സെൻകുമാറിനെ വിടാതെ പിണറായി സർക്കാർ...!! അന്വേഷണത്തിൽ കുരുക്കാൻ നീക്കമെന്ന് സൂചന...!!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാറിന് എതിരെയുളള സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ അവസാനിക്കുന്നില്ലെന്ന് സൂചന. ഈ മാസം ഒടുവില്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് മുന്‍പ് സെന്‍കുമാറിനെ അന്വേഷണത്തില്‍ കുടുക്കാന്‍ നീക്കം നടക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി സെന്‍കുമാറിന് സര്‍ക്കാര്‍ പുതിയ വിശദീകരണ കത്തും നല്‍കിയിട്ടുണ്ട്. ടി സെക്ഷനിലെ ഫയലുകള്‍ കൈമാറാന്‍ സെന്‍കുമാര്‍ ഉത്തരവിട്ടതിലാണ് വിശദീകരണം തേടിയിരിക്കുന്നത്. അതീവ രഹസ്യമായ പോലീസ് ഫയലുകള്‍ സൂക്ഷിക്കുന്ന വിഭാഗമാണ് ടി സെക്ഷന്‍. ഉടന്‍ തന്നെ വിശദീകരണം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

പനീര്‍ശെല്‍വവും പളനിസ്വാമിയും സ്റ്റാലിനും ഭയക്കണം...!! തമിഴകം പിടിക്കാന്‍ തലൈവര്‍ ഇറങ്ങുന്നു...!

senkumar

ടി സെക്ഷനിലെ ഫയലുകള്‍ കൈമാറുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്. ടി സെക്ഷന്‍ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലാക്കിയത് കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണ്. ഇക്കാര്യത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. മാത്രമല്ല മുന്‍പ് പോലീസ് മേധാവി ആയിരുന്നുപ്പോള്‍ ഫയല്‍ തീര്‍പ്പാക്കാന്‍ എന്തൊക്കെ നടപടിയെടുത്തു എന്നിങ്ങനെ അഞ്ച് ചോദ്യങ്ങളാണ് വിശദീകരണ കത്തിലുള്ളത്. നേരത്തെ എഡിജിപി ടോമിന്‍ തച്ചങ്കരി, ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന എന്നിവര്‍ നല്‍കിയ പരാതിയിലും സര്‍ക്കാര്‍ സെന്‍കുമാറിനോട് വിശദീകരണം തേടിയിരുന്നു. പോലീസ് മേധാവിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

English summary
Pinarayi Government to trap TP Senkumar in enquery
Please Wait while comments are loading...