ഇപ്പമുസ്ലിയാരുടെ മരണം; സമസ്തക്ക് നഷ്ടമായത് പകരം വെക്കാനില്ലാത്ത പണ്ഡിതനെ
മലപ്പുറം: ഇപ്പമുസ്ലിയാര്‍ എന്ന നാമത്തില്‍ മുസ്ലിം കൈരളിക്ക് സുപരിചിതനായ ടിപി മുഹമ്മദ് മുസ്ലിയാരുടെ(71) മരണത്തോടെ സമസ്തക്ക് നഷ്ടമായത് പകംവെക്കാനില്ലാത്ത പണ്ഡിതനെ. 25പേരുമായി ദര്‍സ് തുടങ്ങി സമസ്തയുടെ
കേന്ദ്രമുശാവറയിലെത്തിയ കാച്ചിനിക്കാടിന്റെ സ്വന്തംപണ്ഡിതനാണ് ഇപ്പമുസ്ലിയാര്‍. സമസ്ത കേന്ദ്ര മുശാവറ അംഗമായ ഇദ്ദേഹം കൂട്ടിലങ്ങാടി കടൂപ്പുറം സംയുകത മഹല്ല് ഖാസിയായി 47 വര്‍ഷമായി സേവനമനുഷ്ടിക്കുന്നു. കോട്ടുമല അബൂബക്കര്‍ മുസ്ല്യാര്‍ സ്മാരക ഇസ്ലാമിക്ക് കോംപ്ലക്‌സ്പ്രിന്‍സിപ്പാളായി 18 വര്‍ഷമായി രംഗത്തുണ്ട്.
കാച്ചി നിക്കാ്ട് മഹല്ല് രക്ഷാധികാരി, ദ ഉവത്തുല്‍ ഇസ്ലാം സംഘം ഉപദേശക സമിതി ചെയര്‍മാന്‍, പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ അധ്യാപക ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെയാണ് ശാരീരിക അവശത യനുഭവിച്ചത്. ഇന്നലെ രാത്രി ഒന്‍മ്പതര മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചക്ക് 2 ന് കാച്ചിനിക്കാട് മഹല്ല് ജുമാ മസ്ജിദ് ഖബറടക്കം നടത്തും

കാച്ചിനിക്കാട് പ്രദേശത്ത് തയ്യില്‍ പഠിഞ്ഞാറേതില്‍ മായിന്‍ കുട്ടിയുടെയും മാതാവ് പാത്തുകുട്ടിയടെയും മകനായി 1949 ജനുവരി 1-നാണ് ഇദ്ദേഹം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം നേടിയത് സ്വദേശത്ത് നിന്ന് തന്നെയാണ്. കാച്ചിനിക്കാട് എല്‍ പി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെ പഠനം നടത്തി. സ്‌കൂള്‍ പഠനത്തോടൊപ്പം ദര്‍സ് പഠനവും നടത്തി. ആനമക്കാട് കുഞ്ഞീന്‍ മുസ്ലിയാര്‍ ആയിരുന്നു ആദ്യ ഗുരു. തുടര്‍ന്ന് മുല്ലപ്പള്ളി മീനാര്‍ കുഴിയില്‍, മറ്റത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൈപ്പറ്റ മുഹമ്മദ് മുസ്ലിയാരുടെ അടുക്കല്‍ വെച്ച് പെരിമ്പലത്ത് വെച്ച് എ പി മെയ്തീന്‍ കുട്ടി മുസ്ലിയാരുടെ അടുക്കല്‍ വെച്ചും അറിവ് സമ്പാദിച്ചു. പെരിമ്പലത്ത് 4 വര്‍ഷമാണ് ഓതിയത്. തുടര്‍ന്ന് ഉന്നത പഠനത്തിന് വേണ്ടി പട്ടിക്കാട് ജാമിഅ നൂരിയ്യയിലെത്തി. 1969 ല്‍ ഫസ്റ്റ് റാങ്കോടെ ഫൈസി ബിരുദം രകസ്ഥമാക്കി.
കണ്ണിയ്യത്ത് ഉസ്താദ്, ശംസുല്‍ ഉലമാ, കോട്ടുമല ഉസ്താദ്, കെ. സി ജമാലുദ്ധീന്‍ മുസ്ലിയാര്‍, വെല്ലൂരുലെ അബൂബക്കര്‍ ഹസ്രത്ത് എന്നിവരാണ് ജാമിഅയിലെ ഗുരുനാഥന്‍മാര്‍ അന്ന് ജാമിഅയില്‍ ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നുത് കെ. പി ഉസ്മാന്‍ സാഹിബായിരുന്നു. മഹാനില്‍ നിന്നും ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ വശമാക്കി. കണ്ണിയത്തുസ്താദിന്റെ ക്ലാസില്‍ അബൂദാവൂദ് സ്ഥിരമായി വായിച്ച് കൊടുത്തിരുന്നത് ഇദ്ദേഹമായിരുന്നു. അത് കൊണ്ട് തന്നെ കാച്ചിനിക്കാട് (സ്ഥല നാമം) എന്ന പേരിലായിരുന്നു മഹാനെ ഉസ്താദ് അഭിസംബോധനം ചെയ്തിരുന്നത്.
പഠന ശേഷം കടുപുറം എന്ന സ്ഥലത്ത് 25കുട്ടികളുമായാണ് ആദ്യമായി ദര്‍സ് തുടങ്ങുന്നത്. കണ്ണിയത്തുസ്താദ്, ശംസുല്‍ ഉലമ, പൂക്കോയ തങ്ങള്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഇപ്പമുസ്ലിയാര്‍ക്ക്. 2008 ലാണ് മുശാവര മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ടത്. ആ സമയത്ത് മക്കയിലായിരുന്നു ഉണ്ടായിരുന്നത്. അവിടെ വെച്ചാണ് വിവരമറിയുന്നത്.
ഇപ്പോള്‍ വര്‍ഷങ്ങളായി കോട്ടുമല ഇസ്ലാമിക് കോംപ്ലക്സില്‍ പ്രിന്‍സിപ്പാളായി സേവനം, ഭാര്യ: ടി.പി.ഹാ ജറ(പെരിന്താറ്റിരി ) മക്കള്‍: അബ്ദുദുല്‍ സലാം, അബ്ദുല്‍ ഹമീദ്, മുഹമ്മദ് റാഫി, ജാഫര്‍ ( എല്ലാവരും ജിദ്ധാ) അനസ് ഹുദവി (പി.എച്ച്.ഡി.ഗുജറാത്ത് സെന്‍ട്രല്‍ യൂണി.) ഉമ്മു ഹാനി, ഹബീബ, ഹഫീഫ, നുസ് ഹാ, മരുമക്കള്‍: അബ്ദുല്‍ മലിക്ക് (ജിദ്ധാ) അബ്ദുല്‍ മുനീര്‍ (ഷാര്‍ജാ ) സാലിഹ്(ദുബൈ) അബ്ദുല്‍ റഫീഖ് (ഖത്തര്‍) ഫാത്തിമ, സക്കിയ്യ, ജുവൈരിയ്യ, ഹിഷാന, മുഫീദ












Click it and Unblock the Notifications