'ബിജെപി കരുത്ത് കാട്ടും,ആര് ജയിച്ചാലും ചെറിയ ഭൂരിപക്ഷം ആയിരിക്കും'; എ എൻ രാധാകൃഷ്ണൻ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും വോട്ട് ബി ജെ പിക്ക് കിട്ടിയെന്ന് വ്യക്തമാക്കി എൻ ഡി എ സ്ഥാനാർത്ഥിയായ എ എൻ രാധാകൃഷ്ണൻ. തൃക്കാക്കരയിൽ ബി ജെ പി കരുത്തു കാട്ടുമെന്നും അദ്ദേഹം ആരോപിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞു. ആര് ജയിച്ചാലും ചെറിയ ഭൂരിപക്ഷം മാത്രമായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ വോട്ടിംങ് ശതമാനം ഉയരുമെന്ന് വ്യക്തമാക്കി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബി ജെപി ക്ക് കിട്ടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ ഇത്തവണ കിട്ടും.

ഇതിലൂടെ മുന്നോട്ട് പോകാൻ ബി ജെപി ക്ക് സാധിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇത്തവണ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞതാണ് കാണാൻ കഴിഞ്ഞത്. ഇത് രണ്ടു മുന്നണികളോടും ഉളള ജനങ്ങളുടെ താൽപര്യ കുറവിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കളളവോട്ട് നടന്ന വിഷയത്തിലും കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. സി പി എമ്മിനെ പരിഹസിച്ചു കൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ശരിയായ വോട്ട് രേഖപ്പെടുത്താൻ ആളില്ല. അതിനാലാണ് കള്ളവോട്ട് ചെയ്യേണ്ടി വന്നത്. മൊതലക്കുഞ്ഞിനെ ആരും നീന്തന്‍ പഠിപ്പിക്കണ്ട... എന്നായിന്നു സുരേന്ദ്രന്റെ പ്രതികരണം. അതേസമയം, ക്രൈസ്തവ സമൂഹത്തിന് വലിയ ആശങ്ക ഉണ്ടെന്നും കെ സുരേന്ദ്രൻ വ്യക്താമാക്കി.
അതേസമയം, പ്രധാനമായും പൊന്നുരുന്നി , പാലാരിവട്ടം, കൊല്ലംകുടിമുകൾ എന്നിവിടങ്ങളിൽ കള്ളവോട്ട് നടന്നതായിരുന്നു പരാതി ഉണ്ടായത്. എന്നാൽ, ഇതിന് പിന്നാലെ, മറ്റ് മേഖലകളിലും കളളവോട്ട് നടന്നതായി പരാതി ലഭിക്കുകയായിരുന്നു. ഇന്നലെ, പൊന്നുരുന്നിയിൽ ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂള്‍ ബൂത്തിൽ കളളവോട്ട് ചെയ്യാൻ എത്തിയ ഒരാളെ ബൂത്ത് ഏജന്റുമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തിരുന്നു.
പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനെ ആയിരുന്നു പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. പൊന്നുരുന്നി സ്വദേശി ടി എം സഞ്ജുവിന്റെ കള്ളവോട്ട് ചെയ്യാനാണ് ഇയാൾ ശ്രമിച്ചത്. അതേസമയം, നാട്ടിൽ ഇല്ലാത്ത വ്യക്തിയുടെ പേരില്‍ വോട്ടിന് ശ്രമിച്ചു എന്നായിരുന്നു യു ഡി എഫ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്.
മഞ്ഞ സാരിയിൽ നമ്മുടെ സ്വന്തം നടി അനുശ്രീ; പുതിയലുക്കിൽ ലൈക്കിട്ട് ഫാൻസ് പിള്ളേർ
എന്നാൽ, ഇടപ്പളളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പോളിംഗ് ബൂത്തിലും ഇന്നലെ കളളവോട്ട് നടന്നതായി വ്യക്തമാക്കി യു ഡി എഫ് പരാതി നല്‍കിയിരുന്നു. കാനഡയിൽ താമസിക്കുന്ന വ്യക്തിയുടെ പേരിൽ മറ്റൊരാള്‍ വോട്ട് രേഖപ്പെടുത്തി എന്നാണ് യു ഡി എഫ് ഉന്നയിച്ച പരാതി. സിനിമ ഛായാഗ്രാഹകന്‍ സാലു ജോര്‍ജിന്റെ മകന്റെ വോട്ട് ആയിരുന്നു ഇത്തരത്തില്‍ ചെയ്തതെന്ന് യു ഡി എഫ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications