ദുരന്ത മുഖത്ത് നിന്ന് ഹൃദയം തകര്‍ക്കുന്ന കാഴ്ച; ഉരുള്‍പൊട്ടല്‍ കവര്‍ന്നത് മൂന്ന് കുരുന്ന് ജീവന്
ഇടുക്കി: ശക്തമായ മഴക്കും മണ്ണിടിച്ചിലിലും സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത നാശ ന്ഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മഴക്ക് അല്പം ശമനം വന്നിരിക്കുകയാണ് നിലവില്‍ രക്ഷാ പ്രവര്‍ത്തനം ദ്രുതഗതിയില്‍ തന്നെ നടക്കുകയാണ്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഓരോ ജില്ലയില്‍ നിന്നുള്ള വാര്‍ത്തകള്‍ ജനങ്ങള്‍ കേള്‍ക്കുന്നത്. ജീവിതത്തിന്റെ ചെറുപ്രായത്തില്‍ തന്നെ മഴയും ഉരുള്‍പൊട്ടലും കവര്‍ന്നെടുത്തത് മൂന്ന് കുഞ്ഞ് ജീവനുകളാണ്. ഇടുക്കി കൊക്കയാറിലെ ഉരുള്‍പൊട്ടലിലാണ് മൂന്ന് കുട്ടികള്‍ മരണപ്പെട്ടത്. അഫ്ന ഫൈസല്‍ (8), അഫിയാന്‍ ഫൈസല്‍ (4), അംന (7) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി പരിശോധിക്കുന്നതിനിടെയാണ് മൂന്ന് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി മണ്ണില്‍ പൊതിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു.രാവിലെ ഏഴുമണി മുതല്‍ എന്‍ഡിആര്‍എഫും പൊലീസും പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. കൊക്കയാര്‍ പഞ്ചായത്തിന് സമീപം ഒഴിക്കില്‍പ്പെട്ട് കാണാതായ ആന്‍സി എന്ന വീട്ടമ്മയെ ഇചുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇനി അഞ്ചുപേരെയാണ് നിലവില്‍ ഇവിടെ കണ്ടെത്താനുള്ളത്.
Recommended Video

കോട്ടയത്ത് കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും വീടുകള്‍ നിലംപൊത്തുന്ന ഞെട്ടിക്കുന്ന കാഴ്ചയാണഅ ഏറ്റവുമൊടുവില്‍ പുറത്ത് വരുന്നത്. മുണ്ടക്കയത്ത് മലവെള്ളപ്പാച്ചിലില്‍ ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു അതിനാല്‍ ആളപായങ്ങളൊന്നും മുണ്ടായില്ല.
ഇന്ന് രാവിലെയോടെ മുണ്ടക്കയം കൂട്ടിക്കലിലുള്ള വീടാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ചു വരികയും വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് പോവുകയും വീട് പൂര്‍ണമായും വെള്ളത്തില്‍ ഒലിച്ചുപോവുകയുമായിരുന്നു.

വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെ മലവെള്ളപാച്ചിലില്‍പ്പെട്ട വടശ്ശേരിയില്‍ ജോജോയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തില്‍ തോരാതെ പെയ്ത് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന പെരുമഴയ്ക്ക് കാരണം ലഘുമേഘ വിസ്ഫോടനമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇന്നലെ കേരളത്തില്‍ പെയ്തത് മേഘവിസ്ഫോടനംമല്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. മൃത്യുഞ്ജയ മഹാപാത്ര നേരത്തെ പറഞ്ഞത്. കഴിഞ്ഞദിവസം സംസ്ഥാനത്ത് വലിയ തോതിലുള്ള മഴയാണ് പെയ്തത്. ഇടുക്കി, എറണാകുളം, കൊല്ലം എന്നീ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 29 സെന്റി മീറ്റര്‍ വരെയാണ് ഈ ജില്ലകളില്‍ പെയ്ത മഴ. ന്യൂനമര്‍ദവും ശക്തമായ കാറ്റുമാണ് കനത്ത മഴയ്ക്ക് കാരണമായതെന്നും മഹാവിസ്ഫോടനമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.അസാധാരണമായി രൂപംകൊള്ളുന്ന മേഘകൂമ്പാരങ്ങളാണ് പലയിടത്തും രണ്ട് മണിക്കൂറില്‍ അഞ്ച് സെന്റിമീറ്ററിലധികം തീവ്രമഴയായി പെയ്തിറങ്ങിയത്.

നിരവധി പേരുടെ ബന്ധുക്കളും കുടുംബാംഗങ്ങളും പിതാവും, സഹോദരങ്ങളും, മാതാവുമൊക്കെയും ശക്തമായ മലവെള്ളപാച്ചിലില്‍ കാണാതായി. ഒരു കുടുംബത്തിലെ ആറ് പേരെയുള്‍പ്പെടെ കുത്തിയൊലിച്ചു വന്ന വെള്ളം ഒന്നാകെ കൊണ്ട്പോയിരുന്നു. ആറ് പേരുടേയും മൃതദേഹങ്ങള്‍ ആ വീട് നിന്നിരുന്ന സ്ഥലത്ത് നിന്ന് തന്നെ ലഭിച്ചു. വര്‍ഷങ്ങളായി വീടെന്ന സ്വപ്നം തീര്‍ക്കുന്നതിനിടയില്‍ അതിന്റെ പണിയെടുക്കുന്നതിനിടെ മലവെള്ളത്തില്‍ ഷാജി ഒലിച്ച്പോകുകയായിരുന്നു. ജോലികാര്‍ക്കും മറ്റും കാപ്പി ഉണ്ടാക്കുന്നതിനായി സാധനങ്ങള്‍ വാങ്ങുവാന്‍ കടയില്‍ പോയ ഷാജിയെ പിന്നീട് ആരും കണ്ടുട്ടില്ലെന്നാണ് അയല്‍വാസി രാജമ്മ ഹൃദയ വേദനയോടെ പറഞ്ഞത്. ഉരുള്‍പൊട്ടലിന്റെ ശക്തമായ ശബ്ദം കേട്ട് പുറത്തേക്കോടിയ പതിനൊന്ന് വയസ്കാരന് മകന് കണ്ട് അച്ഛന്റെ മേലേക്ക് പതിക്കുന്ന പാറകൂട്ടങ്ങളാണ്. അവന് കല്ലില്‍ പിടിച്ചും വള്ളിയില്‍ പിടിച്ചും രക്ഷപ്പെട്ടുവെങ്കിലും അവന്റെ അച്ഛനെ രക്ഷിക്കാനായില്ല. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും കോട്ടയെത്തെ കൂട്ടിക്കലിലെ ജോസിന്റെ മക്കളുടെ കല്യാണത്തിനും മറ്റുമായി സ്വരുകൂട്ടിവച്ചതെല്ലാം കൊണ്ടുപോയി. 21-ന് ഗൃഹപ്രവേശവും 25-ന് മൂത്ത മകന്റേയും നവംബറില്‍ രണ്ടാമത്തെ മകന്റേയും വിവാഹവും നടക്കാനിരിക്കുകയായിരുന്നു. അതിലേക്ക് വേണ്ടി സ്വരൂകൂട്ടിയതാണ് പ്രളയം കവര്‍ന്നെടുത്തത്. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കാഞ്ഞിരപ്പള്ളിക്ക് പോയതായിരുന്നു ജോസും കുടുംബവും. വിവരമറിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും എല്ലാം പ്രളയമെടുത്തിരുന്നുവെന്ന് ജോസിന്റെ ഭാര്യ പറഞ്ഞു. കയ്യിലുണ്ടായിരുന്ന അമ്പതിനായിരത്തോളം രൂപയടങ്ങിയ പഴ്സും ഇതിനിടയില്‍ നഷ്ടമായി. ചടങ്ങുകള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയപ്പോഴാണ് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

അതേസമയം സംസ്ഥാനത്ത് മഴ നിലവില്‍ കുറഞ്ഞിരിക്കുകയാണ്. ദുരന്തം ഏറെ ബാധിച്ച, കോട്ടയം, ഇടുക്കി, എന്നിവിടങ്ങളില്‍ മഴയുടെ ശക്തമായി നന്നായി കുറഞ്ഞത്. രക്ഷാപ്രവര്‍ത്തനം സുഗമമായി നടത്താന്‍ സാധിക്കുന്നുണ്ട്. ഇന്നലെ രാവിലെ മുതല്‍ കേരളത്തിന്റെ ആകാശം മേഘാവൃതമായി ഇരുള് മൂടിയിരുന്നു. എന്നാല്‍ ഇതില്‍ തന്നെ കൂടുതല്‍ തീവ്രമായ ചെറു മേഘകൂട്ടങ്ങള്‍ കണ്ട സ്ഥലങ്ങളിലാണ് മഴ ശക്തിയായി പെയ്തത്. കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോരമേഖലകളില്‍ ചെറിയ പ്രദേശത്ത്, കുറഞ്ഞ സമയത്തിലാണ് തീവ്രമഴ എത്തിയത്. ഈ അടിസ്ഥാനത്തിലാണ് 2019ന് സമാനമായ പ്രളയഭീതിയിലേക്ക് മധ്യകേരളമെത്തിയതിന് കാരണം ലഘുമേഘ വിസ്ഫോടനമെന്ന് കുസാറ്റ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റിസര്‍ച്ച് സെന്റര്‍ വിലയിരുത്തുന്നത്. 2018ലെയും,19ലെയും മഴയുടെ രീതി നിരീക്ഷിച്ച പഠനസംഘം സമാനമായ കാലാവസ്ഥയാണ് നിലവിലേതെന്നും വ്യക്തമാക്കിയിരുന്നു. രണ്ട് മൂന്ന് ദിവസം മഴ മാറി നിന്നെങ്കിലും പിന്നീട് പെയ്ത മഴയില്‍ മുഴുവന്‍ കുത്തിയൊലിച്ച് നാശം വിതച്ച് പോകുകയായിരുന്നു. മേഘ വിസ്ഫോടനങ്ങള്‍ രാജ്യത്ത് ഹിമാലത്തിലും,വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് കണ്ട് വരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് രണ്ട് മണിക്കൂറില്‍ അഞ്ച് സെന്റിമീറ്റര്‍ മഴ പെയ്താല്‍ പോലും അപകടമാണെന്നാണ് വിഗ്ധര്‍ പറയുന്നത്. 2019ല്‍ സംഭവിച്ചത് പോലെ പെട്ടെന്ന് മണ്ണിടിച്ചിലും,ഉരുള്‍പൊട്ടലും വെള്ളപ്പൊക്കത്തിനും അത് വഴിവയ്ക്കുകയും ചെയ്യും. പ്രാദേശികമായ കാലാവസ്ഥ പ്രവചനങ്ങള്‍ക്ക് ജില്ല അടിസ്ഥാനത്തില്‍ റഡാര്‍ സംവിധാനങ്ങളും ഒരുക്കണമെന്ന ചര്‍ച്ചയിലേക്കാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications