'തെറ്റു തിരുത്താനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു; ജനം കേട്ടു, തിരുത്തി'; വിടി ബല്‍റാം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യു ഡി എഫ് മുന്നേറ്റം തുടരുകയാണ്. ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ ഉമ തോമസിന്റെ വോട്ട് പതിനായിരത്തിലേക്ക് അടുത്തു. 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ പി ടി തോമസിന് ലഭിച്ചതിനേക്കാള്‍ വോട്ടുകള്‍ നേടിയാണ് ഉമ തോമസ് കുതിപ്പ് തുടരുന്നത്. അന്തിഫ ഫലം പുറത്തുവരുന്നതിനിടെ പ്രതികരണങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തുന്നുണ്ട്.\
കോണ്‍ഗ്രസ് ലീഡ് തുടരുന്നതിനിടെ എല്‍ ഡി എഫിനെ പരിഹസിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പ്രതികരിച്ചത്. തെറ്റു തിരുത്താനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജനം കേട്ടു. തിരുത്തി. തൃക്കാക്കരക്കാര്‍ ചെയ്തു, കേരളത്തിന് വേണ്ടി- വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് വി ടി ബല്‍റാമിന്റെ പരിഹാസം. തൃക്കാക്കരക്കാര്‍ക്ക് ഒരു വര്‍ഷം മുമ്പ് സംഭവിച്ച തെറ്റ് തിരുത്താനുള്ള അവസരമാണിതെന്നാണ് മുഖ്യമന്ത്രി പ്രചരണത്തിനിടെ പറഞ്ഞത്. എല്‍ ഡി എഫിന് തൃക്കാക്കരകയില്‍ അസുലഭ അവസരമാണെന്നും യു ഡി എഫിന് അതിന്റെ വേവലാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എല്‍ ഡി എഫിന് 100 സീറ്റിലേക്ക് എത്താനുള്ള അവസരമാണെന്നും മുഖ്യമന്ത്രി പാലരിവട്ടത്ത് സംഘടിപ്പിച്ച പ്രചാരണ പരിപാടിയില്‍ പറഞ്ഞിരുന്നു.
അതേസമയം, തൃക്കാക്കരയില്‍ വിജയത്തിലേക്ക് അടുക്കുന്ന ഉമ തോമസിന് അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസ് രമേശ് ചെന്നിത്തല രംഗത്തെത്തി. തൃക്കാക്കരയിലെ മിന്നുന്ന വിജയത്തിന് ഉമ തോമസിന് അഭിനന്ദനങ്ങള്‍!. കെ - റെയില്‍ വേണ്ട എന്ന് ശക്തമായി വിധിയെഴുതിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നെന്ന് ചെന്നിത്തല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
ഉമ തോമസിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവര്‍ത്തിച്ച യു ഡി എഫിന്റെ എല്ലാ പ്രവര്‍ത്തകരേയും ഹൃദയപൂര്‍വം അനുമോദിക്കുന്നു
പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനും കനത്ത തിരിച്ചടി നല്‍കിയ ഈ ജനവിധിയെ മാനിച്ചു സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി












Click it and Unblock the Notifications