കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശസാത്കൃത ബാങ്കാണെങ്കിലും നിക്ഷേപത്തിന് സുരക്ഷയില്ല

  • By Desk
Google Oneindia Malayalam News

തൃശൂര്‍: രാജ്യത്തെ ഏറ്റവും വലിയ ദേശസാത്കൃത ബാങ്കിലും നിക്ഷേപത്തിന് സുരക്ഷിതത്വമില്ല. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയാണ് ബാങ്കിലെ നിഷേപകരുടെ പണം കവര്‍ന്നത്. എസ്ബിഐ. തൃപ്രയാര്‍ ജങ്ഷന്‍ ബ്രാഞ്ചിലാണ് തട്ടിപ്പ് അരങ്ങേറിയത്. തളിക്കുളം തമ്പാന്‍ കടവ് അറക്കവീട്ടില്‍ ഷീബ ദില്‍ഷാദ്, നാട്ടിക ഫിഷറീസ് ഹൈസ്‌കൂളിനു സമീപം റിട്ട. സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ വേതോട്ടില്‍ ശങ്കരനാരായണന്‍ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. കൂടുതല്‍ പേരുടെ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അഭ്യൂഹമുണ്ട്. ഓണ്‍ലൈന്‍ പര്‍ച്ചേസിലൂടെയാണ് ഇരുവരുടെയും നിക്ഷേപം തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുത്തത്.

ഷീബയുടെ ഭര്‍ത്താവ് ദില്‍ഷാദ് ഗള്‍ഫില്‍ നിന്നയച്ച സംഖ്യയില്‍നിന്ന് കഴിഞ്ഞ 13, 14, 15 തിയതികളിലായി 25,464 രൂപയാണ് ഓണ്‍ലൈനിലൂടെ തട്ടിയെടുത്തത്. ശങ്കരനാരായണന്റെ 13,000 രൂപയും നഷ്ടപ്പെട്ടു. പണം പിന്‍ വലിച്ചതിന്റെ എസ്.എം.എസുകള്‍ മൊബൈല്‍ ഫോണില്‍ വന്നെങ്കിലും ഇരുവരും ശ്രദ്ധിച്ചില്ല. എസ്.എം.എസുകള്‍ കൂടിയതോടെയാണ് ഇവര്‍ തട്ടിപ്പ് മനസിലാക്കിയത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു.

cyber
ഷീബയുടെ അക്കൗണ്ടില്‍നിന്ന് ആദ്യം 399രൂപയും തുടര്‍ന്ന് 2000, അഞ്ഞൂറ് ഈ വിധം പല തവണയായി പണം നഷ്ടപ്പെട്ടിട്ടുണ്ട്. മൊബൈല്‍ റീചാര്‍ജ്ജ്, വിവിധ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ എന്നിവക്കാണ് പണം ഉപയോഗിച്ചതെന്ന് വെബ് സൈറ്റ് വ്യക്തമാക്കുന്നുണ്ട്. 14ന് ശങ്കരനാരായണനും 15ന് ഷീബയും ബാങ്കിലും വലപ്പാട് പോലീസിലും പരാതി നല്‍കി. എന്നാല്‍ തട്ടിപ്പുകാരെക്കുറിച്ച് പോലീസിനും ബാങ്കിനും ഒരു തുമ്പും ലഭിച്ചിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ എ.ടി.എം. ഇടപാട് ബാങ്ക് ബ്ലോക് ചെയ്തുവെങ്കിലും ഉത്തരവാദിത്തരാഹിത്യത്തോടെയാണ് ബാങ്ക് അധികൃതര്‍ പ്രതികരിച്ചതെന്ന് ഷീബ പറഞ്ഞു. ബാങ്കിന്റെ സമീപനം ശരിയായിരുന്നില്ലെന്ന് ശങ്കരനാരായണനും അഭിപ്രായപ്പെട്ടു. അതേസമയം നിക്ഷേപകരുടെ പിന്‍ നമ്പര്‍ എങ്ങനെയാണ് മറ്റൊരാള്‍ ചോര്‍ത്തുന്നതെന്നോ അത് ആരാണെന്നോ അറിയാന്‍ ബ്രാഞ്ചില്‍ സംവിധാനമില്ലെന്നും ബാങ്കിന്റെ ഐ.ടി. സെല്ലിനും പോലീസ് സൈബര്‍ സെല്ലിനും പരാതി കൈമാറിയിട്ടുണ്ടെന്നും ബ്രാഞ്ച് ചീഫ് മാനേജര്‍ പി. ഗോപകുമാര്‍ പറഞ്ഞു. പരാതിയില്‍ കേസെടുത്ത് സൈബര്‍ സെല്‍ മുഖേന അന്വേഷണം നടക്കുകയാണെന്ന് വലപ്പാട് പോലീസ് വ്യക്തമാക്കി.

English summary
Thrissur Local News:fraudulence in online transactions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X