തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം: ബിജെപിക്ക് വൻ വോട്ട് വർധനവ് ഉണ്ടാകുമെന്ന് എഎന്‍ രാധാകൃഷ്ണന്‍
കൊച്ചി: തൃക്കാക്കരയില്‍ പാര്‍ട്ടിക്ക് വോട്ട് വര്‍ധനവ് ഉണ്ടാകുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് 15000 വോട്ടുകള്‍ ആണ്. അതിനേക്കാള്‍ വര്‍ധനവ് ഉണ്ടാകും. സാധാരണ ഗതിയില്‍ കേരളത്തില്‍ കാണുന്നത് ഉപതിരഞ്ഞെടുപ്പുകളില്‍ കാര്യമായ റോളെടുക്കാന്‍ ബിജെപിക്ക് സാധ്യമാകാറില്ല. മന്ത്രിമാരുടേയും എംഎല്‍എമാരുടേയും അടക്കം പങ്കാളിത്തത്തില്‍ വലിയ പ്രചാരണം നടക്കുമ്പോള്‍ തങ്ങള്‍ക്ക് അതിനെ അതിജീവിക്കാന്‍ പ്രയാസമുണ്ടാകാറുണ്ടെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
''ജനങ്ങള്‍ നേരെ ഫോക്കസ് ചെയ്യുന്നത് ഈ രണ്ട് മുന്നണികളിലേക്കാണ്. എന്നാല്‍ തൃക്കാക്കരയില്‍ അതിനൊരു മാറ്റമുണ്ടാകും എന്നാണ് കരുതുന്നത്. തങ്ങള്‍ വലിയ ഓളമുണ്ടാക്കിയ തിരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേക്ക്. പക്ഷേ അതിന് മുന്‍പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് സമാഹരിക്കാന്‍ സാധിച്ചില്ല. പക്ഷേ പ്രവര്‍ത്തനം വലിയ രീതിയില്‍ മുന്നോട്ട് പോയി''. തൃക്കാക്കരയില്‍ ആ ഉപതിരഞ്ഞെടുപ്പുകളില്‍ നിന്നും വലിയ രീതിയില്‍ വ്യത്യസ്തമാകും എന്നാണ് കരുതുന്നത് എന്നും എഎന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

പ്രവര്‍ത്തകരെ കളത്തിലിറക്കാനും നേതാക്കളുടെ പൂര്‍ണമായ സമയവും തൃക്കാക്കരയില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവായ ഒ രാജഗോപാല്‍ മുതല്‍ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും കുമ്മനവും സുരേഷ് ഗോപിയും പിസി ജോര്‍ജും അടക്കമുളളവര്‍ എത്തി. തുഷാര്‍ വെള്ളാപ്പള്ളി ആശുപത്രി കിടക്കയില്‍ നിന്നാണ് വന്നത്. ഇതൊക്കെ ഈ തിരഞ്ഞെടുപ്പില്‍ സംഘടനാപരമായി നോക്കുമ്പോള്‍ വലിയ മാറ്റമായാണ് കാണുന്നത് എന്നും ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞു.












Click it and Unblock the Notifications