കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ തൊഴില്‍ തട്ടിപ്പിന് ഇരയായ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം,പീഡന കഥ കേട്ടാല്‍ കണ്ണുകലങ്ങും..

  • By Siniya
Google Oneindia Malayalam News

ആലപ്പുഴ: തൊഴില്‍ തട്ടിപ്പിനിരയായി സൗദി അറേബ്യയില്‍ അകപ്പെട്ട മലയാളി യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം. ഹരിപ്പാട് സ്വദേശികളായ മുന്നുപേര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അറബിയും സ്‌പോണ്‍സറും ശാരീരകാമായി ഇവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ക്ക് ലഭിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

നാട്ടില്‍ ട്രാവല്‍ ഏജന്‍സിക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമന്നാണ് ഭീഷണി. യമന്‍ അതിര്‍ത്തിയിലെ അബാഹയില്‍ ദിവസങ്ങളായി പട്ടിണിയില്‍ മരണഭയത്തോടെ കഴിയുകയാണ്.

മര്‍ദ്ദനം

മര്‍ദ്ദനം

തൊഴില്‍ തട്ടിപ്പിനിരയായ സൗദി അറേബ്യയില്‍ അകപ്പെട്ട ഹരിപ്പാട് സ്വദേശികള്‍ക്കാണ് സ്‌പോണ്‍സറുടെയും അറബിയുടെയും ക്രൂരമര്‍ദ്ദനത്തിന് ഇരയായത്

ഭീഷണി വേറെ

ഭീഷണി വേറെ

മര്‍ദ്ദിച്ചതിന് പിന്നാലെ ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിയുണ്ട്.

മോഹന വാഗ്ദാനം

മോഹന വാഗ്ദാനം

ഉയര്‍ന്ന ശമ്പളത്തില്‍ സൗദിയിലെ കമ്പനിയില്‍ ഇലക്ട്രീഷ്യന്‍ മെക്കാനിക്കല്‍ തസ്തികകളിലേക്കായിരുന്നു നിയമനം.

 വിസ ശരിയാക്കാന്‍

വിസ ശരിയാക്കാന്‍

പാല്‍പോര്‍ട്ടും വിസയും പെട്ടെന്ന് ശരിയാക്കാന്‍ സ്‌പോണ്‍സര്‍മാരാണ് മുന്നിട്ടിറങ്ങിയത്.

വിദേസത്തേക്ക് പോയത്

വിദേസത്തേക്ക് പോയത്

ഒന്നരമാസം മുന്‍പ് ഹരിപ്പാട് ഏവൂര്‍മുട്ടം സ്വദേശി ബൈജുവിനെയാണ് ആദ്യം കൊണ്ടുപോയത്. ഡിസംബര്‍ ആദ്യ വാരത്തില്‍ വിമല്‍ കുമാര്‍ അഭിലാഷ് എന്നിവരെയും കൊണ്ടുപോയത്.

ഇഷ്ടിക ചൂള

ഇഷ്ടിക ചൂള

നിര്‍മ്മാണ കമ്പനിയില്‍ മികച്ച ജോലി പ്രതീക്ഷിച്ച ഇവരെ കാത്തിരുന്നത് ഇഷ്ടിക ചൂളയിലെ ചുമടെടുപ്പായിരുന്നു. ഒപ്പം അറബിയുടെ ക്രൂരമര്‍ദ്ദനവും.

പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തി

പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തി

മൂന്നുപേരുടെയും പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ കൈവശപ്പെടുത്തി. വാഗ്ദാനം ചെയ്ത ജോലി നല്‍കാത്തതിനെ ചോദ്യം ചെയ്തപ്പോള്‍ കൊന്നുകളയുമെന്ന് ഭീഷണിയായിരുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്തിയത്

ദൃശ്യങ്ങള്‍ പകര്‍ത്തിയത്

അറബിയുടെ കണ്ണുവെട്ടിച്ച് പുറത്തു കടന്ന യുവാക്കള്‍ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു.

വീട്ടുകാരോട് പങ്കുവച്ചത്

വീട്ടുകാരോട് പങ്കുവച്ചത്

അറബിയെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയാണെന്നും ഏതു നിമിഷവും സ്‌പോണ്‍സര്‍മാരുടെയോ അറബിയുടെ പിടിയിലാകുമെന്ന് ഇവര്‍ വീട്ടുകാരോട് പറഞ്ഞു.

വീസ സംഘത്തിന്റെ നിലപാട്

വീസ സംഘത്തിന്റെ നിലപാട്

ഓരോ ആളും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപാ കൊടുത്താല്‍ നാട്ടിലേക്ക് മടക്കി അയക്കാമെന്നാണ് വീസാ സംഘം പറഞ്ഞിരിക്കുന്നത്.

വീട്ടുകാര്‍ നല്‍കിയ പരാതി

വീട്ടുകാര്‍ നല്‍കിയ പരാതി

യുവാക്കളുടെ ബന്ധുക്കള്‍ കായംകുളം പോലീസിന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് സ്‌പോണ്‍സര്‍മാര്‍ ഇവരോട് പറഞ്ഞിരുന്നു.

English summary
three malayali beaten up by arabi and sponcer in soudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X