കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭയില്‍ 20000 വോട്ട്,പഞ്ചായത്തില്‍ 20000 വോട്ട്,രണ്ടും കിട്ടിയാല്‍ ഞങ്ങള്‍ ജയിക്കില്ലേ?എഎന്‍ രാധാകൃഷ്ണന്‍

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബി ജെ പിക്ക് ഇരുപതിനായിരം വോട്ട് വീതമാണ് ലഭിച്ചതെന്നും അത് ഒരുമിച്ച് കിട്ടിയാല്‍ ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ജയിക്കാന്‍ കഴിയുമെന്നുമാണ് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. തൃക്കാക്കര മണ്ഡലത്തില്‍ ബി ജെ പിയ്ക്ക് മാത്രമാണ് വളര്‍ച്ചയുണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടു.

നാലിരട്ടി വര്‍ധനവാണ് പാര്‍ട്ടിക്ക് ലഭിച്ച വോട്ടുകളില്‍ ഉണ്ടായതെന്ന് എ എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. തൃക്കാക്കര യു ഡി എഫിന്റെ മണ്ഡലമൊന്നുമല്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസവും കൂടെ ഒരു ജില്ലാ ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് വിട്ട് പോയില്ലേയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസില്‍ നിന്നും എല്ലാവരും പോവുകയാണെന്നും വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ സാധിക്കാത്തവരാണ് കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നതെന്നും എ എന്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു.

4 രാജ്യങ്ങള്‍ പിന്നിട്ട് ജോര്‍ജിയയിലെത്തിയത് റോഡുമാര്‍ഗം? വിജയ് ബാബുവിന് അധോലോക സഹായമെന്ന് സംശയം4 രാജ്യങ്ങള്‍ പിന്നിട്ട് ജോര്‍ജിയയിലെത്തിയത് റോഡുമാര്‍ഗം? വിജയ് ബാബുവിന് അധോലോക സഹായമെന്ന് സംശയം

1

ബി ജെ പി നല്ല രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ എല്ലാ പ്രവര്‍ത്തകരും വലിയ ആവേശത്തിലാണ്. ഇപ്പോള്‍ താമരക്കാലമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഫലം പ്രഖ്യാപിച്ച തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ ജയിച്ചു. ജനങ്ങള്‍ ബി ജെ പിയ്ക്ക് വലിയ അംഗീകാരം നല്‍കിയിരിക്കുന്നു എന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്‍ ഡി എഫിന് ഒരു സീറ്റേ ജില്ലയില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും താമരക്കാലത്തിന്റെ അന്തരീക്ഷം ഉയര്‍ത്തിപ്പിടിച്ചാണ് താന്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

2

കെ റെയില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ തട്ടിപ്പ്- തട്ടിക്കൂട്ട് പരിപാടിയാണ്. കമ്മീഷന്‍ അടിക്കാനുള്ള പരിപാടിയാണ്. കേരളത്തില്‍ ഒരിക്കലും കെ റെയില്‍ വരാന്‍ പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. മഴ പെയ്താല്‍ എല്ലാ വീടിന്റേയും അടുക്കളയില്‍ വെള്ളം കയറുകയാണ്. വെള്ളം കൊണ്ട് ആളുകള്‍ക്ക് ജീവിക്കാന്‍ വയ്യാതെയായിട്ടും അതിന് കുറച്ച് പൈസ കൊടുക്കാന്‍ വയ്യെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആ ആള്‍ക്കാരാണ് കെ റെയില്‍ ഉണ്ടാക്കാന്‍ പോകുന്നത് എന്നും അദ്ദേഹം പരിഹസിച്ചു. 23 കിലോമീറ്റര്‍ റോഡ് ഉണ്ടാക്കാന്‍ 40 കൊല്ലം വേണം. കൊല്ലം ബൈപ്പാസ് ഉണ്ടാക്കാന്‍ 30 കൊല്ലവവും ആലപ്പുഴ ബൈപ്പാസ് ഉണ്ടാക്കാന്‍ 32 കൊല്ലവും എടുത്തു.

3

തൃക്കാക്കരയിലെ ചെലവന്നൂര്‍ റോഡ് 1972 ല്‍ തുടങ്ങിയിട്ട് ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലേപ്പടി തുതിയൂര്‍ റോഡും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെയുള്ള ഇടതുപക്ഷം എങ്ങനെ കെ റെയില്‍ ഉണ്ടാക്കും എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി പി ഐ എം ഇല്ലല്ലോ എന്നും അദ്ദേഹം പരിഹസിച്ചു. അങ്ങനെയാണെങ്കില്‍ അവരുടെ ഓള്‍ ഇന്ത്യാ ഓഫീസ് ഒക്കെ പൂട്ടേണ്ട. പണ്ട് എല്‍ ഡി എഫിന് തൃക്കാക്കരയില്‍ 65,000 വോട്ട് ഉണ്ടായിരുന്നതാണെന്നും എന്നാല്‍ ഇപ്പോള്‍ ഉള്ളത് 42,000 വോട്ടാണ് എന്നും അദ്ദേഹം പറഞ്ഞു.

4

2015ന് ശേഷം നാലിരട്ടി വര്‍ധനവ് ഉണ്ടായത് ഞങ്ങള്‍ക്ക് മാത്രമാണ്. ഞങ്ങള്‍ മാത്രമേ ഇവിടെ വളര്‍ന്നിട്ടുള്ളൂ. അല്‍ഫോണ്‍സ് കണ്ണന്താനം ദേശീയ നേതാവാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസും കുമ്മനം രാജശേഖരനും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. എല്ലാ സംസ്ഥാന നേതാക്കന്മാര്‍ക്കും നാലഞ്ച് ബൂത്തുകളുടെ ചുമതലയുണ്ടെന്നും അത്തരത്തില്‍ നല്ല പ്രവര്‍ത്തനമാണ് തങ്ങള്‍ നടത്തുന്നതെന്നും എ എന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അഴകെന്ന് പറഞ്ഞാല്‍ ഇതാണ്; മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Thrikkakkara By-Election: BJP Candidate AN Radhakrishnan says he will win easily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X