കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുകൊല്ലം കൊണ്ട് 2500 വോട്ട് കൂടി, ചരിത്രം തിരുത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്: എം സ്വരാജ്

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കരയില്‍ എല്‍ഡിഎഫ് നേരിട്ട തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി എം സ്വരാജ്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വിഹിതം കൂടുകയാണ് ചെയ്തതെന്ന് എം.സ്വരാജ് പറഞ്ഞു. ഒരുകൊല്ലം കൊണ്ട് 2500 വോട്ട് കൂടിയെന്നും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നയിച്ചത് ഇപ്പോഴല്ല, 2021ലാണെന്നും അദ്ദേഹം പറഞ്ഞു. ജനക്ഷേമ രാഷ്ട്രീയത്തിന്റെ പാഠങ്ങളുമായി ജനത്തെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകുമെന്ന് സ്വരാജ് പറഞ്ഞു.

സ്വരാജിന്റെ വാക്കുകള്‍: ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാന്‍ ശ്രമിച്ചത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, ഒരു നിയമസഭാംഗം മരിച്ചാല്‍, അദ്ദേഹത്തിന്റെ ഭാര്യയോ മകനോ ഒക്കെ സ്ഥാനാര്‍ത്ഥിയായി വന്ന അവസരങ്ങളില്‍ എല്ലാം അവര്‍ വിജയിക്കുകയാണ് പതിവ്. അതിനെയാണ് സഹാതാപ തരംഗം എന്ന് പറയുന്നത്. ആ ചരിത്രം തിരുത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്. പക്ഷേ ഈ തിരഞ്ഞെടുപ്പിലും ആ ഒരു രീതി തന്നെയാണ് തുടരുന്നത്.

m swaraj

ഈ വസ്തുത മാറ്റിവച്ച് തെരഞ്ഞെടുപ്പ് സര്‍ക്കാരിന് എതിരാണെന്ന് വ്യാഖ്യാനിച്ചാല്‍ തെറ്റായ നിഗമനങ്ങളിലാകും എത്തുക. 99 സീറ്റും ഇടത് പക്ഷം നേടിയ സമയത്തും തൃക്കാക്കരയില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടിരുന്നു. പക്ഷേ അന്ന് ലഭിച്ചതിലും കൂടുതല്‍ വോട്ട് ഇത്തവണ കിട്ടി. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പില്‍ പിന്തുണ കുറഞ്ഞുവെന്ന് പറയാന്‍ സാധിക്കില്ല, എം സ്വരാജ് പറഞ്ഞു.അതേസമയം, മൂവായിരത്തോളം വോട്ടുകളാണ് തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ചതെന്നും മണ്ഡലത്തിലെ തോല്‍വിയെ കുറിച്ച് പരിശോധിക്കുകയും പഠിക്കുകയും ചെയ്യുമെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു.

തൃക്കാക്കര ഫലം: പട നയിച്ച പിണറായി ക്ലീന്‍ ബൗള്‍ഡ്, മന്ത്രിമാര്‍ ഒന്നടങ്കം വീട് കയറിയിട്ടും തോറ്റമ്പി എല്‍ഡിഎഫ്തൃക്കാക്കര ഫലം: പട നയിച്ച പിണറായി ക്ലീന്‍ ബൗള്‍ഡ്, മന്ത്രിമാര്‍ ഒന്നടങ്കം വീട് കയറിയിട്ടും തോറ്റമ്പി എല്‍ഡിഎഫ്

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ലഭിച്ചത് 2011ല്‍ ബെന്നി ബെഹനാന് ലഭിച്ച 22406 വോട്ടുകളുടെ ഭൂരിപക്ഷം ഉമ മ തോമസ് മറികടന്നു. 24300 വോട്ടുകള്‍ക്കാണ് ഉമയുടെ വിജയം. യുഡിഎഫ് 70,1101 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിനു ലഭിച്ചത് 45,801 വോട്ടുകളാണ്.

തൃക്കാക്കര ഫലം: അമ്പേ പാളി എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍, പിടി തോമസിന്റെ ഭൂരിപക്ഷം മറികടന്ന് ഉമ തോമസ്തൃക്കാക്കര ഫലം: അമ്പേ പാളി എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍, പിടി തോമസിന്റെ ഭൂരിപക്ഷം മറികടന്ന് ഉമ തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയം വ്യക്തിപരമല്ലെന്നാണ് എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പ്രതികരിച്ചത്. തോല്‍വിയുടെ കാരണം ഇഴകീറി പരിശോധിക്കുമെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ജോലി നന്നായി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. നിലപാടുകള്‍ മുന്നോട്ട് വെച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. പാര്‍ട്ടി പ്രതീക്ഷിക്കാത്ത തോല്‍വിയാണ് സംഭവിച്ചത്. അതിന്റെ കാരണങ്ങള്‍ പരിശോധിക്കും ജോ ജോസഫ് പറഞ്ഞു.

Recommended Video

cmsvideo
തൃക്കാക്കര തെരഞ്ഞെടുപ്പില്‍ തിരുത മീന്‍ സ്റ്റാറായതെങ്ങനെ? | OneIndia Malayalam

English summary
thrikkakara election result: m swaraj about ldf's failure and vote share data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X