കാസർകോട് മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു...

  • By: Afeef
Subscribe to Oneindia Malayalam

കാസർകോട്: മഞ്ചേശ്വരത്ത് മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ബി എസ് നഗര്‍ കൊളക്കയിലെ പി ടി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷരീഫ് (ഏഴ്), മുഹമ്മദിന്റെ മകന്‍ അസീം (എട്ട്), അഹ് മദ് ബാവയുടെ മകന്‍ അബ്ദുല്‍ അഫ്രീദ് (12) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെ ഉദ്യാവരം മാടയിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കുളത്തിലേക്ക് കുളിക്കാൻ പോയ കുട്ടികളെ ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചത്.

drown

മൂന്നുപേരെയും കുളത്തിൽ നിന്ന് കണ്ടെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ മംഗൽപാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാട ജി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മുഹമ്മദ് ഷരീഫും അസ്‌ലമും. അബ്ദുല്‍ അഫ്രീദ് ഉദ്യാവാര അല്‍സഖഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

English summary
three kids drown in kasargod.
Please Wait while comments are loading...