കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ണായക രേഖകള്‍; ടൈറ്റാനിയം കേസില്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതികേസില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. കേസ് ആന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം കൂടി സമയം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു.

ടൈറ്റാനിയം ആസ്ഥാനത്ത് കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ റെയ്ഡ് ന
ടത്തിയിരുന്നു. പരിശോധനയില്‍ നിര്‍ണായക രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Titanium

കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം കൂടി സമയം വേണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി കൂടുതല്‍ സമയം നല്‍കാന്‍ തയ്യാറായില്ല. അന്വേഷണം പൂരോഗമിക്കുകയാണ്. കേസില്‍ ആറ് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതിചേര്‍ത്താണ് വിജിലന്‍സ് എഫ്‌ഐആര്‍ എടുത്തിട്ടുള്ളത്. 2005ല്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടിയുടെ അഴിമതി നടത്തിയെന്നാണ് കേസ്.

ടൈറ്റാനിയത്തില്‍ കൂടുതല്‍ പരിശോധന നടത്താനാണ് വിജിലന്‍സിന്റെ തീരുമാനം. ഇറക്കുമതി ചെയ്ത സ്ഥാപനങ്ങളില്‍ ഇനിയും പരിശോധന നടത്തുമെന്നാണ് വിവരം.

Read More:കോടിയേരിയുടെ കൈയ്യില്‍ കണ്ടത്‌ ഏലസല്ല; അത് ഗ്ലൂക്കോസ് മോണിറ്ററിംഗ് ചിപ്പ്!!!

തടവുകാര്‍ക്ക് ചികിത്സ നിശ്ചയിക്കുന്നത് വിവാദസ്വാമി;ജയിലില്‍ സന്തോഷ് മാധവന് സുഖവാസമൊരുക്കുന്നതാര് ?തടവുകാര്‍ക്ക് ചികിത്സ നിശ്ചയിക്കുന്നത് വിവാദസ്വാമി;ജയിലില്‍ സന്തോഷ് മാധവന് സുഖവാസമൊരുക്കുന്നതാര് ?

English summary
Titanium case court asked Vigilance to submit enquiry report within two months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X