• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഒറ്റരാത്രി കൊണ്ട് അയാള്‍ പുതിയ ചെഗ്വേര': കെവി തോമസിനെ പരിഹസിച്ച് എസ്എസ് ലാല്‍

Google Oneindia Malayalam News

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ കെ വി തോമസിനെ പരിഹസിച്ച് ഡോ എസ് എസ് ലാല്‍ രംഗത്ത്. ഒറ്റരാത്രി കൊണ്ട് അയാള്‍ പുതിയ ചെഗ്വേരയായെന്നാണ് കെ വി തോമസിന് എസ് എസ് ലാല്‍ വിശേഷിപ്പിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

കൂടെ നടന്നിരുന്ന ഒരു കൂട്ടുകാരന്‍ നിലപാടുകളുടെ മാറ്റം കൊണ്ട് മാന്യമായി യാത്ര പറഞ്ഞ് പോയപ്പോള്‍ പിറകേ പോയി ഒളിയാക്രമണം നടത്തി 51 കഷണമാക്കാന്‍ നോക്കി. മരിച്ചിട്ടും അയാളെ വിളിക്കുന്നത് കുലംകുത്തിയെന്ന്. അയാളുടെ വിധവയ്ക്ക് ഇന്നും തെറിയഭിഷേകം.

 ഷഹനയുടെ വീട്ടിലെത്തിയ പൊലീസ് അമ്പരപ്പില്‍; കഞ്ചാവ് മുതല്‍ എംഡിഎംഎ വരെ, ഞെട്ടിക്കുന്ന വിവരങ്ങള്‍ ഷഹനയുടെ വീട്ടിലെത്തിയ പൊലീസ് അമ്പരപ്പില്‍; കഞ്ചാവ് മുതല്‍ എംഡിഎംഎ വരെ, ഞെട്ടിക്കുന്ന വിവരങ്ങള്‍

അടുത്ത വീട്ടിലെ ആര്‍ത്തിപ്പണ്ടാരം കാരണവര്‍ സ്വന്തം വീട്ടിലെ സദ്യയ്ക്ക് ആറാമത്തെ പായസം കിട്ടിയില്ലെന്ന് പറഞ്ഞ് ഇലയില്‍ ചവിട്ടി വഴക്കുണ്ടാക്കി ഇറങ്ങിയോടുമ്പോള്‍ തടഞ്ഞ് നിര്‍ത്തി അയാളുടെ വീര്‍ത്ത കഴുത്തില്‍ അണിയിക്കുന്നത് ചുവപ്പ് ഷാള്‍. ഒറ്റരാത്രി കൊണ്ട് അയാള്‍ പുതിയ ചെഗ്വേര - എസ് എസ് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചത്. ഇനിയും കാത്തിരിക്കാനാവില്ലെന്ന് പറഞ്ഞാണ് കെ സുധാകരന്‍ കെ വി തോമസിനെ പുറത്താക്കിയ തീരുമാനം പ്രഖ്യാപിച്ചത്. വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ കെ വി തോമസിനെതിരെ ഉന്നയിക്കുന്നത്.

കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കെ.വി തോമസ് സി.പി.എമ്മിലേക്ക് പോയതെന്ന് വി ഡി സതീശന്‍ പറഞ്ഞു. കെ.വി തോമസിനെ സി പി എം സ്വീകരിച്ചത് കൊണ്ട് തൃക്കാക്കരയില്‍ യു ഡി എഫിന് കൂടുതല്‍ വോട്ടുകള്‍ കിട്ടുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും കെ വി തോമസിനോട് അവജ്ഞയും പുച്ഛവുമാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സി പി എം നേതാക്കള്‍ കെ വി തോമസിനെ സ്വീകരിക്കുമ്പോഴും അവരുടെ അണികളും ഇതേ അവജ്ഞയോടും പുച്ഛത്തോടുമാകും സ്വീകരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്നും ഒരാളെ പുറത്താക്കാതിരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പേ കെ വി തോമസ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ അന്ന് സി പി എമ്മുമായുള്ള ധാരണ ശരിയായില്ല. അതിന് ശേഷവും പോകാനുള്ള അവസരം നോക്കി നില്‍ക്കുകയായിരുന്നു. എക്കലത്തും കെ വി തോമസ് പാര്‍ട്ടിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും വി ഡി സതീശന്‍ പറഞ്ഞു.

'ഇത് ഒരു തരം സിന്‍ഡ്രം, വയര്‍ നിറച്ച് സദ്യ കഴിച്ചിട്ടും പോയത് സദ്യ വിളമ്പാത്ത ഇടത്തേക്കാണ്': ടി സിദ്ദിഖ്'ഇത് ഒരു തരം സിന്‍ഡ്രം, വയര്‍ നിറച്ച് സദ്യ കഴിച്ചിട്ടും പോയത് സദ്യ വിളമ്പാത്ത ഇടത്തേക്കാണ്': ടി സിദ്ദിഖ്

cmsvideo
  തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയും ആംആദ്മിയും ബദലാകുമെന്ന് സാബു എം.ജേക്കബ് | Oneindia Malayalam
  English summary
  Thrikkakkara By election: SS Lal mocks KV Thomas on Social Media Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X