ടോമിൻ ജെ തച്ചങ്കരിക്ക് ഒരു കുറവുമില്ല; എഡിജിപിയാകാൻ മതിയായ യോഗ്യതയുണ്ടെന്ന് സർക്കാർ!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിക്ക് എഡിജിപിയായിരിക്കാന്‍ മതിയായ യോഗ്യതയുണ്ടെന്ന് സർക്കാരിന്റെ വിശദീകരണം. ഹൈക്കോടതിയിലാണ് സർക്കാർ വിശദീകരണം നൽകിയിരിക്കുന്നത്. തച്ചങ്കരിക്ക് ക്രമസമാധാന ചുമതലയില്ല. ഭരണപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമനം സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ പെട്ടതാണെന്നും സർക്കാർ വ്യക്തമാക്കി.

ആരോപണങ്ങൾ നേരിടുന്ന ടോമിൻ ജെ തച്ചങ്കരി പോലീസ് ആസ്ഥാനത്ത് സുപ്രധാന പദവി വഹിക്കുന്നത് ചോദ്യം ചെയ്ത് രാമങ്കരി സ്വദേശി ജോസ് തോമസ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സർക്കാര്‍ വിശദീകരണം നല്‍കിയത്. ജോസ് തോമസിന്റെ ഹര്‍ജിയില്‍ സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയായാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

tominthachankary

തച്ചങ്കരി ഉള്‍പ്പെട്ട കേസുകളുടെ വിവരങ്ങള്‍ നല്‍കാന്‍ നേരത്തെ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു തുടര്‍ന്നാണ് ഇനി കേസ് പരിഗണിക്കുന്ന ബുധനാഴ്ച സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. അതേസമയം രണ്ട് ദിവസം കഴിഞ്ഞാൽ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ഒഴിവിലേക്ക് ലോക്നാഥ് ബെഹ്റയെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു.

English summary
Tomin J Thachankary is eligible for being ADGP, Kerala government in High Court
Please Wait while comments are loading...