ഷൈൻ ചെയ്യാനെത്തിയ ശ്രീറാം വെങ്കിട്ടരാമനെ ഞെട്ടിച്ച് വേദിയിൽ ഹീറോ!!ഒടുവിൽ പറഞ്ഞു!!ഞാനും കട്ട ഫാനാണ്!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: യുവാക്കളുടെ ഹരമായി മാറിയ രണ്ടു പേർ ഒരേ വേദിയിൽ ഒന്നിച്ചു. യുവാക്കളുടെ പ്രിയ താരം ടൊവിനോ തോമസും മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിച്ച് ഹീറോയായ ശ്രീറാം വെങ്കിട്ടരാമനുമായിരുന്നു കൊച്ചിയിലെ ഒരു പരിപാടിക്കിടെ ഓരേ വേദിയിൽ ഒന്നിച്ചത്. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കാൻ ഹൈബി ഈഡൻ എംഎൽഎ സംഘടിപ്പിച്ച പരിപാടിയിലാണ് ശ്രീറാം വെങ്കിട്ടരാമനും ടൊവിനോയും പങ്കെടുത്തത്.

tovino and sriram venkitta raman

തമാശ പറഞ്ഞു, സെൽഫി എടുത്തും ഇടയ്ക്ക് ഒന്ന് ഉപദേശിച്ചും രണ്ട് ഹീറോകളും സദസിനെ കൈയ്യിലെടുത്തു. പോസ്റ്ററിൽ തൻറെയും എംഎൽഎയുടെയും പേര് മാത്രം കണ്ടപ്പോൾ ഷൈൻ ചെയ്യാമെന്ന് കരുതിയാണ് എത്തിയതെന്നും ഇവിടെ എത്തിയപ്പോൾ ടൊവിനോ തോമസ് ഇരിക്കുന്നുവെന്ന് ശ്രീറാംവെങ്കിട്ടരാമൻ പറഞ്ഞു. താൻ ടൊവിനോയുടെ കട്ടഫാനാണെന്ന കാര്യം വെങ്കിട്ടരാമൻ തുറന്നു പറഞ്ഞു. ടൊവിനോയ്ക്കൊപ്പം ഒരു സെൽഫി എടുക്കണമെന്ന് അദ്ദേഹം പറഞ്ഞതോടെ സദസ് കൈയ്യടി കൊണ്ട് മൂടുകയായിരുന്നു.

തുടർന്ന് സംസാരിച്ച ടൊവിനോയും സദസിനെ കൈയ്യിലെടുത്തു. എന്താണോ ഇഷ്ടപ്പെടുന്നത് അത് ചെയ്യാനും ടൊവിനോ കുട്ടികളെ ഉപദേശിച്ചു. അപ്പോൾ ഉയരങ്ങളിലെത്തുമെന്നും ടൊവിനോ പറഞ്ഞു. തന്റെ കാര്യവും ടൊവിനോ പങ്കുവച്ചു. എഞ്ചിനിയറിംഗ് പഠിക്കാൻ പോയ സമയത്ത് അഭിനയം പഠിക്കാൻ പോയിരുന്നെങ്കിൽ ഇതിലും നന്നായി അഭിനയിക്കുമായിരുന്നുവെന്ന് ടൊവിനോ പറഞ്ഞു.

English summary
tovino thomas and sreeram venkitaraman in one venue.
Please Wait while comments are loading...