കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ്,ജയില്‍ നിയന്ത്രിക്കുന്നത് ടിപി കേസിലെ പ്രതികള്‍

ടിപി കേസില്‍ തടവില്‍ കഴിയുന്ന പ്രതികളാണ് വിയ്യൂര്‍ ജയിലിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഇവര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും മംഗളം ഡോട്ട് കോം നല്‍കിയ വാര്‍ത്തയില്‍ പറയുന്നു.

  • By Afeef Musthafa
Google Oneindia Malayalam News

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ടിപി കേസില്‍ തടവില്‍ കഴിയുന്ന പ്രതികളാണ് വിയ്യൂര്‍ ജയിലിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഇവര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും മംഗളം ഡോട്ട് കോം നല്‍കിയ വാര്‍ത്തയില്‍ പറയുന്നു.

ടിപി കേസില്‍ തടവില്‍ കഴിയുന്ന കൊടി സുനിയും, മുഹമ്മദ് ഷാഫിയുമെല്ലാമാണ് ഇപ്പോള്‍ ജയിലിനുള്ളിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത ജയില്‍ ഉദ്യോഗസ്ഥനെ പുറംലോകം കാണിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരെ നോക്കുകുത്തികളായാണ് ഇവര്‍ ജയിലിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

ടിപി കേസിലെ പ്രതികള്‍ തടവില്‍ കഴിയുന്നത് വിയ്യൂരില്‍

ടിപി കേസിലെ പ്രതികള്‍ തടവില്‍ കഴിയുന്നത് വിയ്യൂരില്‍

തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ടിപി വധക്കേസിലെ പ്രതികളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ഭീഷണിപ്പെടുത്തല്‍ പതിവ്...

ഭീഷണിപ്പെടുത്തല്‍ പതിവ്...

ടിപി കേസിലെ പ്രതികള്‍ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത ജയില്‍ ഉദ്യോഗസ്ഥനെ ഇവര്‍ പുറംലോകം കാണിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ജയില്‍ നിയന്ത്രിക്കുന്നത് പ്രതികള്‍

ജയില്‍ നിയന്ത്രിക്കുന്നത് പ്രതികള്‍

കൊടി സുനിയും മുഹമ്മദ് ഷാഫിയുമെല്ലാമാണ് വിയ്യൂര്‍ ജയില്‍ ഭരിക്കുന്നതെന്നും, ജയിലിന്റെ നിയന്ത്രണം ഇവര്‍ ഏറ്റെടുത്തിരിക്കുന്നതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

ജീവനക്കാര്‍ക്ക് നേരെ ആക്രമണം...

ജീവനക്കാര്‍ക്ക് നേരെ ആക്രമണം...

വിചാരണ കഴിഞ്ഞ് കോടതിയില്‍ നിന്ന് തിരിച്ച് കൊണ്ടുവരുമ്പോള്‍ പ്രതികളെ ദേഹപരിശോധന നടത്താറില്ലെന്നും, ഇതുകാരണം പ്രതികള്‍ ജയിലിലേക്ക് കഞ്ചാവടക്കമുള്ള ലഹരി മരുന്നുകള്‍ കടത്തുന്നുണ്ടെന്നും ജിവനക്കാര്‍ സമ്മതിച്ചിട്ടുണ്ട്. കഞ്ചാവ് പരിശോധനയുടെ ഭാഗമായി കൊടി സുനിയുടെ സെല്ലിലെത്തിയപ്പോള്‍ ഭക്ഷണത്തില്‍ നായ തലയിട്ടെന്ന് ആരോപിച്ച് ജീവനക്കാരെ മര്‍ദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Mangalam report says that tp case convicted prisoners are controlling viyyur jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X