Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദിഖിന്റെ മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കം; ബാഗുകള്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: അട്ടപ്പാടി ഒമ്പതാം വളവില്‍ നിന്നും കണ്ടെടുത്ത വ്യവസായി സിദ്ദിഖിന്റെ മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുള്ളതായി മലപ്പുറം എസ് പി സൂരജ് ദാസ് അറിയിച്ചു. ചുരത്തില്‍ നിന്നും ലഭിച്ച ട്രോളി ബാഗുകളിലെ മൃതദേഹം പരിശോധിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റിലായ ഷിബിലി, ഫര്‍ഹാന എന്നിവരെ ആര്‍ പി എഫിന്റെ സഹായത്തോടെയാണ് പിടികൂടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലയ്ക്ക് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് കരുതുന്നത്. ഇപ്പോള്‍ മൂന്ന് പേരാണ് അറസ്റ്റിലായത്. ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്കിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റ് രണ്ട് പേരെ ചെന്നൈയില്‍ നിന്ന് ഉടന്‍ എത്തിക്കുമെന്നും പ്രാഥമിക അന്വേഷണത്തില്‍ മൂന്ന് പ്രതികളാണുള്ളതെന്നും പൊലീസ് വ്യക്തമാക്കുന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉടന്‍ ആരംഭിക്കും.

siddiq murder

മേയ് 19ന് ആണ് ഇവര്‍ ട്രോളി ബാഗില്‍ കയറ്റി മൃതദേഹങ്ങള്‍ കൊണ്ടുപോയത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മേയ് 19ന് 3.09നും 3.11 നും ഇടയിലാണ് മൃതദേഹം ട്രോളി ബാഗിലാക്കി കാറില്‍ കയറ്റിക്കൊണ്ടു പോയത്. ഒരു സ്ത്രീയും പുരുഷനുമാണ് ദൃശ്യങ്ങളിലുള്ളത്. പുറത്ത് നിര്‍ത്തിയ കാറില്‍ ഒരു സ്ത്രീയും പുരുഷനും ബാഗുകള്‍ കൊണ്ടുവയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

അതേസമയം, പ്രതിയായ ഷിബിലിക്കെതിരെ കൂട്ടുപ്രതിയായ ഫര്‍ഹാന മുമ്പ് പോക്‌സോ കേസ് നല്‍കിയിരുന്നതായി വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. 2021 ജനുവരിയില്‍ പാലക്കാട് ചെറുപ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ഫര്‍ഹാന ഷിബിലിയെ പ്രതിയാക്കി പോക്‌സോ കേസ് ഫയല്‍ ചെയ്തത്. അന്നത്തെ കേസിന് ശേഷമാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലാകുന്നത്.

2018ല്‍ വഴിയരികില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഷിബിലിക്കെതിരെ ഫര്‍ഹാന നല്‍കിയ കേസ്. അന്ന് ഫര്‍ഹാനയ്ക്ക് 13 വയസായിരുന്നു. അന്ന് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഷിബിലി ആലത്തൂര്‍ സബ് ജയിലിലായിരുന്നു. ഇതിന് മുമ്പും ഇരുവര്‍ക്കുമെതിരെ പരാതികള്‍ ഉയര്‍ന്നതായി നാട്ടുകാര്‍ പറയുന്നു. അടുത്തിടെ ബന്ധുവീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചെന്ന് ആരോപിച്ച് ഫര്‍ഹാനയ്‌ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

ഒരു ചടങ്ങിനെത്തിയ ഫര്‍ഹാന സ്വര്‍ണവുമായി മുങ്ങിയെന്നാണ് പരാതി. അന്ന് ഷിബിലിക്കൊപ്പം ഫര്‍ഹാന ചെ്‌ന്നൈയിലേക്ക് പോകുകയായിരുന്നു എന്നാണ് സംശയം. കേസുമായി ബന്ധപ്പെട്ട് ഫര്‍ഹാനയുടെ സഹോദരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത വിവരവും പുറത്തുവരുന്നുണ്ട്. ഇതിനിടെ, ഈ മാസം 23 മുതല്‍ ഫര്‍ഹാനയെ കാണാനില്ലെന്ന് വ്യക്തമാക്കി ഫര്‍ഹാനയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പൊലീസ് എത്തിയതെന്നാണ് നാട്ടുകാര്‍ കരുതിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+