• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഞ്ച് മണ്ഡലങ്ങളിൽ നവംബറിൽ തിരഞ്ഞെടുപ്പ്; അസ്വഭാവികതയൊന്നുമില്ലെന്ന് മീണ!

തിരുവനന്തപുരം: കെഎം മാണി മരിച്ചതിനെ തുടർന്ന് പാലായിൽ സെപ്തംബർ 23ന് ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പാലായിൽ മാത്രം ഈ സമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നിൽ ചില ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

സിസ്റ്റർ ആഭയ കേസ്; താൻ ഒന്നും കണ്ടിട്ടില്ലെന്ന് അനുപമ, സാക്ഷി കൂറുമാറി, വിചാരണ പത്ത് വർഷത്തിന് ശേഷം!

എന്നാൽ കേരളത്തിൽ ഒഴിവുള്ളമണ്ഡലങ്ങളിൽ നവംബറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വ്യക്തമാക്കി. ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാലാണ് പാലായില്‍ മാത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മറ്റു അസ്വാഭാകിതയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആത്മപരിശോധന നടത്തണം

ആത്മപരിശോധന നടത്തണം

ഗൂഢാലോചനയുണ്ടെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പ്രസ്താവനയെ ചൂണ്ടിക്കാട്ടി മീണ പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാമെന്നും അദ്ദേഹം പറഞ്ഞു. നാല് മണ്ഡലങ്ങളില്‍ അവിടുത്തെ എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇവിടങ്ങളില്‍ ജൂണ്‍ മുതലാണ് ഒഴിവ് വന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കോടതി വിധി

ഹൈക്കോടതി വിധി

മഞ്ചേശ്വരത്ത് കേസ് നടത്തിപ്പിന്റെ ചെലവിലേക്കായി കെ.സുരേന്ദ്രന്‍ 42,000 രൂപ നല്‍കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതില്‍ അദ്ദേഹം കുറച്ച് പൈസ നല്‍കി. ബാക്കി കൂടി നൽകാനുണ്ട്. ഈയൊരു ചെറിയ സാങ്കേതിക പ്രശ്‌നം മാത്രമാണ് അവിടെ നിലനില്‍ക്കുന്നതെന്നും ടീക്കാറാം മീണ പറഞ്ഞു. മഞ്ചേശ്വരത്ത് ഹൈക്കോടതി വിധി വന്നത് ജൂലായിലാണ്. അത് കൊണ്ട് ജൂലായ് മുതലാണ് അവിടെ ഒഴിവ് കണക്കാക്കുകയെന്നും മീണ പറഞ്ഞു.

അഞ്ച് മണ്ഡലങ്ങളിലും ഒരുമിച്ച്

അഞ്ച് മണ്ഡലങ്ങളിലും ഒരുമിച്ച്

അഞ്ച് മണ്ഡലങ്ങളിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് വരാനാണ് സാധ്യത. വട്ടിയൂര്‍കാവില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരു പ്രശ്‌നവും നിലനില്‍ക്കുന്നില്ല. അന്തിമ തിരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണെന്നും അ്ദേഹം വ്യക്തമക്കി. പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ദുഷ്ട ലാക്കുണ്ടെന്നായിരുന്നു കോടിയേരി ആരോപിച്ചിരുന്നത്.

എൽഡിഎഫിന് വിജയം സുനിശ്ചിതം

എൽഡിഎഫിന് വിജയം സുനിശ്ചിതം

കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടെയും പിജെ ജോസഫിന്റെയും നേതൃത്വത്തിൽ രണ്ട് പാർട്ടിയായി മാറിക്കഴിഞ്ഞു. ശബരിമലയിൽ തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികൾ തിരിച്ചു വന്നതിനാൽ വിജയം സുനിശ്ചിതമാണെന്നും കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അസ്വാഭാവികമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ അഭിപ്രായപ്പെട്ടിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ സമീപനം തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് അനുകൂലമാക്കും. കേരള കോണ്‍ഗ്രസിലെ ഭിന്നിപ്പും ഗുണം ചെയ്യുമെന്നും വിജയരാഘവന്‍ കണ്ണൂരില്‍ പറയുകയുണ്ടായി.

പാലാ ഉറച്ച സീറ്റ്

പാലാ ഉറച്ച സീറ്റ്

അതേസമയം പാലാ കേരളാ കോണ്‍ഗ്രസിന് തീര്‍ച്ചയായും വിജയസാധ്യതയുള്ള സീറ്റാണെന്ന് പി സി തോമസ്. എൻഡിഎ യോഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ ഡി എ സീറ്റ് തന്നാല്‍ കേരളാ കോണ്‍ഗ്രസ് മത്സരിക്കും. ആരു മത്സരിക്കണമെന്നതിനെ കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും പറഞ്ഞു. കഴിഞ്ഞതവണ മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. താന്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ചില വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് പിന്മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎ സ്ഥാനാർ‌ത്ഥി?

എൻഡിഎ സ്ഥാനാർ‌ത്ഥി?

ഉപതിരഞ്ഞെടുപ്പിൽ താന്‍ സ്ഥാനാര്‍ഥിയാകണമെന്ന് അനൗദ്യോഗികമായി പലരും പറയുന്നുണ്ടെന്നും പിസി തോമസ് വ്യക്തമാക്കി. പാലായിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയെ മുപ്പതാം തിയതിയോടെ പ്രഖ്യാപിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിസി തോമസിന്റെ പ്രസ്താവനയും വന്നിരിക്കുന്നത്.

വിജയ സാധ്യതയുള്ള സ്ഥാനാർത്ഥി വേണം

വിജയ സാധ്യതയുള്ള സ്ഥാനാർത്ഥി വേണം

പാലായിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പിജെ ജോസഫും ജോസ് കെ മാണിയും തമ്മില്‍ ചര്‍ച്ചനടത്താന്‍ സാധ്യത ഉണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കേരള കോണ്‍ഗ്രസിന്റെ രണ്ട് വിഭാഗങ്ങളുമായി രണ്ട് വട്ടം ചര്‍ച്ച നടന്നു. മൂന്ന് ദിവസത്തിനകം പാലായിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് യുഡിഎഫ് ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസുമായി നടന്ന ഉഭയ കക്ഷി ചര്‍ച്ചയില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥി വേണം എന്ന് മാത്രമാണ് ജോസഫ് ആവശ്യപ്പെട്ടത്‌.

ആരുടെ പേരും പറഞ്ഞില്ല

ആരുടെ പേരും പറഞ്ഞില്ല

ആരുടെയും പേര് ജോസഫ് യോഗത്തിൽ പറഞ്ഞിട്ടില്ല. എന്നാല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതും ചിഹ്നം നല്‍കേണ്ടതും താനാണെന്ന് ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് വിവരം. കെ.എം.മാണിയുടെ സീറ്റ് എന്ന നിലയില്‍ തങ്ങള്‍ക്ക് സ്ഥാനാര്‍ഥിയെ തീരുമാനിക്കാമെന്ന നിലപാടില്‍ ജോസ് കെ മാണി ഉറച്ചു നിൽക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് എത്തുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്.

നിഷക്കെതിരെ പിസി ജോർജ്

നിഷക്കെതിരെ പിസി ജോർജ്

പാലായിൽ നിഷ മത്സരിച്ചാൽ നാണംകെട്ട് തോൽക്കുമെന്നാണ് ജനപക്ഷം നേതാവ് പിസി ജോർജ് പ്രതികരിച്ചത്. തന്റെ പാർട്ടിയായ ജനപക്ഷം സീറ്റ് ആവശ്യപ്പെടില്ല എന്നും ക്രൈസ്‌തവ വിശ്വാസിയായ പൊതു സ്വതന്ത്രനെ മത്സരത്തിൽ ഇറക്കിയാൽ എൻ ഡി എയ്ക്ക് പാല പിടിച്ചെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നിഷയെ സ്ഥാനാർത്ഥിയാക്കുകയെന്ന മണ്ടത്തരം ജോസ്.കെ.മാണി കാണിക്കില്ല. വിളിക്കാത്ത കല്യാണത്തിന് പോകുന്ന നാണംകെട്ട പരിപാടിയാണ് നിഷ ജോസ് കെ മാണി കാണിക്കുന്നതെന്നും പി സി ജോർജ് പരിഹസിച്ചു.

English summary
Tikaram Meena's comments about by elections in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X