കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1940കളില്‍ ശബരിമലയില്‍ സ്ത്രീകള്‍ പോയിരുന്നു; 41 ദിവസത്തെ വ്രതമെടുക്കാതെ പോകുന്നവരുണ്ട്- ടികെഎ നായര്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമലയിലെ സ്ത്രീപ്രവേശനം | Oneindia Malayalam

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി വിധിപറയാനായി മാറ്റിവെച്ചിരിക്കുകയാണ്. സ്ത്രീകളെ പ്രായഭേദമന്യേ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് എതിര്‍പ്പില്ലെന്ന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്തുകൊണ്ടുള്ള വാദങ്ങളയിരുന്നു കഴിഞ്ഞ ദിവിസം കോടതിയില്‍ നടന്നത്. കോടതിയില്‍ വാദം നടക്കുമ്പോള്‍ തന്നെ ശബരിമലയിലെ സ്ത്രീപ്രവേശനം വിഷയം കേരളത്തില്‍ വന്‍ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ ചില ഹിന്ദുസംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയുമുണ്ടായി.

കോടതി

കോടതി

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ കക്ഷികളുടെ വാദങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ നിലപാടും കേട്ട കോടതി കേസ് വിധിപറയാനായി മാറ്റിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തര്‍ക്കവിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ടികെഎ നായര്‍ രംഗത്ത് വന്നിരിക്കുന്നത്.

ടികെഎ നായര്‍

ടികെഎ നായര്‍

വ്രതത്തിന്റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് കടുത്ത വിവേചനമാണെന്ന് ടികെഎ നായര്‍ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമല ഉപദേശക സമിതി അധ്യക്ഷനും പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമാണ് ടികെഎ നായര്‍.

1940 കളില്‍

1940 കളില്‍

ഇപ്പോഴുള്ളതുപോലെ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പണ്ട് വിലക്കുണ്ടായിരുന്നില്ല. 1940 കളില്‍ സ്ത്രീകളെ ശബരിമലിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തിപരമായി അറിയാം. നാല്‍പ്പത്തുകള്‍ക്ക് ശേഷമാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതായതെന്നും അദ്ദേഹം പറഞ്ഞു.

വ്രതം

വ്രതം

ഭൂരിപക്ഷം പേരും 41 ദിവസത്തെ വ്രതം പോലും എടുക്കാതെയാണ് ശബരിമലയില്‍ പോകുന്നതാണെന്നാണ് എന്റെ വ്യക്തപരമായ അറിവ്. മലയ്ക്ക പോവുന്നതിന്റെ തലേദിവസം മാത്രം വ്രതമെടുത്ത് പോകുന്നവരും ഉണ്ട്. തലേ ദിവസം മാത്രം സാധാരണ ജീവിതം നയിച്ച് ഒരുനാള്‍ മാത്രം വ്രതമെടുത്ത് പോകുന്നവരാണ് ഇന്ന് അധികവും.

അനീതി

അനീതി

ഈ സാഹചര്യം നിലനില്‍ക്കേയാണ് 41 ദിവസത്തെ വ്രതം എടുക്കാന്‍ കഴിയില്ല എന്നതിന്റെ പേരില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ത്തവത്തിന്റെ പേരുപറഞ്ഞ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് അനീതിയാണ്. ഇതിനെ പുരുഷാധിപത്വമെന്നോ ഇരട്ടത്താപ്പെന്നോ പറയാം.

സ്വാഗതം ചെയ്യണം

സ്വാഗതം ചെയ്യണം

പിന്നോക്കാ വിഭാഗങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ ഉണ്ടായിരുന്ന വിലക്കിനെ മറികടന്നതുപോലെ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.

ചോറൂണ്

ചോറൂണ്

1940 കളില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന കാര്യം തനിക്ക് വ്യക്തിപരമായി അറിയാവുന്ന കാര്യമാണ്. മാതാപിതാക്കള്‍ തന്റെ ചോറൂണ് ശബരിമലയില്‍ വെച്ചയിരുന്നു നടത്തിയത്. 1940 ല്‍ എനിക്ക് ഒരുവയസ്സായപ്പോഴായിരുന്നു അത്.

പന്തളം രാജാവ്

പന്തളം രാജാവ്

ഒരു കുഞ്ഞുണ്ടായാല്‍ ശബരിമലയില്‍ പോയി ചോറൂണ് നടത്തണമെന്ന പന്തളം രാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് അച്ഛനും അമ്മയും അമ്മാവനും ചേര്‍ന്ന് തന്നെ ശബരിമലിയില്‍ കൊണ്ടുപോയി ചോറൂണ് നടത്തിയത്.

അമ്മയുടെ മടിയില്‍

അമ്മയുടെ മടിയില്‍

അമ്മയുടെ മടിയിലിരുത്തിയാണ് ശബരിമലയില്‍ വെച്ച് എന്റെ ചോറൂണ് നടത്തിയത്. ശ്രീകോവിലിന് മുന്നില്‍ അമ്മ ഇരുന്നിട്ടും അന്നാരും തടയും ഇറങ്ങിപ്പോവാന്‍ പറയുകയും ചെയ്തിട്ടില്ലെന്നും ടികെഎ നായര്‍ പറഞ്ഞു.

ഒറ്റപ്പെട്ട സംഭവങ്ങള്‍

ഒറ്റപ്പെട്ട സംഭവങ്ങള്‍

ടികെഎ നായരുടെ അഭിപ്രായങ്ങളെ തള്ളി ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് രാമന്‍ നായര്‍ രംഗത്തെത്തി. ടികെഎ നായരുടെ അഭിപ്രായം വ്യക്തിപരമായ കാര്യമാണ്. അദ്ദേഹത്തിന് അവിടെ ചോറൂണ് നടത്തിയെന്നാണ് പറയുന്നത്. ഇതുപോലത്തെ ഒറ്റപ്പെട്ട സംഭവങ്ങള്‍ പിന്നീടും ഉണ്ടായിട്ടുണ്ടെന്നും രാമന്‍ നായര്‍ പറഞ്ഞു.

അമിക്കസ് ക്യൂറി

അമിക്കസ് ക്യൂറി

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ആചാരങ്ങളേയും വിശ്വാസങ്ങളേയും കോടതി മാനിക്കുകയാണ് വേണ്ടത്. അത്തരം കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് ഉചിതമല്ലെന്നുമായിരുന്നു അമിക്കസ് ക്യൂറി കോടതിയില്‍ പറഞ്ഞത്.

<strong></strong>ദിലീപ് കേസില്‍ വന്‍വഴിത്തിരിവ്; ഫോണ്‍വിളിച്ച അജ്ഞാതനെ പിടികൂടി, കോള്‍ ലിസ്റ്റില്‍ ഇടത് എംപിയുംദിലീപ് കേസില്‍ വന്‍വഴിത്തിരിവ്; ഫോണ്‍വിളിച്ച അജ്ഞാതനെ പിടികൂടി, കോള്‍ ലിസ്റ്റില്‍ ഇടത് എംപിയും

English summary
tka nair supports women entry in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X