'പി ടി പാതിവഴിയിൽ ഉപേക്ഷിച്ച സ്വപ്നങ്ങളെല്ലാം പൂർത്തീകരിക്കണം,സൗഭാഗ്യ പരാമർശത്തിന് ജനം മറുപടി നൽകും'
കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാംപ് ചെയ്ത് പ്രചാരണം ഏകോപിപ്പിക്കുന്നതിൽ പ്രതികരണവുമായി തൃക്കാക്കര യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. മുഖ്യമന്ത്രി പി ടി തോമസിനെതിരെ നടത്തിയ 'സൗഭാഗ്യം പരാമർശത്തിന്' തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകും.
മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത് എൽ ഡി എഫിന് വേണ്ടി പ്രചരണം ഏകോപിപ്പിക്കും. എന്നാൽ, ആ പ്രചരണത്തിനോട് തനിക്ക് ആശങ്കയില്ലെന്ന് ഉമ തോമസ് പ്രതികരിച്ചു.യു ഡി എഫ് ഒറ്റക്കെട്ടായി ചിട്ടയോടെയുളള പ്രവർത്തനമാണ് നടത്തുന്നത്.
അതിനുമുന്നിൽ യാതൊരുവിധ ശക്തിക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നും തോമസ് പറഞ്ഞു. തൃക്കാക്കരയിൽ വിജയം കൈവരിക്കാൻ സാധിക്കുമെന്നും ഉമ തോമസ് ആവർത്തിച്ചു.

പി ടി തോമസ് പാതിവഴിയിൽ ഉപേക്ഷിച്ച് പോയ സ്വപ്നങ്ങളെല്ലാം പൂർത്തീകരിക്കണം. അതിന് വേണ്ടിയാണ് താൻ മത്സരിക്കുന്നത്. പി ടി നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ആഗ്രഹങ്ങളും സഫലം ആകണം. അതിനുവേണ്ടിയാണ് യു ഡി എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതെന്നും സ്ഥാനാർത്ഥി വ്യക്തമാക്കി. കനത്ത മഴ തുടരുമ്പോൾ വെള്ളക്കെട്ട് വിഷയങ്ങൾ ജനം ചർച്ച ചെയ്യട്ടെയെന്നും ഉമ മനോരമ ന്യൂസിനോട് വ്യക്തമാക്കി.

അതേസമയം, തൃക്കാക്കരയിൽ വിജയം ഉറപ്പിക്കാൻ ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് ഏകോപനത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി തൃക്കാക്കരയില്‍ ക്യാംപ് ചെയ്യുന്നത്. ലോക്കൽ കമ്മിറ്റികളിൽ പങ്കെടുത്തു കൊണ്ടായിരിക്കും അദ്ദേഹത്തിന്റെ പ്രവർത്തനം നടക്കുക. ഏറെ വിവാദമായ കേരളത്തിന്റെ സിൽവർ ലൈൻ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് തൃക്കാക്കരയിൽ വിജയം നേടിയെടുക്കാൻ എൽ ഡി എഫ് ശ്രമിക്കുന്നത്. വരുന്ന തൃക്കാക്കര തെരഞ്ഞെടുപ്പിൽ നൂറു സീറ്റ് തികയ്ക്കുകയാണ് എൽ ഡി എഫ് ലക്ഷ്യമിടുന്നത്.

ഇതിനു വേണ്ടിയാണ് മുഖ്യമന്ത്രിയും കളത്തിൽ ഇറങ്ങിയിരിക്കുന്നത്. ഭരണപരമായ ആവശ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് പോകുക. തൃക്കാക്കരയും നേടി നൂറു സീറ്റ് തികയ്ക്കുകയാണ് എൽ ഡി എഫ് ലക്ഷ്യമിടുന്നത്.
'യു ഡി എഫിന് നൂറ് ശതമാനം ഉറപ്പ്, ക്യാപ്റ്റനല്ല ആരായാലും എല്‍ഡിഎഫിനെ 99-ല്‍ നിലനിര്‍ത്തും'; ഉമാ തോമസ്
വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ വിജയ സാധ്യതകളെ ഉയർത്തിപ്പിടിച്ച് തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥിയായ ഉമാ തോമസ്.

യു ഡി എഫിന് 100% വിജയം കൈവരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് ഉമാ തോമസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ക്യാപ്റ്റൻ അല്ല ആരു വന്നാലും എൽ ഡി എഫിനെ 99 സീറ്റിൽ നിലനിർത്തുമെന്ന് വെല്ലുവിളിച്ചായിരുന്നു ഉമാ തോമസിന്റെ പ്രതികരണം. എൽ ഡി എഫ് സ്ഥാനാർത്ഥിയായ ഡോ. ജോസഫിന്റെ പ്രചരണത്തിന് വേണ്ടി മുഖ്യമന്ത്രി എത്തുന്ന വിഷയത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പ്രതികരണം.
മാസ് ലുക്കിൽ ദുൽഖർ സൽമാൻ; ആരും അടിക്കും ഇവിടെ ലൈക്ക്; കാണാം വൈറൽ ചിത്രങ്ങൾ

കോൺഗ്രസ് നേതാവ് കെ വി തോമസിന് പ്രചരണത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുമോ എന്നത് കാത്തിരുന്നു കാണാമെന്നും ഉമാ തോമസ് പറഞ്ഞു. കെ വി തോമസിന്റെ നിലപാട് തികച്ചും വ്യക്തിപരമാണ്. സ്വന്തമായി നിലപാട് എടുക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നതും ഡോ ജോ ജോസഫിന് വേണ്ടി വോട്ടുപിടിക്കാൻ ഇറങ്ങുന്നതും കെ വി തോമസിന്റെ തീരുമാനങ്ങളാണെന്ന് സ്ഥാനാർത്ഥി വ്യക്തമാക്കി.

അതേസമയം, തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലേക്കുളള ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം യു ഡി എഫിൽ നിന്നായിരുന്നു. ഉണ്ടായത്. ഏപ്രിൽ 3 - നായിരുന്നു മുൻ കെ എസ് യു നേതാവായ ഉമാ തോമസിനെ യു ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. കെ പി സി സിയുടെ നിർദ്ദേശത്തെ ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു.

ഉമാ തോമസ് എന്ന പേര് മാത്രമാണ് കെ പി സി സി നിർദേശിച്ചതും പരിഗണിച്ചതും. കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ , പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ഉമ തോമസിന്റെ പേര് പരിഗണിച്ചത്. അതേസമയം, ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായാണ് ഡോ. ജോ ജോസഫാണ് ജന വിധി തേടുക. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ആയിരുന്നു വാർത്താ സമ്മേളനത്തിലൂടെ ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

കോതമംഗലം സ്വദേശിയായ ഇദ്ദേഹം ലി സി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധൻ ആണ്. സി പി എം പാർട്ടി ചിഹ്നത്തിലാണ് തൃക്കാക്കരയിൽ ഇദ്ദേഹം ജനവിധി തേടുന്നത്. അതേസമയം, ഇടതുപക്ഷ മുന്നണി തൃക്കാക്കരയിൽ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടതുപക്ഷ മുന്നണി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'മുത്ത് പോലത്തെ സ്ഥാനാർത്ഥി' എന്നാണ് ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തെ ഇ പി ജയരാജൻ വിശേഷിപ്പിച്ചത്.

എ എന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. തിരക്കിട്ട ചർച്ചകൾക്ക് ഒടുവിലായിരുന്നു ഈ പ്രഖ്യാപനം ഉണ്ടായത്. എ എന്‍ രാധാകൃഷ്ണന്‍, എസ് ജയകൃഷ്ണന്‍, ടി പി. സിന്ധു മോള്‍ തുടങ്ങിയവരുടെ പേരുകളാണ് പാർട്ടി പരിഗണയ്ക്ക് വെയ്ച്ചത്. വിഷയം ചർച്ച ചെയ്യാൻ കോഴിക്കോട് പാർട്ടി കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലൊയാണ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്. എ എൻ രാധാകൃഷ്ണനാണ് പാർട്ടി കൂടുതൽ മുൻ തൂക്കം നൽകിയിരുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് 3 മുന്നണികളും തൃക്കാക്കരയിൽ നടത്തുന്നത്. വിജയം നേടി എടുക്കാൻ വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥന. സി പി എമ്മിനെയും ബി ജെ പിയെയും അപേക്ഷിച്ച് യു ഡി എഫിന് അനുകൂലമായ മണ്ഡലമാണ് തൃക്കാക്കര.












Click it and Unblock the Notifications