നടിയുടെ കേസ് 'കൂട്ടിയത്' മുകേഷിന്റെ സുരക്ഷ... പ്രധാനമന്ത്രിയെ വെല്ലും? നാട്ടിലിറങ്ങാന്‍ പോലും...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എംഎല്‍എയും ആയ മുകേഷിന് എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് അറിയില്ല. എന്തായാലും കുറച്ച് ദിവസങ്ങളായി മുകേഷിനെതിരെയുള്ള വാര്‍ത്തകള്‍ സജീവമാണ്.

അമ്മ ജനറല്‍ ബോഡിയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദിലീപിനെ പിന്തുണയ്ക്കുകയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിക്കുകയും ചെയ്ത മുകേഷിന്റെ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ മുകേഷിന്റെ വീടിന് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തി.

എന്നാല്‍ ഇപ്പോള്‍ അതിലും അപ്പുറം ആണ് കാര്യങ്ങള്‍. ഒരു എംഎല്‍എയ്ക്കും ഇല്ലാത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇപ്പോള്‍ മുകേഷ് ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങുന്നത്.

മുകേഷിനെതിരെ

മുകേഷിനെതിരെ

നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എംഎല്‍എയും ആയ മുകേഷിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പലരും ഉയര്‍ത്തിയിട്ടുണ്ട്. മുകേഷിന്റെ ചില ഫോണ്‍ കോളുകളും വിവാദത്തിലാണ് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

സുരക്ഷ കൂട്ടി

സുരക്ഷ കൂട്ടി

അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം ദിലീപിന് പിന്തുണച്ച മുകേഷ് ഒരുപാട് ആക്ഷേപങ്ങള്‍ കേട്ടു. മാത്രമല്ല, അന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ പ്രകടനവും വിവാദമായി. ഇതേ തുടര്‍ന്ന് മുകേഷിന്റെ വീടിന് പോലീസ് സുരക്ഷയും ഏര്‍പ്പാടാക്കിയിരുന്നു.

ഇപ്പോള്‍ അതുക്കും മേലെ

ഇപ്പോള്‍ അതുക്കും മേലെ

എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതൊന്നും അല്ല. മുകേഷിന്റെ സുരക്ഷ ഏതാണ്ട് പ്രധാനമന്ത്രിയുടെ സുരക്ഷയൊക്കെ പോലെ ആയി കഴിഞ്ഞിട്ടുണ്ട്. അതും സ്വന്തം മണ്ഡലത്തില്‍ തന്നെ.

കനത്ത പോലീസ് വലയം

കനത്ത പോലീസ് വലയം

ഒരു വര്‍ഷത്തെ എംഎല്‍എ പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ വിവരിക്കുന്ന സുവനീര്‍ പ്രകാശന പരിപാടി അക്ഷരാര്‍ത്ഥത്തില്‍ പോലീസ് വലയത്തില്‍ തന്നെ ആയിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം അമ്പതില്‍ പരം പോലീസുകാരാണ് പരിപാടിക്ക് സുരക്ഷയൊരുക്കിയത്. അത് പോരാഞ്ഞ്, എആര്‍ ക്യാമ്പില്‍ നിന്നുളള പോലീസുകാരും ഉണ്ടായിരുന്നു.

വാഹനത്തിനും അകമ്പടി

വാഹനത്തിനും അകമ്പടി

പരിപാടി നടക്കുന്ന സ്ഥലത്തേക്ക് മുകേഷ് എത്തിയതും വന്‍ പോലീസ് സുരക്ഷയോടെ തന്നെ ആയിരുന്നു. മുന്നിലും പിന്നിലും പോലീസ് വാഹനങ്ങള്‍ ഉണ്ടായിരുന്നു.

മന്ത്രിമാര്‍ക്ക് പോലും

മന്ത്രിമാര്‍ക്ക് പോലും

കേരളത്തിലെ മന്ത്രിമാര്‍ക്ക് പോലും ഇല്ലാത്ത സുരക്ഷയാണ് സത്യത്തില്‍ എംഎല്‍എ ആയ മുകേഷിന് ലഭിച്ചത്. കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്നായിരുന്നു ഈ സുരക്ഷയെല്ലാം ഒരുക്കിയത്.

ഒരു ചുക്കും സംഭവിച്ചില്ല

ഒരു ചുക്കും സംഭവിച്ചില്ല

എന്നാല്‍ മുകേഷിന്റെ സുവനീര്‍ പ്രകാശ പരിപാടിയില്‍ ഒരു പ്രതിഷേധവും അരങ്ങേറിയില്ല എന്നതാണ് രസകരമായ കാര്യം. പോലീസ് വന്നതെല്ലാം വെറുതെയായി എന്ന് സാരം.

ഗുരുതര ആരോപണങ്ങള്‍

ഗുരുതര ആരോപണങ്ങള്‍

ദിലീപുമായുള്ള മുകേഷിന്റെ ബന്ധം ഗുരുതരമായ ആരോപണങ്ങളിലേക്കാണ് നയിച്ചിട്ടുള്ളത്. മുകേഷിനെ ചോദ്യം ചെയ്‌തേക്കുമെന്ന് പോലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

English summary
Tight Security for Mukesh for attending public function.
Please Wait while comments are loading...