കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി കേസ് പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റിട്ടില്ല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റു എന്ന ആരോപണം ശരിയല്ലെന്ന് ജയില്‍ ഡിജിപി ടിപി സെന്‍കുമാര്‍. ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ജയില്‍ ഡിജിപി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

വൈദ്യ പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ തയ്യാറാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് സെന്‍കുമാറിന്‍റെ റിപ്പോര്‍ട്ട്. പ്രതികളുടെ ശരീരത്തില്‍ ചെറിയ പോറലുകള്‍ മാത്രമേ ഉള്ളൂ എന്നും പറയുന്നു.

Viyyur Central Jail

കോഴിക്കോട് ജില്ലാ ജയിലില്‍ ലഭിച്ചിരുന്ന സൗകര്യങ്ങള്‍ വിയ്യൂരിലും കിട്ടാന്‍ വേണ്ടി പ്രതികള്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ജയില്‍ ചട്ടങ്ങള്‍ പാലിക്കാന്‍ പ്രതികള്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ടിപി കേസിലെ പ്രതികളെ ഒരേ സെല്ലില്‍ തന്നെ പാര്‍പ്പിക്കണം എന്ന് ഇവര്‍ വാശി പിടിച്ചു. ബാഗുകള്‍ പരിശോധിക്കുന്നതിനെ എതിര്‍ക്കുകയും ചെയ്തു. ഒടുവില്‍ പ്രതികളെ വെവ്വേറെ സെല്ലുകളിലേക്ക് മാറ്റാന്‍ ബലം പ്രയോഗിക്കേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ പിടിവലിക്കിടയാകാം പ്രതികളുടെ ശരീരത്തില്‍ പോറലേറ്റത്.

ടിപി വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വച്ച് ക്രൂരമായി മര്‍ദ്ദനമേറ്റു എന്നായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഇവരെ ജയിലിലെത്തി സന്ദര്‍ശിക്കുക പോലും ഉണ്ടായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മര്‍ദ്ദനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

English summary
Jail DGP TP Senkumar submitted report about the attack against TP case convicts in Viyyur Jail. The report says that, there was no attack happened against the convicts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X