തച്ചങ്കരിക്ക് സെൻകുമാറിന്റെ ചുട്ടമറുപടി: ഹോ... പകച്ച് പോയി....!!! ഇങ്ങനെയും ഉണ്ടോ മറുപടി!
തിരുവന്തപുരം: ഡിജിപി ടിപി സെൻകുമാരും എൽഡിഎഫ് സർക്കാരും നല്ല രീതിയുലല്ല മുന്നോട്ട് പോകുന്നത്. പോലീസിന്റെ തലപ്പത്ത് ഇപ്പോഴും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുഴച്ച് നിൽക്കുന്നുമുണ്ട്. അവസാനമായി പുറത്തു വന്നത് ടിപി ടെൻകുമാറും എഡിജിപി ടോമിൻ തച്ചങ്കരിയും തമ്മിലുള്ള ശീതയുദ്ധമാണ്.
സുപ്രീം കോടതി ഉത്തരവിലൂടെ കേരളത്തിന്റെ ഡിജിപി സ്ഥാനത്തേക്ക് ടിപി സെന്‍കുമാര്‍ വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് എഡിജിപിയായി ടോമിന്‍ തച്ചങ്കരിയെ സര്‍ക്കാര്‍ നിയമിച്ചത്. സെന്‍കുമാറിനെ നിരീക്ഷിക്കാനെന്ന പോലെ സര്‍ക്കാര്‍ നിയോഗിച്ച ടോമിന്‍ തച്ചങ്കരി സെന്‍കുമാറിനെ മറികടന്ന് പല തീരുമാനങ്ങളും എടുക്കുകയും ചെയ്തിരുന്നു. തച്ചങ്കരിക്ക് പകരം ജൂനിയര്‍ കൂടിയായ ബി സന്ധ്യക്കാണ് സൊസൈറ്റിയുടെ ചുമതല നല്‍കിയാണ് സെൻകുമാർ തച്ചങ്കരിക്ക് 'അടി' കൊടുത്തിരിക്കുന്നത്.

സെന്‍കുമാര്‍ നല്‍കിയ മറുപടി
സെന്‍കുമാറിനെ ഒഴിവാക്കി പൊലീസ് ആസ്ഥാനത്ത് വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി സമീപനം വ്യക്തമാക്കിയ ടോമിന്‍ തച്ചങ്കരിക്ക് സെന്‍കുമാര്‍ നല്‍കിയ മറുപടി ആണ് ഇപ്പോള്‍ കേരള പൊലീസ് വെല്‍ഫെയര്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നടപടി.

തച്ചങ്കേരിയുടെ ജൂനിയർ ബി സന്ധ്യക്ക് ചൂമതല
തച്ചങ്കരിക്ക് പകരം ജൂനിയര്‍ കൂടിയായ ബി സന്ധ്യക്കാണ് കേരള പൊലീസ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ചുമതല നല്‍കിയിരിക്കുന്നത്.

അദ്ധ്യക്ഷ സ്ഥാനം
കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടക്കുന്ന സൊസൈറ്റിയുടെ അദ്ധ്യക്ഷ സ്ഥാനം സാധാരണ ഹെഡ്ക്വാര്‍ടേഴ്‌സ ഐജിക്കാണ് ലഭിക്കാറുള്ളത്.

തുടർന്നു പോകുന്ന വ്യവസ്ഥയെ അട്ടിമറിച്ചു
സ്ഥിരം ഏര്‍പ്പാടിനെ മറികടന്നാണ് ബി സന്ധ്യയെ സെന്‍കുമാര്‍ നിയമിച്ചത്. ഹെഡ്ക്വാര്‍ടേഴ്‌സ് ഐജി എന്ന നിലക്ക് തച്ചങ്കരിക്ക് സൊസൈറ്റിയുടെ കണ്‍വീനര്‍ സ്ഥാനം ലഭിക്കും.

ഗ്രേഡ് എസ്ഐയെ മാറ്റി
പോലീസ് മേധാവി ടിപി സെൻകുമാറിന്റെ ഓഫീസ് സ്റ്റാഫിനെ സർക്കാർ മാറ്റിയതും സർക്കാരും ഡിജിപിയും തമ്മിലുള്ള അസ്വാരസ്യം വെളിപ്പെടുന്നതാണ്. 5 വർഷമായി സെൻകുമാറിനോടൊപ്പം സേവനം അനുഷ്ടിച്ചിരുന്ന ഗ്രേഡ് എസ്ഐ അനിൽ കുമാറിനെയാണ് സർക്കാർ മാറ്റിയത്.

മതിയായ രേഖകളില്ല
അനിൽ കുമാറിന്റെ പേരിൽ പൊലീസ് അസോസിയേഷൻ പരാതി നൽകിയിരുന്നു. മതിയായ രേഖകളില്ലാതെയാണ് അനിൽ സേവനം അനുഷ്ടിച്ചത്. ഇതിനെ തുർന്നാണ് അനിൽ കുമാറിനെ സ്ഥലം മാറ്റിയതെന്നു ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസ് അറിയിച്ചത്.

കടുത്ത പോരിന് തുടക്കമായി
ഡിജിപി അറിയാതെ തന്റെ ഓഫീസ് സ്റ്റാഫിനെ മാറ്റിയ നടപടിയിലൂടെ കടുത്ത പോരിനും തുടക്കമാകുകയായിരുന്നു. അതിന്റെ തുടർച്ചാണ് സൊസൈറ്റിയുടെ ചുമതല ബി സന്ധ്യക്ക് നൽകിയത്.












Click it and Unblock the Notifications