സെക്രട്ടറിയേറ്റിൽ പൊരിഞ്ഞ അടി; ചീഫ് എഞ്ചിനീയറെ കയ്യേറ്റം ചെയ്‌ത് മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി, പരാതി
തിരുവനന്തപുരം: ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റുമുട്ടിയതായി പരാതി. മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ആലപ്പുഴയിലെ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറും തമ്മിലാണ് കൈയ്യാങ്കളി നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഉന്തിനും തള്ളിനുമിടെ ചീഫ് എഞ്ചിനീയറുടെ വലത് കൈക്കു പരിക്കേറ്റിരുന്നു. തുടർന്ന് അദ്ദേഹം സെക്രട്ടേറിയറ്റ് വളപ്പിലെ ക്ലിനിക്കിൽ ചികിത്സ തേടി.
ചീഫ് എഞ്ചിനീയര്‍ ശ്യാംഗോപാലിനെ മന്ത്രി റോഷി അഗസ്‌റ്റിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എസ് പ്രേംജി മര്‍ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ആലപ്പുഴയിലെ ഇറിഗേഷന്‍ ഓഫിസറും കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള ചീഫ് എഞ്ചിനീയര്‍ കൂടിയാണ് മർദ്ദനമേറ്റെന്ന് ആരോപണം ഉന്നയിച്ച ശ്യാംഗോപാല്‍.

ഏറ്റുമുട്ടൽ രൂക്ഷമായതോടെ മന്ത്രിയുടെ ഓഫീസിലെയും സമീപത്തെയും ജീവനക്കാരാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ വ്യാഴാഴ്‌ച രാവിലെ പത്തേമുക്കാലിനാണ് സംഭവം നടന്നത്.
മന്ത്രിയും പ്രൈവറ്റ് സെക്രട്ടറി ബി ഗോപകുമാരൻ നായരും അവിടെയുണ്ടായിരുന്നില്ല. മന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി പിസി ജയിംസ് കാബിനിലേക്ക് ക്ഷണിച്ചപ്പോൾ അകത്തുണ്ടായിരുന്ന അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി പ്രേംജി, 'മുറിയിൽ നിന്ന് ഇറങ്ങിപ്പോടാ' എന്നു പറഞ്ഞ് ആക്രോശിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തു. നിങ്ങളാരാണതു പറയാനെന്ന് ചോദിച്ചപ്പോൾ ഉന്തും തള്ളും ഉണ്ടായെന്നാണ് ശ്യാംഗോപാൽ പറയുന്നത്.
സംഭവത്തിൽ ശ്യാംഗോപാൽ മന്ത്രിക്കും ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണങ്ങളെല്ലാം അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി പ്രേംജി നിഷേധിച്ചു. 'ഓഫിസിൽ വച്ച് ചീഫ് എഞ്ചിനീയറെ കണ്ടിരുന്നു. ചെറിയ തർക്കമുണ്ടായി. കയ്യേറ്റം ചെയ്‌തിട്ടില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്നാൽ സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് മന്ത്രി റോഷി അഗസ്‌റ്റിൻ പറയുന്നത്. 'ചീഫ് എൻജിനീയറും അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും തമ്മിൽ ഓഫിസിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായതായി അറിഞ്ഞു. ഇതുവരെ പരാതി ലഭിച്ചിട്ടില്ല' മന്ത്രി പ്രതികരിച്ചു. എന്നാൽ ചീഫ് എഞ്ചിനീയറുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിംഗ് അറിയിച്ചു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications