'രാമലീല'യ്ക്ക് പോലീസ് സംരക്ഷണം വേണം; വില്ലനായി 'വില്ലന്‍' മാത്രമല്ല, ആക്രമണഭയവും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ദിലീപ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു രാമലീല. ടോമിച്ചന്‍ മുളകുമപാടം നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായകന്‍ ആയ അരുണ്‍ ഗോപിയാണ്.

ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് സിനിമയുടെ റീലീസ് നീണ്ടുപോയത്. എന്നാല്‍ ഒടുവില്‍ സെപ്തംബര്‍ 28 ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് പ്രഖ്യാപിക്കുകയായിരുന്നു.

ദിലീപിനെ പിന്തുണച്ച് പലരും രംഗത്തുണ്ടെങ്കിലും പൊതു സമൂഹത്തില്‍ ഇപ്പോഴും രോഷം ശക്തമാണ്. ദിലീപിനെതിരെ ഗൂഢാലോചനയുണ്ട് എന്ന ആരോപണം കൂടി നിലനില്‍ക്കുമ്പോള്‍ രാമലീലയുടെ കാര്യം എന്താകും എന്ന് പറയാന്‍ സാധിക്കില്ല.

രാമലീല

രാമലീല

ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രമാണ് രാമലീല. 15 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദിലീപ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായിരുനനു ഇത്.

പ്രതീക്ഷിച്ചത്

പ്രതീക്ഷിച്ചത്

ജൂലായ് 7ന് ആയിരുന്നു ആദ്യം സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് വിവാദത്തില്‍ പെട്ടപ്പോള്‍ അത് ജൂലായ് 21 ലേക്ക് മാറ്റി. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

ദിലീപ് അറസ്റ്റില്‍

ദിലീപ് അറസ്റ്റില്‍

ജൂലായ് 10 ന് അപ്രതീക്ഷിതമായി ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ദിലീപിനെതിരെ അതി ശക്തമായ ജനരോഷം ഉയരുകയും ചെയ്തു. ഇതോടെ സിനിമയുടെ റിലീസിങ് അനിശ്ചിതത്വത്തില്‍ ആവുകയായിരുന്നു.

തീയേറ്റര്‍ ഉടമകള്‍ക്കും ഭയം

തീയേറ്റര്‍ ഉടമകള്‍ക്കും ഭയം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിചേര്‍ക്കപ്പെട്ടതോടെ തീയേറ്റര്‍ ഉടമകളും ഭയത്തിലായി. സിനിമ വിജയിക്കുമോ ഇല്ലയോ എന്നത് മാത്രമായിരുന്നില്ല ഭയം. സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ ആക്രമിക്കപ്പെടുമോ എന്നതായിരുന്നു പ്രധാന സംശയം.

ഒടുവില്‍ തീരുമാനം

ഒടുവില്‍ തീരുമാനം

ഏറ്റവും ഒടുവില്‍ ആ തീരുമാനം കഴിഞ്ഞ ദിവസം പുറത്ത് വന്നു. സെപ്തംബര്‍ 28 ന് സിനിമ റിലീസ് ചെയ്യും. എന്നാല്‍ ആശങ്കകള്‍ ഇപ്പോഴും പൂര്‍ണമായി മാറിയിട്ടില്ല.

കോടതിയില്‍ ഹര്‍ജി

കോടതിയില്‍ ഹര്‍ജി

ഈ സാഹചര്യത്തില്‍ ആണ് സിനിമയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം സിനിമയ്ക്ക് പോലീസ് സംരക്ഷണം വേണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു.

വൈഡ് റിലീസ്

വൈഡ് റിലീസ്

രാമലീലയ്ക്ക് വൈഡ് റിലീസിങ് ആവുക ഉണ്ടാവുക എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ എല്ലാ തീയേറ്ററുകളിലും പോലീസ് സംരക്ഷണം നല്‍കുക എന്നത് എത്രത്തോളം പ്രായോഗികമാകും എന്ന കാര്യത്തില്‍ സംശയമുണ്ട്.

വില്ലനും വരുന്നു

വില്ലനും വരുന്നു

മോഹന്‍ലാലും മഞ്ജുവാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വില്ലനും സെപ്തംബര്‍ 28 ന് തന്നെ റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ രാമലീലയുടെ കളക്ഷനെ ഇത് കാര്യമായി ബാധിച്ചേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതീക്ഷയില്‍ ആരാധകര്‍

പ്രതീക്ഷയില്‍ ആരാധകര്‍

ദിലീപ് അറസ്റ്റിലായി രണ്ട് മാസം കഴിഞ്ഞിരിക്കുന്നു. ദിലീപിനെതിരെയുള്ള ജനവികാരത്തിന്റെ രൂക്ഷതയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വീണ്ടും ജനപ്രിയ നായകന്റെ കുപ്പായം അണിയാന്‍ 'രാമലീല' സഹായകമാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പ്രചരണത്തിന് മാത്രം ചെലവിട്ടത്

പ്രചരണത്തിന് മാത്രം ചെലവിട്ടത്

15 കോടി രൂപ നിര്‍മിച്ച ചിത്രത്തിന്റെ പ്രചരണത്തിന് മാത്രം ഒരു കോടി രൂപയോളം ചെലവിട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് ഫാന്‍സ് ഏറ്റവും അധികം പ്രമോഷന്‍ കൊടുത്ത ചിത്രവും രാമലീല തന്നെ ആയിരിക്കും.

ഗൂഢാലോചനയും ഭയം

ഗൂഢാലോചനയും ഭയം

ദിലീപിനെതിരെ വന്‍ ഗൂഢാലോചന നടക്കുന്നുണ്ട് എന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ സിനിമയ്ക്കെതിരെ ആസൂത്രിത ആക്രമണം ഉണ്ടാകുമോ എന്ന ഭയവും ആരാധകര്‍ക്കുണ്ട്.

English summary
Tomichan Mulakupadam seeks police protection for Ramaleela release
Please Wait while comments are loading...