വിഎസ് കൈക്കൂലികൊടുത്ത് പരാതി എഴുതിച്ചു?
ആലപ്പുഴ: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തസംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ വിഎസ് അച്യുതാനന്ദനും ടികെ പളനിയും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നില്ല. വിഎസിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയ പളനി ഇപ്പോള്‍ പുതിയ ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്.
1996 ല്‍ വിഎസ് അച്യുതാനന്ദന്‍ മാരാരിക്കുളത്ത് പരാജയപ്പെട്ട സംഭവത്തില്‍ ടികെ പളനിക്കെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നു. അന്ന് തനിക്കെതിരെ നല്‍കപ്പെട്ട പരാതികള്‍ വിഎസ് കൈക്കൂലി കൊടുത്ത് എഴുതിപ്പിച്ചതാണെന്നാണ് പളനി ഇപ്പോള്‍ ആരോപിക്കുന്നത്. ഇന്ത്യാവിഷന്റെ മുഖാമുഖം പരിപാടിയിലാണ് വിഎസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തനിക്കെതിരെ വിഎസ് പരാതി എഴുതി വാങ്ങിയ വ്യക്തിക്ക് പിന്നീട് പ്രത്യുപകാരമായി ജോലി നല്‍കിയെന്നും പളനി ആരോപിച്ചു. കൊല്ലത്തെ ശങ്കര്‍ മെമ്മോറിയലില്‍ ആണ് ആ വ്യക്തി ജോലി നല്‍കിയതെന്നും പളനി പറയുന്നു.
പി കൃഷ്ണപിള്ള സ്മാരകം തീവച്ച സംഭവം വിഎസ് അച്യുതാനന്ദന്റെ അറിവോടെയാണ് നടന്നതെന്ന് പളനി ആവര്‍ത്തിക്കുന്നുണ്ട്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ച വിഎസ് സ്വന്തം ദൗര്‍ബല്യങ്ങളെ തരണം ചെയ്യാന്‍ കുറ്റങ്ങള്‍ മറ്റുളളവരുടെ മേല്‍ ചാര്‍ത്തുകയാണെന്നും പളി പറയുന്നു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങള്‍ ജനുവരി ഒന്ന് മുതല്‍ തുടങ്ങിയിരിക്കുകയാണ്. ആലപ്പുഴ ജില്ലാ സമ്മേളനം വിഎസ് തന്നെയാണ് ഉദ്ഘാടനം ചെയ്തത്. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതും, വിഎസ് -പളനി പ്രസ്താവന യുദ്ധങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.












Click it and Unblock the Notifications