Get Updates
Get notified of breaking news, exclusive insights, and must-see stories!

നമ്മുക്ക് കാണാം;ഇമ്മാതിരി തെമ്മാടിത്തരം കാണിക്കാനാണെങ്കിൽ..നിർത്തിവെച്ചേക്ക്;ആഞ്ഞടിച്ച് ടിഎൻ പ്രതാപൻ

തിരുവനന്തപുരം; ഹത്രാസിൽ ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയ്ക്ക് നേരെ ഉണ്ടായ പോലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് ടിഎൻ പ്രതാപൻ എംപി. തലക്ക് വെളിവില്ലാത്ത ഏമാന്മാര് നാഗ്പൂരിൽ നിന്ന് എന്തെങ്കിലുമൊക്കെ പറയുമ്പോഴേക്കും രാഹുൽ ഗാന്ധിയോടൊക്കെ ഇമ്മാതിരി തെമ്മാടിത്തരം കാണിക്കാനാണെങ്കിൽ ഞങ്ങളിതൊക്കെ വരവ് വെച്ചിട്ടുണ്ടെന്ന് പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ഇതൊക്കെ വരവ് വെച്ചിട്ടുണ്ട്

ഇതൊക്കെ വരവ് വെച്ചിട്ടുണ്ട്

ആദ്യമേ പറയാം, യോഗിയുടെയും അമിത് ഷായുടേയുമൊക്കെ രാക്ഷസക്കോട്ട എന്നും എക്കാലത്തും ഇവിടെ കാണില്ല. തലക്ക് വെളിവില്ലാത്ത ഏമാന്മാര് നാഗ്പൂരിൽ നിന്ന് എന്തെങ്കിലുമൊക്കെ പറയുമ്പോഴേക്കും രാഹുൽ ഗാന്ധിയോടൊക്കെ ഇമ്മാതിരി തെമ്മാടിത്തരം കാണിക്കാനാണെങ്കിൽ ഞങ്ങളിതൊക്കെ വരവ് വെച്ചിട്ടുണ്ട്.

കയ്യൂക്കും കയ്യാങ്കളിയും നിർത്തിവെച്ചേക്ക്

കയ്യൂക്കും കയ്യാങ്കളിയും നിർത്തിവെച്ചേക്ക്

ഈ കാക്കിയിട്ടവരുടെ കഴുത്തിലെ ചങ്ങല പിടിച്ച ഏമാന്മാരുടെ പ്രപിതാക്കന്മാർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൂട്ടുമ്പോൾ രാഹുൽ ഗാന്ധിയുടെ പ്രപിതാക്കന്മാർ പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രാപ്പകലില്ലാതെ പോരാട്ടത്തിലായിരുന്നു. അതുകൊണ്ട് കൈയ്യൂക്കും കൈയ്യാങ്കളിയുമെല്ലാം അങ്ങ് നിർത്തിവെച്ചേക്ക്.

രാക്ഷസന്മാരുമാകുന്ന കാഴ്ച

രാക്ഷസന്മാരുമാകുന്ന കാഴ്ച

യോഗി ആദിത്യനാഥ് ഇതിനകം ഗുണ്ടാരാജാക്കി മാറ്റിയ ഉത്തർ പ്രദേശിൽ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഭീതിതമായ വാർത്തകളാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അരങ്ങുവാഴുകയും അക്രമം റിപ്പോർട്ട് ചെയ്യാതെയും തെളിവുകൾ നശിപ്പിച്ചും ഇരകളെ പീഡിപ്പിച്ചും യോഗിയുടെ പോലീസ് തങ്ങളുടെ യജമാനന് പോന്ന രാക്ഷസന്മാരുമാകുന്ന കാഴ്ചകളാണ് ഉള്ളത്.

രാഹുൽ ഉത്തർപ്രദേശിൽ

രാഹുൽ ഉത്തർപ്രദേശിൽ

ഹത്രാസിലെ പെൺകുട്ടിക്ക് ഉണ്ടായ ദാരുണമായ അനുഭവം ഇന്ത്യയിൽ വേറെ എവിടെ കാണും? ജീവിതത്തിലും മരണത്തിലും അനീതിയുടെ നരകം കാണേണ്ടി വന്ന ആ ദളിത് ബാലികക്ക് നീതിയുറപ്പിക്കാനാണ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ എത്തിയത്.

ഹം ദേഖേങ്കെ

ഹം ദേഖേങ്കെ

ലോകത്തിലെ തന്നെ ഏറ്റവും മോശം പോലീസ് സംവിധാനം യോഗിയുടെ പോലീസും അമിത് ഷായുടെ ഡൽഹി പോലീസുമാണെന്ന് നമ്മൾ ഇതിനോടകം കണ്ടതാണ്. അനീതിക്കെതിരെ പോരാട്ടം കനക്കുകയേയുള്ളൂ. ഫാഷിസം മുട്ടുകുത്തും വരെ വിശ്രമമില്ലാതെ തെരുവിലുണ്ടാകും.
ഹം ദേഖേങ്കെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+