കയ്യും കാലും വെട്ടണം, ബാക്കി കത്തിക്കുക.. ലിംഗം ചൂഴ്‌ന്നെടുക്കണം.. അലൻസിയറിനെതിരെ സംഘികളുടെ കൊലവിളി!
Recommended Video

കോഴിക്കോട്: സ്വന്തം കൂട്ടത്തിലെ ഒരു പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് പോലും മിണ്ടാതിരുന്ന മലയാളത്തിലെ താരപ്രമുഖരില്‍ നിന്ന് വ്യത്യസ്തനാണ് നടന്‍ അലന്‍സിയര്‍. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും എതിര്‍ശബ്ദങ്ങളോട് പാകിസ്താനിലോട്ട് പോടാ എന്ന് ആക്രോശം ഉയര്‍ന്നപ്പോഴുമെല്ലാം അലന്‍സിയറുടെ പ്രതിഷേധം കേരളം കണ്ടതാണ്. ബിജെപിക്കെതിരെ പ്രതിഷേധിച്ചതിന് അലന്‍സിയര്‍ക്കെതിരെ കൊലവിളി മുഴക്കുകയാണ് സംഘപരിവാര്‍. സംഘി ഗ്രൂപ്പുകളിലാണ് കൊലവിളിയും വിദ്വേഷ പ്രചരണവും നടക്കുന്നത്.

കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് ഭീഷണി
കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നുവരികയുണ്ടായി.

അലൻസിയറുടെ പ്രതിഷേധം
സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പൊങ്കാലയും നിറഞ്ഞു. കണ്ണട വെച്ച പ്രൊഫൈലുകളുമായി മലയാളികള്‍ സരോജ് പാണ്ഡെയുടെ ഭീഷണിയെ പരിഹസിച്ചു. നടന്‍ അലന്‍സിയര്‍ നടത്തിയത് വ്യത്യസ്തമായ പ്രതിഷേധം ആയിരുന്നു.

കണ്ണ് കെട്ടി പരാതി
തന്റെ കണ്ണിന് ബിജെപി നേതാവിന്റെ ഭീഷണിയില്‍ നിന്നും സംരക്ഷണം വേണം എന്നാവശ്യപ്പെട്ടായിരുന്നു അലന്‍സിയര്‍ രംഗത്ത് വന്നത്. കണ്ണ് കെട്ടി അലന്‍സിയര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു.

സംഘികളുടെ കൊലവിളി
ഇതോടെയാണ് അലന്‍സിയര്‍ക്കെതിരെ കൊലവിളി മുഴക്കി സംഘികള്‍ രംഗത്ത് വന്നത്.കാവിപ്പട എന്ന സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ അലന്‍സിയറെ കൊല്ലണമെന്നത് അടക്കമുള്ള ആക്രോശങ്ങള്‍ നിറയുകയാണ്. അലന്‍സിയറുടെ ചിത്രമടക്കം വെച്ചാണ് കൊലവിളി.

കമ്മ്യൂണിസ്റ്റ് തീവ്രവാദി
ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദിയെ നിങ്ങളുടെ കയ്യില്‍ കിട്ടിയാല്‍ എന്ത് ചെയ്യും എന്നതായിരുന്നു കാവിപ്പടയില്‍ വന്ന പോസ്റ്റ്. ശ്രുതി അശോകന്‍ എന്ന പ്രൊഫൈലില്‍ നിന്നാണ് ഈ പോസ്റ്റ് വന്നത്. അതിന് താഴെയാണ് കൊലവിളികള്‍.

അലന്‍സിയറുടെ കണ്ണ് കുത്തിപ്പൊട്ടിക്കുക, ചെപ്പക്കുറ്റി അടിച്ച് പൊട്ടിക്കുക
മണിക്കൂറുകള്‍ക്കകം ആയിരത്തോളം ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്. നൂറ് കണക്കിന് പേര്‍ കൊലവിളി കമന്റ് ഇടുകയും ചെയ്തിരിക്കുന്നു. അലന്‍സിയറുടെ കണ്ണ് കുത്തിപ്പൊട്ടിക്കുക, ചെപ്പക്കുറ്റി അടിച്ച് പൊട്ടിക്കുക, കൊന്ന് കളയുക തുടങ്ങിയ ആക്രോശങ്ങളാണ് ഉള്ളത്.

അലന്‍സിയറുടെ കയ്യും കാലും വെട്ടുക
അലന്‍സിയറുടെ കയ്യും കാലും വെട്ടുക, ബാക്കി വന്നാല്‍ കത്തിക്കുക, ലൈംഗികാവയവം ചൂഴ്‌ന്നെടുക്കുക എന്നിവ ഉള്‍പ്പെടെ ഉള്ള അക്രമാസക്തമായ പ്രതികരണങ്ങളുമുണ്ട് ഇക്കൂട്ടത്തില്‍. ഇതാദ്യമായല്ല അലന്‍സിയര്‍ക്കെതിരെ സംഘികള്‍ കൊലവിളി മുഴക്കുന്നത്.

ബാബറി മസ്ജിദ് തകർത്തപ്പോൾ
അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ നിയമസഭയ്ക്ക് ചുറ്റം നിലവിളിച്ച് ഓടിക്കൊണ്ടായിരുന്നു അലന്‍സിയര്‍ പ്രതിഷേധിച്ചത്. വന്ദേമാതര വിവാദത്തില്‍ സംവിധായകന്‍ കമലിനെതിരെ സംഘപരിവാര്‍ ആക്രമണം നടന്നപ്പോഴും അലന്‍സിയര്‍ രംഗത്ത് വന്നു.

പാകിസ്ഥാനിലേക്കുള്ള ബസ്സെവിടെ
കമല്‍ പാകിസ്താനിലേക്ക് പോകണമെന്ന് ബിജെപി നേതാവ് രാധാകൃഷ്ണന്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പാകിസ്താനിലേക്കുള്ള ബസ്സ് തേടിയുള്ള ഒറ്റയാള്‍ തെരുവ്‌നാടകം അവതരിപ്പിച്ചായിരുന്നു അലന്‍സിയറുടെ പോരാട്ടം.

സാരിയുടുത്തും പ്രതിഷേധം
മാത്രമല്ല മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരക്കാരായ സ്ത്രീകളെ മന്ത്രി എംഎം മണി അധിക്ഷേപിച്ചുവെന്ന വിവാദം കത്തിയപ്പോള്‍ സാരി ഉടുത്ത് സിനിമാ ലൊക്കേഷനില്‍ വെച്ച് വരെ പ്രതിഷേധം അറിയിക്കുകയുണ്ടായി അലന്‍സിയര്‍.












Click it and Unblock the Notifications