കാസര്‍കോട്ട് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കും-ടി.പി ദാസന്‍

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: സ്ഥലം ലഭ്യമാകുന്ന മുറക്ക് കാസര്‍കോട്ട് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പുറമെ കാസര്‍കോട്ടെ കേന്ദ്രീകൃത സ്‌പോര്‍ട്‌സ് ഹോസ്റ്റലിനോട് ചേര്‍ന്ന് മറ്റൊരു ഇന്‍ഡോര്‍ സ്റ്റേഡിയം കൂടി നിര്‍മ്മിക്കാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡണ്ട് ടിപി ദാസന്‍ പറഞ്ഞു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.എ സുലൈമാന്റെ തളങ്കരയിലെ വീട്ടില്‍ ഉത്തരദേശത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കബഡി, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഷട്ടില്‍ തുടങ്ങിയ മത്സരങ്ങള്‍ക്ക് ഉപകരിക്കുന്ന തരത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയമാണ് നിര്‍മ്മിക്കുക. നേരത്തെ കാസര്‍കോട് ഗവ. കോളേജില്‍ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുമതി നല്‍കിയെങ്കിലും ചില ഭാഗങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു. കേരളത്തിലെ മറ്റു സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളെ പോലെ തന്നെ കാസര്‍കോട്ടെ കേന്ദ്രീകൃത സ്‌പോര്‍ട്‌സ് ഹോസ്റ്റലും മികച്ച താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ മുന്‍പന്തിയിലാണെന്നും ടി.പി ദാസന്‍ പറഞ്ഞു.

tpdasan

സംസ്ഥാനത്ത് കായിക ക്ഷമതാമിഷന്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍. കായിക ക്ഷമതയുള്ള ഒരു സമൂഹം വളര്‍ന്നുവരണം. ഇതിന് വേണ്ടി നഴ്‌സറി ക്ലാസ് മുതല്‍ സീനിയര്‍ സിറ്റിസണ്‍ വരേയുള്ളവര്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുള്ള ഹോസ്റ്റലുകളിലായി 2500ലധികം കുട്ടികള്‍ പരിശീലനം നേടുന്നുണ്ടെന്നും എല്ലാവരും മികവ് പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സ്‌പോര്‍ട്‌സ് നിലനില്‍ക്കുന്നത് തന്നെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ ഉള്ളതുകൊണ്ടാണെന്നും ടി.പി ദാസന്‍ അവകാശപ്പെട്ടു.

പണിയില്‍ കൃത്രിമമെന്ന്; ബായാര്‍- കന്യാല റോഡ് പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു

വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം സ്‌പോര്‍ട്‌സ് മേഖലയില്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ടെന്നും കഞ്ചാവ് അടക്കമുള്ള ലഹരികള്‍ക്ക് അടിമയായി യുവ സമൂഹം വളരുന്നത് വലിയ ആപത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
TP Dasan, Indoor stadium in Kasargod

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്