ആത്മഹത്യ ഭീഷണി മുഴക്കിയവരെ താഴെ ഇറക്കി;സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് അവസാനം
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് സമീപത്ത് പെട്രോള്‍ നിറച്ച കന്നാസുകളുമായുള്ള യുവാക്കളുടെ ആത്മഹത്യ ഭീഷണി 24 മണിക്കൂറിനു ശേഷം അവസാനിച്ചു.ഐജി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും വിഷയം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സമരക്കാര്‍ പറയുന്നു.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ റാങ്ക് ഹോള്‍ഡേഴ്‌സ് അംഗങ്ങളാണ് തിങ്കളാഴ്ച രാവിലെ പത്ത് മണിമുതല്‍ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ഏറ്റവും മുകള്‍ നിലയില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും രേഖാ മൂലമുള്ള ഉറപ്പുകള്‍ ലഭിക്കാതെ താഴേക്ക് ഇറങ്ങില്ലെന്നായിരുന്നു സമരക്കാര്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും സമാനമായ രീതിയില്‍ സെക്രട്ടേറിയേറ്റിന് മുന്നിലെ കെട്ടിടത്തിന് മുകളില്‍ കയറി ഇവര്‍ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ജോലി നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്നാണ് കഴിഞ്ഞമാസം 27ാം തീയ്യതി മുതല്‍ ഇവര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്.












Click it and Unblock the Notifications