Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില അല്ല പ്രശ്‌നം; വിപണി വിറയ്ക്കുന്നത് മറ്റൊന്നില്‍... എല്ലാത്തിനും വില കൂടിയേക്കും

കൊച്ചി: മലയാളികള്‍ക്ക് അറിയാന്‍ താല്‍പ്പര്യമുള്ള ഒന്നാണ് സ്വര്‍ണവില. ഓരോ ദിവസവും വിലയില്‍ സംഭവിക്കുന്ന മാറ്റത്തിന് പുറമെ വരും ദിവസങ്ങളില്‍ വില കൂടുമോ കുറയുമോ എന്നെല്ലാം ഉപഭോക്താക്കള്‍ നിരീക്ഷിക്കുന്നു. സ്വര്‍ണവില നിര്‍ണയിക്കുന്നതില്‍ ആഭ്യന്തരമായ ഘടകങ്ങള്‍ മാത്രമല്ല പരിഗണിക്കുന്നത്. ആഗോള തലത്തില്‍ മൂല്യമുള്ള വസ്തുവായതിനാല്‍ അന്താരാഷ്ട്ര വിപണികളിലെ മാറ്റവും സ്വര്‍ണവിലയെ സ്വാധീനിക്കും.

ഇന്ന് സ്വര്‍ണവിപണിയില്‍ നിന്ന് ആശങ്കയുള്ള വാര്‍ത്തയില്ല. ചൊവ്വാഴ്ചത്തെ വില തുടരുകയാണ്. അതേസമയം, വരുംദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 52960 രൂപയും ഗ്രാമിന് 6620 രൂപയുമാണ്. ഒരു പവന്‍ ആഭരണം വാങ്ങാന്‍ 57500 രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 50000ത്തിന് മുകളില്‍ ലഭിച്ചേക്കും. വിപണിയെ ആശങ്കപ്പെടുത്തുന്ന കാര്യം പറയാം...

goldprice-june19

അസംസ്‌കൃത എണ്ണ വില പരിധി വിട്ട് ഉയരുമെന്നാണ് പുതിയ വിവരം. കഴിഞ്ഞ ദിവസം ബാരലിന് രണ്ട് ഡോളറിലധികം ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 85.36 ഡോളര്‍ ആണ് പുതിയ വില. അധികം വൈകാതെ എണ്ണ വില ബാരലിന് 90 ഡോളര്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എണ്ണ വില ഉയരുന്നത് ജനങ്ങളെ മൊത്തത്തില്‍ ബാധിക്കും. പെട്രോള്‍, ഡീസല്‍ വില കൂടുന്ന സാഹചര്യം വന്നാല്‍ ഗതാഗത ചെലവ് മാത്രമല്ല, അവശ്യവസ്തുക്കളുടെ വിലയും ഉയരും.

എണ്ണയ്ക്ക് വില കൂടാന്‍ കാരണമായി പറയുന്നത് ആവശ്യക്കാര്‍ ഏറി എന്നതാണ്. ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്‍പ്പെടെ എണ്ണയ്ക്കുള്ള ആവശ്യം വര്‍ധിച്ചിട്ടുണ്ടത്രെ. ഈ സാഹചര്യത്തില്‍ ഇനിയും വില ഉയര്‍ന്നേക്കും. ഉല്‍പ്പാദനം വെട്ടിക്കുറച്ച് വില വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു സൗദി അറേബ്യ ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍. അവര്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ വിവരങ്ങള്‍.

അതേസമയം, ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയാനുള്ള സാധ്യത കാണുന്നുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള ചര്‍ച്ച അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നടന്നേക്കും. ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100 രൂപയ്ക്ക് മുകളിലാണ് വില. ഉയര്‍ന്ന നികുതിയാണ് ഇത്രയും വലിയ വിലയ്ക്ക് കാരണം.

ജിഎസ്ടിയുടെ ഉയര്‍ന്ന പരിധി 28 ശതമാനമാണ്. നിലവില്‍ 50 ശതമാനത്തോളമുള്ള എണ്ണയിലെ നികുതി, ജിഎസ്ടി പരിധിയില്‍ വരുന്നതോടെ കുറയും. അതുകൊണ്ടുതന്നെ പെട്രോളിനും ഡീസലിനും വില കുറയാന്‍ വഴിയൊരുങ്ങും. അതേസമയം, സ്വര്‍ണത്തിന്റെ കാര്യത്തിലെന്ന പോലെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളാനാകില്ല. കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള വരുമാനത്തില്‍ ഇടിവ് വരുമെന്നതാണ് മറ്റൊരു കാര്യം.

സ്വര്‍ണത്തിന് മൂന്ന് ശതമാനമാണ് ജിഎസ്ടി. ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തി സ്വര്‍ണത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടിയായി നല്‍കേണ്ടത്. ആഭരണം വാങ്ങുന്നവരില്‍ നിന്ന് ഹാള്‍മാര്‍ക്കിങ് ചാര്‍ജ് ഇനത്തില്‍ കുറഞ്ഞ നിരക്ക് ഈടാക്കുകയും ചെയ്യും. അതായത്, സ്വര്‍ണവില മാത്രം കണക്കാക്കി ആഭരണം വാങ്ങാന്‍ സാധിക്കില്ല. ഒരു പവന്‍ ആഭരണത്തിന് 5000 രൂപയെങ്കിലും അധികമായി കരുതേണ്ടി വരുമെന്ന് ചുരുക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+