യുവാവിന്‍റെ ആത്മഹത്യക്കു കാരണം പോലീസ് തന്നെ!! റിപ്പോര്‍ട്ടില്‍ പറയുന്നത്...2 പേര്‍ കുറ്റക്കാര്‍!!

  • By: Sooraj
Subscribe to Oneindia Malayalam

തൃശൂര്‍: കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാവറട്ടി പോലീസ് സ്‌റ്റേഷനിലെ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സാജന്‍, ശ്രീജിത്ത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പോലീസിനു വീഴ്ച പറ്റിയതായി അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

1

പാവറട്ടിയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. എങ്ങണ്ടിയൂര്‍ കണ്ടന്‍ ഹൗസില്‍ കൃഷ്ണന്‍ കുട്ടിയുടെ മകനായ വിനായകനാണ് (19) ആത്മഹത്യ ചെയ്തത്. ഒരു സുഹൃത്തിനൊപ്പം വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്‌റ്റേഷനില്‍ വച്ചു പോലീസ് വിനായകനെ ക്രൂരമായി മര്‍ദ്ദിച്ചതായി സുഹൃത്തായ ശരത്ത് പറഞ്ഞിരുന്നു.

2

മാല മോഷ്ടിച്ച കേസ് ഏറ്റെടുക്കണമെന്നും നീട്ടി വളര്‍ത്തിയ മുടി മുറിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്നും ശരത് വ്യക്തമാക്കി. ഉച്ചയ്ക്ക് 12 മണിക്കാണ് വിനായകനെയും ശരത്തിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒടുവില്‍ വൈകീട്ട് മൂന്നു മണിയോടെ വിനായകന്റെ അച്ഛന്‍ കൃഷ്ണന്റെ ജാമ്യത്തില്‍ ഇരുവരെയും വിട്ടയക്കുകയായിരുന്നു.

3

വിനായകന്റെ ആത്മഹത്യക്കു കാരണം പോലീസിന്റെ മര്‍ദ്ദനമാണെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിനു വേണ്ടി അസിസ്റ്റന്റ് കമ്മീഷണറെ നിയോഗിച്ചത്.

English summary
Young man's suicide: Police report submitted
Please Wait while comments are loading...