Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരക്കാരെ നീക്കണമെങ്കില്‍ വെടിവെക്കേണ്ടി വന്നേനെ

Bala Subramaniam DGP
തിരുവനന്തപുരം: കണ്ണൂരില്‍ പോലീസ് കായികമേളയുടെ സമാപനത്തിനെത്തിയ മുഖ്യമന്ത്രിയെ തടയാനെത്തിയ സമരക്കാരെ പൂര്‍ണമായും നീക്കാന്‍ ശ്രമിച്ചെങ്കില്‍ വെടിവെപ്പ് പോലും വേണ്ടിവരുമായിരുന്നുവെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്. ലാത്തിച്ചാര്‍ജോ വെടിവെപ്പോ ഇല്ലാതെ ഇടത് പ്രതിഷേധത്തെ തടയാന്‍ ആകുമായിരുന്നെല്ലാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുഖ്യമന്ത്രിക്ക് കല്ലേറ് കൊണ്ട സംഭവത്തില്‍ പോലീസിന്റെ സുരക്ഷാ സംവിധാനത്തില്‍ വീഴ്ച പറ്റിയോ എന്നതിനെക്കുറിച്ച് ഉത്തരമേഖല എഡിജിപി ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് തന്നെയാണ് ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷക്കായി ആറ് പ്ലാറ്റൂണ്‍ പോലീസിനെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍ സമരക്കാര്‍ പരേഡ് ഗ്രൗണ്ടില്‍ കടക്കുന്നത് പൂര്‍ണമായും തടയാന്‍ പോലീസിന് കഴിഞ്ഞില്ല.

മുഖ്യമന്ത്രി വരുന്ന പ്രധാന കവാടത്തില്‍ സമരക്കാര്‍ ഉണ്ടെന്ന കാര്യം ഉടന്‍ തന്നെ എല്ലാവരേയും അറിയിച്ചിരുന്നു. എന്നാല്‍ ആ സാഹചര്യത്തില്‍ സമരക്കാരെ പൂര്‍ണമായും അവിടെ നിന്ന് നീക്കുക സാധ്യമായിരുന്നില്ലെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരെ കണ്ണൂരില്‍ ഇടത് പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമായിരിക്കും എന്ന രീതിയില്‍ മാത്രമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ കല്ലേറോ അക്രമ സംഭവങ്ങളോ ഉണ്ടാകുമെന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+