നിങ്ങള്‍ കണ്ടത് കെഎസ്‌യു സമരമല്ല; ബിജെപിയുടേതാണ്, വാര്‍ത്ത കണ്ട് പാര്‍ട്ടിക്കാരും ഞെട്ടി!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ പനി മരണങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് നടത്തിയ സമരം തെറ്റായി റിപ്പോര്‍ട്ട് ചെയ്ത് ടൈംസ് നൗ ചാനല്‍. ബിജെപിക്കാരുടെ സെക്രട്ടേറിയറ്റ് സമരമായാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം ഞങ്ങളാണ് പുറത്തുവിടുന്നതെന്ന് അവകാശപ്പെട്ടായിരുന്നു ബ്രേക്കിങ്.

ഈ വര്‍ഷം പനി മരണം വര്‍ധിച്ചുവെന്നും അതിനെതിരേയാണ് ബിജെപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്. പോലീസ് ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും ചാനല്‍ തട്ടിവിട്ടു.

Ksu

പനി മരണങ്ങളില്‍ പ്രതിഷേധിച്ചും ആരോഗ്യമന്ത്രി കെകെ ശൈലജ രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടുമായിരുന്നു കെഎസ് യു സമരം. ഇതേ വിഷയത്തില്‍ ബിജെപിയും സമരം നടത്തിയിരുന്നു. എന്നാല്‍ ബിജെപി സമരം എന്ന പേരില്‍ ചാനല്‍ പുറത്ത് വിട്ടത് കെഎസ്‌യുക്കാരുടെ സമരമായിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനല്‍ പുറത്തുവിട്ട വാര്‍ത്തകള്‍ വിവാദമായിരുന്നു. ഇടിമുഴങ്ങുന്ന പാകിസ്താന്‍ എന്നായിരുന്നു ചാനല്‍ നടത്തിയ ചര്‍ച്ചയുടെ മുഖവാചകം.

ചാനല്‍ റിപ്പോര്‍ട്ടിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണുയരുന്നത്. ബിജെപിയെ വളര്‍ത്താന്‍ പാടുപെടുന്ന ചാനല്‍ എന്നായിരുന്നു മിക്ക ആളുകളുടെയും പ്രതികരണം.

English summary
Times now Paints KSU march in Thiruvananthapuram as BJP protest
Please Wait while comments are loading...