കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ അമ്മ ഒരു ലക്ഷം രൂപയ്ക്ക് ഷോപ്പിംഗ് നടത്തി, 60000 രൂപയുടെ വാച്ച് വാങ്ങി! സത്യം ഇതാണ്...

മുഷിഞ്ഞ വസ്ത്രമണിഞ്ഞ്, അലറിക്കരയുന്ന രാജേശ്വരിയുടെ രൂപം മാത്രമേ എല്ലാവരും ഇതിനുമുൻപ് കണ്ടിട്ടുള്ളു.

  • By Desk
Google Oneindia Malayalam News

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഒരു ലക്ഷം രൂപയ്ക്ക് ഷോപ്പിങ് നടത്തി, ആഢംബര ജീവിതം നയിക്കുന്നു തുടങ്ങിയ നിരവധി അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജിഷ വധക്കേസിലെ വിധിപ്രഖ്യാപന ദിവസം കോടതിയിലെത്തിയ രാജേശ്വരിയുടെ രൂപമാറ്റമായിരുന്നു ഈ പ്രചരണങ്ങളുടെ അടിസ്ഥാനം.

ഇനിയൊന്നും താങ്ങാൻ വയ്യ? ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു! താരസംഘടനയെ ഇനി ആരു നയിക്കുംഇനിയൊന്നും താങ്ങാൻ വയ്യ? ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു! താരസംഘടനയെ ഇനി ആരു നയിക്കും

മുഷിഞ്ഞ വസ്ത്രമണിഞ്ഞ്, അലറിക്കരയുന്ന രാജേശ്വരിയുടെ രൂപം മാത്രമേ എല്ലാവരും ഇതിനുമുൻപ് കണ്ടിട്ടുള്ളു. ഇതുതന്നെയായിരുന്നു രാജേശ്വരിയുടെ രൂപമാറ്റത്തിൽ പലർക്കും സംശയം തോന്നാനുള്ള പ്രധാനകാരണം. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോലെ രാജേശ്വരി ശരിക്കും ആഢംബര ജീവിതം നയിക്കുകയോണോ? ഒരു ലക്ഷം രൂപയ്ക്ക് ഷോപ്പിങ് നടത്തിയോ? ഈ ചോദ്യങ്ങൾക്കെല്ലാം ഒടുവിൽ രാജേശ്വരി തന്നെ മറുപടി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാജേശ്വരി ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുന്നത്.

വിധിയിൽ സന്തോഷം...

വിധിയിൽ സന്തോഷം...

ജിഷ വധക്കേസ് വിധിയിൽ താൻ 100% സന്തോഷവതിയാണെന്നാണ് രാജേശ്വരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ഒരിക്കലും പൊറുക്കാൻ കഴിയാത്ത രീതിയിലാണ് എന്റെ മകളെ അവൻ കൊലപ്പെടുത്തിയത്. കോടതി വിധിയിൽ പൂർണ്ണ സന്തോഷവതിയാണ്. പക്ഷേ, ഇത്തരം ക്രിമിനലുകൾക്ക് വേണ്ടി കേസ് വാദിക്കുന്നവരെക്കുറിച്ചും, പണം നൽകുന്നവരെക്കുറിച്ചും അന്വേഷണം നടത്തണം. പ്രതിഭാഗം മേൽക്കോടതിയിൽ അപ്പീൽ പോയാലും ശിക്ഷയിൽ ഇളവ് നൽകരുത്.

എത്രയും വേഗം തൂക്കിക്കൊല്ലണം...

എത്രയും വേഗം തൂക്കിക്കൊല്ലണം...

കഴിഞ്ഞ മൂന്നു നാല് ദിവസമായി ഞാൻ കോടതിയിൽ തന്നെയായിരുന്നു. എത്രയും പെട്ടെന്ന് ശിക്ഷ നടപ്പാക്കണമെന്നാണ് തന്റെ ആഗ്രഹം. അടുത്ത ഏപ്രിൽ 18ന് ജിഷ കൊല്ലപ്പെട്ടിട്ട് രണ്ടു വർഷം തികയുകയാണ്. അതിനു മുൻപേ വധശിക്ഷ നടപ്പാക്കണം-രാജേശ്വരി പറഞ്ഞു.

ജീവിതം...

ജീവിതം...

മകളെ നഷ്ടപ്പെട്ട തനിക്ക് ജീവിതം തന്നെ ഇല്ലാതായ അവസ്ഥയാണെന്നും രാജേശ്വരി പറഞ്ഞു. പ്രായം 31 ആയിരുന്നെങ്കിലും തന്നോടൊപ്പമേ അവൾ ഉറങ്ങാറുണ്ടായിരുന്നുള്ളു. എല്ലാ പ്രയാസങ്ങളും മാറി, ഒരു നല്ല ദിവസം വരുമെന്നും അവൾ പറഞ്ഞിരുന്നു. ആ ദിവസത്തിന് വേണ്ടിയാണ് അവൾ കഷ്ടപ്പെട്ട് പഠിച്ചിരുന്നതും പരിശ്രമിച്ചിരുന്നതും. കടുത്ത ദാരിദ്ര്യത്തിലായിരുന്നെങ്കിലും സന്തോഷത്തോടെയാണ് ഞാനും മകളും ജീവിച്ചിരുന്നത്. ഒരു വക്കീലാകണമെന്നതായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം.

രൂപമാറ്റം....

രൂപമാറ്റം....

ഇക്കാര്യങ്ങളെല്ലാം പറഞ്ഞതിന് ശേഷമാണ് തന്റെ രൂപമാറ്റത്തെ സംശയത്തോടെ നോക്കുന്നവർക്ക് രാജേശ്വരി മറുപടി പറഞ്ഞത്. സ്വന്തം മകൾ ക്രൂരമായി കൊല്ലപ്പെട്ട് കിടക്കുമ്പോൾ ഏതെങ്കിലും അമ്മയ്ക്ക് സ്വന്തം രൂപത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുമോ? മകൾ മരിച്ചു കിടക്കുമ്പോൾ ഏതെങ്കിലും അമ്മ സ്വന്തം വസ്ത്രത്തെക്കുറിച്ചോ രൂപത്തെക്കുറിച്ചോ ആലോചിക്കുമോ? രാജേശ്വരി ചോദിക്കുന്നു.

വളരെ കഷ്ടപ്പെട്ട്...

വളരെ കഷ്ടപ്പെട്ട്...

ആളുകൾക്കെല്ലാം എന്തു പറയാം. ആശുപത്രികളിലും വീടുകളിലും ജോലിയെടുത്താൻ താനും മകളും ജീവിച്ചിരുന്നത്. അതിനാൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ സ്വന്തം രൂപത്തെക്കുറിച്ചൊന്നും താൻ ചിന്തിച്ചിരുന്നില്ല. മകൾ മരിച്ചതിന് ശേഷം ദിവസങ്ങളോളം പോലീസുകാരാണ് തനിക്ക് ഭക്ഷണം നൽകിയിരുന്നത്. മകളുടെ മരണശേഷം താൻ വീടുകളിൽ ജോലിക്ക് പോകുന്നില്ല. അതിനാലാകാം ഇപ്പോൾ രൂപമാറ്റം സംഭവിച്ചിരിക്കുന്നത്.

60000 രൂപയുടെ വാച്ച്...

60000 രൂപയുടെ വാച്ച്...

കഴിഞ്ഞദിവസം കോടതിയിലെത്തിയപ്പോൾ വലിയ പൊട്ട് തൊട്ടതിനെക്കുറിച്ചാണ് പലരും പറയുന്നത്. എന്നാൽ ആ പൊട്ട് മൂകാംബികയിലെ പ്രസാദമാണ്. കോടതിയിലെ വിധിപ്രഖ്യാപനത്തിന് മുൻപ് താൻ മൂകാംബികയിൽ പോയി പ്രാർത്ഥിച്ചിരുന്നു. മൂകാംബികയിൽ ദർശനം നടത്തുകയെന്നത് മകളുടെ ഏറ്റവും ആഗ്രഹമായിരുന്നു. ജിഷയ്ക്ക് ജോലിയൊക്കെ കിട്ടിയതിന് ശേഷം മൂകാംബികയിൽ പോകണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. പക്ഷേ...

സാരി...

സാരി...

ഒരു ലക്ഷം രൂപയ്ക്ക് ഷോപ്പിങ് നടത്തിയെന്നതും, 6000 രൂപയുടെ വാച്ച് വാങ്ങിയെന്നതുമെല്ലാം പച്ചക്കള്ളമാണ്. ജിഷയുടെ മരണശേഷം താമസിച്ചിരുന്ന വീട് പോലീസ് സീൽ ചെയ്തിരുന്നു. തന്റെ വസ്ത്രങ്ങളെല്ലാം ആ വീട്ടിനുള്ളിലായിരുന്നു. അതിനാൽ ആ സമയത്ത് കുറച്ച് സാരികൾ വാങ്ങി. ധരിക്കാൻ വസ്ത്രം വാങ്ങുന്നത് ആഢംബരമാണോ? ഞാൻ ഒരിക്കലും സിൽക്ക് സാരിയൊന്നും വാങ്ങിയിട്ടില്ല, 500 രൂപ വരെ വിലവരുന്ന സാരികളെ ഇതുവരെ വാങ്ങിയിട്ടുള്ളു.

മരണശേഷം...

മരണശേഷം...

ജിഷയുടെ മരണശേഷം ധാരാളം പണം ലഭിച്ചിരുന്നു. പക്ഷേ അതിനെക്കുറിച്ചൊന്നും തനിക്കറിയില്ലെന്നാണ് രാജേശ്വരി പറഞ്ഞത്. ബാങ്ക് അക്കൗണ്ടുകളെല്ലാം കളക്ടറുടെയും തന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടുകളാണ്. അതിനാൽ ഔദ്യോഗിക അനുമതിയില്ലാതെ ഒരു ചില്ലിക്കാശു പോലും അതിൽ നിന്നെടുക്കാനാകില്ല. മതിയായ കാരണമുണ്ടെങ്കിൽ മാത്രമേ പണം പിൻവലിക്കാനാകു. ഇതിനിടെ പണയം വച്ച സ്വർണ്ണമെടുക്കാൻ കുറച്ച് പണം പിൻവലിച്ചു. പിന്നീട് 12000 രൂപ പലിശയിനത്തിൽ ലഭിച്ചു. ആ പണം ദൈനംദിന ചെലവുകൾക്കായി ഉപയോഗിക്കുകയായിരുന്നു. മകളെ നഷ്ടപ്പെട്ട താൻ ഒരു രോഗി കൂടിയാണ്. കടുത്ത പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമുണ്ട്. പലതവണ ആശുപത്രിയിൽ കിടന്നിട്ടുമുണ്ട്. അതിനാൽ ദരിദ്രമായ ചുറ്റുപാടിൽ ജീവിച്ച തനിക്ക് പണത്തിന്റെ വില നന്നായി അറിയാമെന്നും രാജേശ്വരി പറഞ്ഞു.

500 രൂപ ടിപ്പ്...

500 രൂപ ടിപ്പ്...

ഹോട്ടലിൽ 500 രൂപ ടിപ്പ് നൽകിയെന്ന് പറയുന്നതെല്ലാം കള്ളമാണ്. പാവപ്പെട്ട ഒരു കുട്ടിക്ക് നൂറു രൂപ നൽകിയിരുന്നു. കൂടാതെ ഹോട്ടലിലെ വെയ്റ്റർക്ക് 50 രൂപയും ടിപ്പായി നൽകി. താനും എച്ചിൽപാത്രങ്ങൾ കഴുകി ജീവിച്ചയാളാണ്, അതിനാൽ അവരുടെ അവസ്ഥ നല്ലതുപോലെ അറിയാവുന്നതിനാലാണ് 50 രൂപ ടിപ്പായി നൽകിയത്.

മകനോടൊപ്പം...

മകനോടൊപ്പം...

മൂത്ത മകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും രാജേശ്വരി വ്യക്തമായ മറുപടി നൽകി. വിവാഹമോചിതയായ മൂത്ത മകളും അവളുടെ മകനും ഇപ്പോൾ സുഖമായിട്ടിരിക്കുന്നു. അവളുടേത് പ്രണയവിവാഹമായിരുന്നു. ഇടയ്ക്കിടെ അവൾ തന്നോടൊപ്പം വന്നു താമസിക്കാറുണ്ടെന്നും രാജേശ്വരി പറഞ്ഞു.

English summary
times report about jishas mother's life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X