ടിപി സെന്‍കുമാറിനെ ഡിജിപിയാക്കി ഉത്തരവിറങ്ങി; ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടര്‍,ജേക്കബ് തോമസ്?

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ശനിയാഴ്ച ഉച്ചയോടെയാണ് ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് പോലീസ് ആസ്ഥാനത്തും,സെന്‍കുമാര്‍ ജോലി ചെയ്യുന്ന ഐഎംജി ആസ്ഥാനത്തും എത്തിയാല്‍ മാത്രമേ അദ്ദേഹത്തിന് ചുമതലയേല്‍ക്കാനാകൂ.

സെന്‍കുമാര്‍ പോലീസ് മേധാവിയായി ചുമതലയേല്‍ക്കുന്നതോടെ, ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായും നിയമിച്ചിട്ടുണ്ട്. ജേക്കബ് തോമസ് അവധിയിലായതിനാല്‍ ബെഹ്‌റക്കായിരുന്നു വിജിലന്‍സിന്റെ ചുമതല. പുതിയ ഉത്തരവോടെ, ബെഹ്‌റയുടെ വിജിലന്‍സ് ചുമതല സ്ഥിരപ്പെടുത്തി. ജേക്കബ് തോമസിന് എന്ത് പദവി നല്‍കുമെന്നത് പിന്നീട് തീരുമാനിക്കുമെന്നാണ് അറിയുന്നത്.

ശനിയാഴ്ച വൈകീട്ടോടെ ചുമതലയേറ്റെടുത്തേക്കും...

ശനിയാഴ്ച വൈകീട്ടോടെ ചുമതലയേറ്റെടുത്തേക്കും...

പതിനൊന്ന് മാസത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സെന്‍കുമാര്‍ പോലീസ് മേധാവി സ്ഥാനത്തേക്ക് തിരികെയെത്തുന്നത്. ഡിജിപിയായി നിയമിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്നതോടെ. ശനിയാഴ്ച വൈകീട്ട് തന്നെ അദ്ദേഹം ചുമതല ഏറ്റെടുക്കുമെന്നാണ് സൂചന.

ബെഹ്‌റയ്ക്ക് വിജിലന്‍സ്...

ബെഹ്‌റയ്ക്ക് വിജിലന്‍സ്...

പോലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തുന്ന സെന്‍കുമാര്‍ ജൂണ്‍ 30ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും. അതേസമയം, ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ച അതേ ഉത്തരവിലൂടെ തന്നെയാണ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായും നിയമിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നീക്കം തിടുക്കത്തില്‍...

സര്‍ക്കാര്‍ നീക്കം തിടുക്കത്തില്‍...

സുപ്രീംകോടതി ഉത്തവിട്ടിട്ടും നിയമനം വൈകിപ്പിക്കുന്നതിനെതിരെ സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇത് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയരാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ക്കാര്‍ നിയമനം വേഗത്തിലാക്കിയത്.

മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു...

മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു...

സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം വൈകി സെന്‍കുമാറിനെ പോലീസ് മേധാവിയാക്കിയുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചത്.

English summary
tp senkumar is new dgp; government issued order
Please Wait while comments are loading...