തിരുവനന്തപുരത്തെ സിനിമാ പ്രേമികള്‍ക്ക് ഇരുട്ടടി!! ഇനി അതു നടക്കില്ല!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാനത്തെ സര്‍ക്കാര്‍ തിയേറ്ററുകളില്‍ സിനിമ കാണാന്‍ പോവുന്നവര്‍ക്ക് ഇനി പണി കിട്ടും. സര്‍ക്കാര്‍ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടാന്‍ നഗരസഭ തീരുമാനിച്ചു. മുമ്പ് 100 രൂപയായിരുന്ന ടിക്കറ്റിന് ഇനി 130 രൂപ നല്‍കേണ്ടിവരും. കെഎസ്എഫ്ഡിസി തീയേറ്ററുകളായ കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീവിടങ്ങളിലെ നിരക്കുകളാണ് വര്‍ധിപ്പിച്ചത്. കലാഭവനില്‍ നേരത്തേ 80 രൂപയ്ക്ക് ലഭിച്ചിരുന്ന ടിക്കറ്റിന് ഇനി 100 രൂപയാവും. കെഎസ്എഫ്ഡിസിയുടെ ശുപാര്‍ശ നഗരസഭ അംഗീകരിക്കുകയായിരുന്നു.

നികുതി അടയ്ക്കാനെത്തിയ അവര്‍ ഞെട്ടി!! ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തോട് ചെയ്തത്...

Actress attacked: പോലീസ് എല്ലാമറിഞ്ഞു!! ഞെട്ടിക്കുന്ന വിവരങ്ങള്‍...അവര്‍ക്ക് രക്ഷയില്ല!!

1

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഗണേഷ് കുമാര്‍ മന്ത്രിയായിരുന്നപ്പോഴാണ് അവസാനമായി ടിക്കറ്റ് നിരക്ക് കൂട്ടിയത്. സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചെങ്കിലും മറ്റിടങ്ങളിലെ ടിക്കറ്റ് നിരക്ക് തന്നെയാണ് സര്‍ക്കാര്‍ തിയേറ്ററുകളില്‍ ഈടാക്കിയിരുന്നത്. ഇതിനു ശേഷം കൂട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്എഫ്ഡിസി നിര്ക്ക് കൂട്ടണമെന്നാവശ്യപ്പെട്ടു ശുപാര്‍ശ നല്‍കിയത്. വില വര്‍ധന എന്നു മുതല്‍ നിലവില്‍ വരുമെന്ന് വ്യക്തമായിട്ടില്ല.

English summary
Ticket prize hiked in government theatres of trivandrum
Please Wait while comments are loading...