പണിയില്‍ കൃത്രിമമെന്ന്; ബായാര്‍- കന്യാല റോഡ് പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു

  • Posted By:
Subscribe to Oneindia Malayalam

ബായാര്‍: റോഡ് പണിയില്‍ കൃത്രിമമെന്ന് ആരോപിച്ച് ബായാര്‍ സര്‍കുത്തി-കന്യാല റോഡിന്റെ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു.

ആറ് കിലോമീറ്ററില്‍ നിര്‍മ്മിക്കുന്ന റോഡ് പണിക്ക് ശരിയായ രീതിയില്‍ ടാറും ജെല്ലിയും ഉപയോഗിച്ചില്ലെന്ന് ആരോപിച്ചാണ് വൈകിട്ട് ഒരു കൂട്ടം ആളുകള്‍ റോഡ് പണി തടഞ്ഞത്.

kasarcode

പൈവളിഗെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. വിവരമറിഞ്ഞ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.റോഡ് പണി ശരിയായ രീതിയില്‍ തീര്‍ക്കുമെന്ന ഉറപ്പിന്മേല്‍ ആള്‍കൂട്ടം പിരിഞ്ഞുപോവുകയായിരുന്നു.

ഖത്തര്‍ വീണ്ടും ഞെട്ടിക്കുന്നു; സമ്പൂര്‍ണ ഉടമസ്ഥാവകാശം, നിയന്ത്രങ്ങള്‍ നീക്കി, നിയമം പ്രാബല്യത്തില്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Inappropriate road construction work

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്