കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി കേസില്‍ അന്വേഷണം സിബിഐയ്ക്ക്

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ഒടുവില്‍ സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പത്രസമ്മേളനത്തിലൂടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് തീരുമാനം പ്രഖ്യാപിച്ചത്.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനടക്കമുള്ളവരുടെ ആവശ്യങ്ങള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. വിഎസിന്റെയും രമയുടെയുമെല്ലാം ആവശ്യം പരിഗണിച്ചാണ് കേസ് സിബി ഐയ്ക്ക് വിടുന്നത്. കൊലപാതകത്തിന് പിന്നില്‍ ഉന്നത തല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ ആരെയും പ്രതിയാക്കുന്നില്ലെന്നും അത് അന്വേഷിക്കാനാണ് കേസ് സിബിഐയ്ക്ക് വിടുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

tp-chadrasekhara

കൊലപാതകത്തിന് പിന്നില്‍ ഉന്നത തലത്തിലുള്ള ഗൂഡാലോചന നടന്നിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് അടക്കമുള്ള സംഭവങ്ങള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടതാണെന്നും വ്യക്തമായതുകൊണ്ടാണ് അന്വേഷണം സിബിഐക്ക് വിടുന്നത്. ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ട ഫായസുമായി ടിപി വധക്കേസിലെ പ്രതികള്‍ക്കുള്ള ബന്ധം അന്വേഷിക്കണം. പ്രതികളെ ഒളിവില്‍ പോകാന്‍ സിപിഎം സഹായിച്ചു. ടിപി കേസിലെ പ്രതികളുടെ കോള്‍ രേഖയില്‍നിന്നു ജയിലിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ഫയാസുമായുള്ള ബന്ധം തെളിഞ്ഞിട്ടുണ്ട്. ഫയാസിനെ കുറിച്ച് അന്വേഷണം വേണമെന്ന വിഎസിന്റെ ആവശ്യം ശ്രദ്ധേയമാണ്. പ്രതികളുടെ ഉന്നത രാഷ്ട്രീയ ബന്ധം കണ്ടെത്തുമെന്നും സര്‍ക്കാര്‍ ആരെയും പ്രതിച്ചേര്‍ക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

തീരുമാനം സന്തോഷകരമെന്ന് ചന്ദ്രശേഖരന്റെ വിധവ കെകെ രമ പ്രതികരിച്ചു. കേരളത്തിനകത്ത് അന്വേഷണം അവസാനിക്കുന്നില്ലെന്നും അതുകൊണ്ട് ദേശീയതലത്തില്‍ അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു.

English summary
TP Chandrasekharan murder case: handover to CBI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X