കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവപര്യന്തം തടവുകാരന് പരോള്‍ അനുവദിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: 10 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ജീവപര്യന്തം തടവുകാരന് അനാഥാലയത്തില്‍ കഴിയുന്ന ഭാര്യയെയും കുടുംബാംഗങ്ങളെയും കാണാന്‍ പരോള്‍ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ മണികണ്ഠന് പരോള്‍ നല്‍കുന്നതു പരിഗണിക്കാനാണ് ഉത്തരവ്. വരുന്ന ജയില്‍ ഉപദേശകസമിതി യോഗത്തില്‍ ഇക്കാര്യം ഒരിക്കല്‍ കൂടി പരിഗണിക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് നിര്‍ദേശിച്ചു. ജയില്‍ മേധാവിയില്‍ നിന്നു ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വാങ്ങി.

prison

തടവുകാരന്റെ മാതാപിതാക്കളും കുടുംബവും മറ്റുള്ളവരുടെ സഹായത്താലാണ് ജീവിക്കുന്നത്. 10 വര്‍ഷം പൂര്‍ത്തിയായ തടവുകാരനു വേണ്ടി പോലീസ്, പ്രൊബേഷന്‍ ഓഫീസര്‍ എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് വരുത്തിയെങ്കിലും അത് അനുകൂലവും പ്രതികൂലവുമായിരുന്നു. ജയില്‍ ഉപദേശകസമിതി പരോള്‍ പരിശോധിച്ചുവെങ്കിലും ഉത്തരവ് തടവുകാരന് പ്രതികൂലമായി. 2018 ലെ പുനരവലോകനസമിതി യോഗം തടവുകാരന്റെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ജയില്‍ ഉപദേശകസമിതിയോടു ആവശ്യപ്പെട്ടു.

മുട്ടം സെഷന്‍സ് കോടതി പരാതിക്കാരനെ 320, 396 വകുപ്പുകളനുസരിച്ചാണ് ശിക്ഷിച്ചത്. 302 മുതല്‍ 401 വരെയുള്ള വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചാല്‍ തടവുകാര്‍ക്ക് അവധിക്ക് അര്‍ഹതയില്ല. ജയില്‍നിയമപ്രകാരം ഒന്നിലധികം തവണ ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് ലഭിക്കുകയാണെങ്കില്‍ അവധി നല്‍കാന്‍ കഴിയില്ല. എന്നാല്‍ ഇതേ തടവുകാരന് മറ്റെല്ലാതരത്തിലും അവധി ലഭിക്കാന്‍ യോഗ്യതയുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിനു ശിപാര്‍ശ ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

English summary
Thrissur Local News: state human right commission directed parole for Manikantan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X