'ഫോണ്‍ നമ്പർ അയച്ച് തരൂ': ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞ നടന്റെ പേര് ചോദിച്ചയാളോട് ടിനി ടോം
സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പറഞ്ഞ നടന്‍ ടിനി ടോമിനെതിരെ സിനിമ രംഗത്ത് നിന്ന് തന്നെയുള്ളവർ രംഗത്ത് വന്നിരുന്നു. സിനിമയിലെ ഒരു നടന്‍ ലഹരി ഉപയോഗിച്ചതിനെ തുടർന്ന് പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങിയെന്ന ടിനിയുടെ പരാമർശത്തെച്ചൊല്ലിയായിരുന്നു പ്രധാനമായും വിമർശനങ്ങള്‍. അങ്ങനെ ഒരു നടന്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പേര് വ്യക്തമാക്കാന്‍ ടിനി തയ്യാറാവണമെന്നായിരുന്നു മറ്റുള്ളവരുടെ ആവശ്യം. അല്ലാതെ എല്ലാവരേയും സംശയത്തിന്റെ നിഴലില്‍ നിർത്തരുതെന്നും ഇവർ ആവശ്യപ്പെട്ടു.
എന്നാല്‍ ടിനി ടോമിനെ പിന്തുണച്ച് രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ രംഗത്ത് വന്നു. ടിനി ടോമിനെ അഭിനന്ദിച്ചുകൊണ്ട് ഉമ തോമസ് എംഎല്‍എയും എഎം ആരിഫ് എംപിയും പങ്കുവെച്ച കുറിപ്പ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെയും ചിലർ പല്ലുപോയ നടനെക്കുറിച്ചുള്ള ചോദ്യവുമായി ചിലർ രംഗത്ത് വന്നു. ഇതോടെ 'നിങ്ങളുടെ നമ്പർ എനിക്ക് ഇന്‍ബോക്സില്‍ അയക്കൂ, അത് ഞാന്‍ എക്സൈസിന് നല്‍കാം , അവർ നടന്റെ പേര് നിങ്ങള്‍ക്ക് പറഞ്ഞ് തരും എന്നായി ടിനി ടോമിന്റെ മറുപടി.

മെയ് 5 ആം തീയതി കേരള സർവകലാശാല യുവജനോത്സവ വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു നടത്തിയ പ്രസംഗത്തിലായിരുന്നു ടിനി ടോമിന്റെ വിവാദ പരാമർശങ്ങള്‍. തന്റെ മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടി മൂലം വേണ്ടെന്നുവച്ചതാണ്. സിനിമയിലെ പ്രമുഖ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്ന് ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടിയായിരുന്നു അവള്‍ക്കെന്നും ടിനി ടോം പറഞ്ഞു.
താൻ ഒരു പുണ്യവാളൻ ഒന്നുമല്ല ജീവിതത്തിന്റെ വഴിത്തിരിവിൽ എവിടെയൊക്കെയോ വഴിപിഴച്ചു പോയിട്ടുണ്ട്'. പക്ഷേ "അതല്ല ജീവിതം; അതല്ല ലഹരി"എന്ന് തിരിച്ചറിഞ്ഞ് തന്റെ ജീവിതത്തിൽ ഉടനീളം സമൂഹത്തിൻറെ നന്മയ്ക്കായി എങ്ങനെ പ്രവർത്തിക്കാം എന്നതിലേക്ക് എത്തിയെന്നും താരം അന്ന് പറഞ്ഞിരുന്നു. ലഹരിക്കെതിരായ പൊലീസിന്റെ യോദ്ധാവ് ബോധവത്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications