കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം കളക്ടറേറ്റില്‍ നടന്നത് ടൈമര്‍ വച്ചുള്ള ബോംബ് സ്‌ഫോടനം

Google Oneindia Malayalam News

കൊല്ലം: കൊല്ലം കളക്ടറേറ്റ് വളപ്പില്‍ നടന്ന് സ്‌ഫോടനം ആസൂത്രിതമെന്ന് പൊലീസ്. ടൈമര്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് പറയുന്നു. പൊട്ടിയത് സ്റ്റീല്‍ ബോംബാണെന്നും കരുതുന്നു. സംഭവസ്ഥലത്ത് നിന്ന് ഏഴ് ബാറ്ററികളും, 14 ഫ്യൂസും കണ്ടെത്തിയിട്ടുണ്ട്.

കോടതിയും കളക്ടറേറ്റും പ്രവര്‍ത്തനം തുടങ്ങിയ ശേഷം പതിനൊന്ന് മണിയോടെയാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. സിജെഎം കോടതിയ്ക്ക് മുന്നില്‍ കിടന്നിരുന്ന ലേബര്‍ വകുപ്പിന്റെ പഴയ ജീപ്പിനുള്ളില്‍ സഞ്ചിയില്‍ വച്ചിരുന്ന ബോംബ് പൊട്ടിത്തെറിയ്ക്കുകയായിരുന്നു.

Kollam

ബോംബ് നിര്‍മ്മാണത്തിനായി ഉപയോഗിച്ച വെടിമരുന്ന് ഏതാണെന്ന് തിരിച്ചറിയാന്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആട് ആന്റണി പ്രതിയായ കൊലപാതക കേസിന്റെ വിചാരണയാണ് കോടതിയില്‍ നടക്കുന്ന പ്രധാന കേസ്. ഇതുമായി സംഭവത്തിന് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നകാര്യം പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.

English summary
Timer used for ' Kollam Collectorate Blast'; Police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X