കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ചാക്കോയ്ക്ക് സുധാകരന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്; ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക്, നീറിപ്പുകഞ്ഞ് എന്‍സിപി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയും മന്ത്രി എകെ ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരും തമ്മില്‍ എന്‍സിപിയില്‍ ഭിന്നത രൂക്ഷമാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കോണ്‍ഗ്രസിന്റെ കരുനീക്കം. എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസിലെത്തിക്കാനുള്ള കെ സുധാകരന്റെ ആദ്യ നീക്കം വിജയിച്ചുവെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് ഒരു വിഭാഗം എന്‍സിപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു.

നേരത്തെ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് നേതാവായ പിസി ചാക്കോ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജിവച്ചതും എന്‍സിപിയില്‍ ചേര്‍ന്നതും. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ മനംമടുത്താണ് രാജിവയ്ക്കുന്നതെന്ന് പറഞ്ഞ പിസി ചാക്കോയുടെ വരവോടെ എന്‍സിയില്‍ ഗ്രൂപ്പ് പോര് തുടങ്ങിയോ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം. വിശദാംശങ്ങള്‍ ഇങ്ങനെ....

വിവാഹിതരാകാന്‍ ഉറപ്പിച്ചിരുന്നു അവര്‍... നടിയുടെ അവസാന യാത്ര; നദിയില്‍ വീണ കാറിന്റെ ഡോര്‍ ലോക്കായിവിവാഹിതരാകാന്‍ ഉറപ്പിച്ചിരുന്നു അവര്‍... നടിയുടെ അവസാന യാത്ര; നദിയില്‍ വീണ കാറിന്റെ ഡോര്‍ ലോക്കായി

1

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു പിസി ചാക്കോ. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന് ഡല്‍ഹിയിലേതിന് പുറമെ മറ്റു പല സംസ്ഥാനങ്ങളിലെ സംഘടനാ ചുമതലകളും ഹൈക്കമാന്റ് നല്‍കിയിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിസി ചാക്കോ അപ്രതീക്ഷിതമായി രാജിപ്രഖ്യാപിക്കുകയായിരുന്നു.

2

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ പിസി ചാക്കോ ദിവസങ്ങള്‍ക്ക് ശേഷം എന്‍സിപിയില്‍ ചേര്‍ന്നു. വൈകാതെ അദ്ദേഹത്തെ എന്‍സിപിയുടെ കേരള സംസ്ഥാന അധ്യക്ഷനായി നിമയമിക്കുകയും ചെയ്തു. എന്‍സിപിയില്‍ മാണി സി കാപ്പന്‍-എകെ ശശീന്ദ്രന്‍ വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമായ ഘട്ടത്തിലായിരുന്നു പിസി ചാക്കോയുടെ വരവ്.

3

പാലാ നിമയസഭാ മണ്ഡലത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മാണി സി കാപ്പന്‍ എന്‍സിപിയില്‍ നിന്ന് രാജിവച്ചു. എന്‍സികെ എന്ന പേരില്‍ അദ്ദേഹം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്തു. യുഡിഎഫിനൊപ്പം നിന്ന് ജനവിധി തേടിയ മാണി സി കാപ്പന്‍ പാലായില്‍ വീണ്ടും ജയിച്ചു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയെ മലര്‍ത്തിയടിച്ചായിരുന്നു കാപ്പന്റെ വിജയം.

4

എന്‍സിപിയില്‍ പുതിയ ഗ്രൂപ്പുകള്‍ രൂപപ്പെട്ടുവെന്നാണ് വാര്‍ത്തകള്‍. എലത്തൂര്‍ എംഎല്‍എ എകെ ശശീന്ദ്രനെ പിന്തുണയ്ക്കുന്ന വിഭാഗം പിസി ചാക്കോയുമായി ഇടഞ്ഞിട്ടുണ്ട്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇഷ്ടക്കാരെ പിസി ചാക്കോ നിര്‍ബന്ധിച്ച് ഉള്‍പ്പെടുത്തിയെന്ന് പറയപ്പെടുന്നു. ആ വ്യക്തി എറണാകുളത്തെ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഇത് സംബന്ധിച്ച് ശശീന്ദ്രനെ പിന്തുണയ്ക്കുന്നവര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

ആ തെറ്റ് ആവര്‍ത്തിക്കരുതെന്ന് ഖത്തര്‍ അമീര്‍; പുതിയ തന്ത്രവുമായി താലിബാന്‍, ലോകം ഉറ്റുനോക്കുന്നുആ തെറ്റ് ആവര്‍ത്തിക്കരുതെന്ന് ഖത്തര്‍ അമീര്‍; പുതിയ തന്ത്രവുമായി താലിബാന്‍, ലോകം ഉറ്റുനോക്കുന്നു

5

എന്‍സിപിയില്‍ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് ഒരു വിഭാഗം എന്‍സിപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ഇവര്‍ കോണ്‍ഗ്രസ് അംഗത്വമെടുക്കുമത്രെ. എന്‍സിപി സംസ്ഥാന നേതാവും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്ന വിജേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്.

6

വിജേന്ദ്ര കുമാറിനെയും സംഘത്തെയും കോണ്‍ഗ്രസില്‍ ചേരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എന്‍സിപി നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. വ്യാഴാഴ്ച കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വിജേന്ദ്ര കുമാറും കൂട്ടരും കോണ്‍ഗ്രസ് അംഗത്വമെടുക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനില്‍ നിന്നാണ് ഇവര്‍ അംഗത്വം സ്വീകരിക്കുക. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നാണ് വിജേന്ദ്ര കുമാറിനൊപ്പമുള്ളവരുടെ നിലപാട്.

കാവ്യയോട് മീനാക്ഷിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്നോ? ജന്മദിനത്തില്‍ കുടുംബ ചിത്രം പങ്കിട്ട് കുറിച്ചത് ഇങ്ങനെ...

7

അതേസമയം, കണ്ണൂരില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്‍സിപിയില്‍ ചേര്‍ന്നു. എന്‍ജിഒ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പികെ രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് എന്‍സിപിയുടെ അംഗത്വമെടുത്തത്. എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ് ബാബു ഇവരെ സ്വീകരിച്ചു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപിയില്‍ ചേരുമെന്ന് നേരത്തെ പിസി ചാക്കോ അവകാശപ്പെട്ടിരുന്നെങ്കിലും കാര്യമായ ഒഴുക്ക് കോണ്‍ഗ്രസില്‍ നിന്നുണ്ടായിട്ടില്ല.

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

English summary
Top NCP Leaders Quit And Decided to Join Congress in Thiruvananthapuram amid Rift in NCP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X