടി! രാജിവെയ്ക്കില്ലെന്ന് എന്‍സിപിയും! പിണറായി പുറത്താക്കുമോ?

പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ് മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു . സ്ത്രീതൊഴിലാളികള്‍ കിളക്കുന്നതിനിടയില്‍ വാളില്‍ കൈക്കോട്ടു തട്ടുകയായിരുന്നു .മൂന്ന് വാളുകളും തുരുബെടുത്തു ദ്രവിച്ചിട്ടുണ്ട് . ഒരുവാള്‍ പൂര്‍ണ്ണമായും നശിച്ചു .

vaal

വാളുകള്‍ എടച്ചേരി പോലീസ് സ്റ്റെഷനിലേക്ക് മാറ്റി. നേരത്തെ ഈ മേഖലയില്‍ സിപിഎം-ആര്‍ എം പി സംഘര്‍ഷം നിലനിന്നിരുന്നു.

English summary
'thozhilurappu' workers found sharp metal weapons and surrender in police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്